ഇന്നത്തെ നിരക്ക് പരിഷ്കരണത്തിനുശേഷം, പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 4 മുതൽ 5 പൈസ വരെ കുറച്ചു. സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 5 പൈസ കുറഞ്ഞ് 75.341 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിനമാണ് പെട്രോൾ വില കുറയുന്നത്. ഡീസൽ വിലയിലും അഞ്ച് പൈസ കുറഞ്ഞു. ലിറ്ററിന് 69.657 രൂപയാണ് ഇന്നത്തെ ഡീസൽ വില.
ഡൽഹിയിലെ വില
ഇന്ന് ന്യൂഡൽഹിയിലെ പെട്രോൾ വില അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പ്രധാനമായും ബ്രെൻറ് ക്രൂഡ്, ആഗോള വിലയിലെ മാറ്റം എന്നിവയാണ് നിരക്ക് ഉയരാൻ കാരണം. ദേശീയ തലസ്ഥാനമായ ഡൽഹയിൽ പെട്രോൾ വില ലിറ്ററിന് 71.89 രൂപയായി കുറഞ്ഞു. തിങ്കളാഴ്ച 71.94 രൂപയായിരുന്നു നിരക്ക്. ഡീസൽ വില ലിറ്ററിന് 64.65 രൂപയായി കുറഞ്ഞു. തിങ്കളാഴ്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ലിറ്ററിന് 64.70 രൂപയായിരുന്നു വില.
ഒരു മാസത്തെ വിലയിടിവ്
സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണ വിപണന കമ്പനികൾ തിങ്കളാഴ്ച രാജ്യത്തുടനീളം ഇന്ധനത്തിന്റെ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നികുതി കുറവായതിനാൽ എല്ലാ മെട്രോകളേക്കാളും മിക്ക സംസ്ഥാന തലസ്ഥാനങ്ങളേക്കാളും ഇന്ധന വില ഏറ്റവും കുറവ് ഡൽഹിയിലാണ്. ഡൽഹിയിൽ കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ പെട്രോളിന് ലിറ്ററിന് 1.30 രൂപയും ഡീസലിന് 1.57 രൂപയും കുറഞ്ഞു.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലകൾ ദിവസേന അവലോകനം ചെയ്യും. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ-യുഎസ് ഡോളർ വിനിമയം എന്നിവയാണ് രാജ്യത്തെ ഇന്ധന നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. ക്രൂഡ് വിലയിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തിങ്കളാഴ്ച ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 5 പൈസ ഉയർന്ന് 71.32 എന്ന നിലയിലെത്തി.
ബ്രെന്റ് ക്രൂഡ്
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഘാതത്തെക്കുറിച്ചും എണ്ണ ആവശ്യകതയെ ബാധിക്കുന്നതിനെക്കുറിച്ചും നിരന്തരമായ ആശങ്കകൾക്കിടയിലാണ് ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞത്. അന്താരാഷ്ട്ര ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 57.30 യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 15 സെൻറ് കുറഞ്ഞ് ബാരലിന് 51.90 യുഎസ് ഡോളറിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
