രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. മാർച്ച് 16 ന് ശേഷം തുടർച്ചയായി 22 ദിവസമായി ഒരേ വിലയ്ക്കാണ് പെട്രോൾ, ഡീസൽ വിൽപ്പന നടക്കുന്നത്. സർക്കാർ ഇന്ധന ചില്ലറ വിൽപ്പനക്കാർ നിരക്ക് വർധിപ്പിച്ചിട്ടില്ല. അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വർധനയുണ്ടായി. ഈ നഗരങ്ങളെ മാറ്റിനിർത്തിയാൽ, പെട്രോൾ, ഡീസൽ വില ഈ വർഷം ഇതുവരെ ഒരു ലിറ്ററിന് 6 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്.
അസംസ്കൃത എണ്ണ വില
അസംസ്കൃത എണ്ണയുടെ നിരക്ക് 2020 ലെ ഏറ്റവും ഉയർന്ന നിരക്കിന്റെ പകുതിയായി. ക്രൂഡ് ഓയിൽ നിരക്ക് കുറഞ്ഞതോടെ കഴിഞ്ഞ ആറ് വർഷത്തിനിടെ സർക്കാർ 20 ലക്ഷം കോടി രൂപ ലാഭം നേടിയിട്ടുണ്ടെന്ന് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് അവകാശപ്പെട്ടതിനാൽ നിരക്ക് കുറയ്ക്കുന്നതിനുള്ള ആവശ്യം ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്. അന്താരാഷ്ട്ര എണ്ണവിലയിൽ ഓരോ ഡോളറും കുറയുന്നത് സർക്കാരിന് നേരിട്ട് 10,704 കോടി രൂപ നേട്ടമുണ്ടാക്കുന്നുണ്ടെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വി പറഞ്ഞു.
പ്രധാന നഗരങ്ങളിലെ വില
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ലിറ്ററിന് 69.59 രൂപയും ഡീസലിന് ലിറ്ററിന് 62.29 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 76.31 രൂപയും ഡീസലിന് ലിറ്ററിന് 66.21 രൂപയുമാണ് നിരക്ക്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 72.28 രൂപയും വിലവരും ഡീസലിന് ഇപ്പോൾ ലിറ്ററിന് 65.71 രൂപയുമാണ് വില. ബെംഗളൂരുവിൽ പെട്രോൾ ഇപ്പോൾ 73.55 രൂപയും ഡീസൽ രൂപയുമാണ്. ഹൈദരാബാദിൽ പെട്രോളിന് 73.97 രൂപയും ഡീസലിന് 67.82 രൂപയുമാണ് ഈടാക്കുന്നത്. കേരളത്തിൽ പെട്രോൾ വില 71.72 രൂപയും ഡീസലിന് 65.92 രൂപയുമാണ് നിരക്ക്.
വൻ ഇടിവ്
സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള കൂടിക്കാഴ്ച വൈകിയതിനാൽ ഇന്നലെ 3 ശതമാനത്തിലധികം ഇടിവുണ്ടായ ബ്രെൻറ് ക്രൂഡ് ഓയിൽ ഇന്ന് 2.81 ശതമാനം ഉയർന്ന് 33.98 യുഎസ് ഡോളറിലെത്തി. ഉൽപാദനം വർദ്ധിപ്പിച്ച സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
