12 ആഴ്ച വില മാറ്റമില്ലാതെ തുടർന്ന പെട്രോൾ, ഡീസൽ വില ഇന്ന് തുടർച്ചായ അഞ്ചാം ദിവസവും ഉയർന്നു. രാവിലെ 6ന് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 35 പൈസ കൂടി 75.37 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 21 പൈസ ഉയർന്ന് 69.33 രൂപയായി. കോഴിക്കോട് പെട്രോളിന് 55 പൈസ കൂടി 74.57 രൂപയും ഡീസലിന് 53 പൈസ ഉയർന്ന് 68.80 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 46 പൈസ ഉയർന്ന് 74.06 രൂപയും ഡീസലിന് 38 പൈസ ഉയർന്ന് 68.20 രൂപയുമാണ് ഇന്നത്തെ നിരക്ക്.
പ്രമുഖ നഗരങ്ങളിലെ പെട്രോൾ വില
- ഡൽഹി - 74 രൂപ
- കൊൽക്കത്ത - 75.94 രൂപ
- മുംബൈ - 80.98 രൂപ
- ചെന്നൈ - 77.96 രൂപ
പ്രമുഖ നഗരങ്ങളിലെ ഡീസൽ വില
- ഡൽഹി - 72.22 രൂപ
- കൊൽക്കത്ത - 68.17 രൂപ
- മുംബൈ - 70.92 രൂപ
- ചെന്നൈ - 70.64 രൂപ
അന്താരാഷ്ട്ര എണ്ണവില
കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതോടെ യുഎസ് ക്രൂഡ് സ്റ്റോക്ക്പൈലുകൾ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഫെഡറൽ റിസർവ് മഹാമാരിയിൽ നിന്ന് കരകയറാൻ വർഷങ്ങളെടുക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര എണ്ണവില വ്യാഴാഴ്ച രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ ആഗോള മാനദണ്ഡമായ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 2.2 ശതമാനം ഇടിഞ്ഞ് 40.81 ഡോളറിലെത്തി. കഴിഞ്ഞ ദിവസത്തെ എല്ലാ നേട്ടങ്ങളും ഇതോടെ ഇല്ലാതായി.
ഇന്ധന വില പരിഷ്കരണം
ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) അല്ലെങ്കിൽ ജെറ്റ് ഇന്ധനം, എൽപിജി എന്നിവയ്ക്ക് പുറമേ സർക്കാർ നടത്തുന്ന എണ്ണ വിപണന കമ്പനികൾ ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്കരിക്കും. എന്നിരുന്നാലും, മാർച്ച് 16 മുതൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില പരിഷ്കരണം നിർത്തി വച്ചിരുന്നു. ഇത് ആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടത്തെ തുടർന്നാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് രാജ്യത്തെ ഇന്ധന ചില്ലറ വിൽപ്പനയിലെ പ്രധാനികൾ. രാജ്യത്തെ 90 ശതമാനം റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളും ഇവ മൂന്നും സ്വന്തമാക്കിയിട്ടുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications