ദില്ലി: രാജ്യത്തെ നാല് സുപ്രധാന നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നു. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ മെട്രോകളിലാണ് നൂറിന് മുകളില്‍ വില എത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 36 തവണയാണ് വില വര്‍ധിപ്പിച്ചത്. ഓട്ടോ ഫ്യൂവലിന്റെ വില പത്ത് രൂപയോളമാണ് മെയ് നാല് മുതല്‍ വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഇന്ധനത്തിന്റെ വില അന്താരാഷ്ട്ര തലത്തിലെ ക്രൂഡോയില്‍ വിലയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കേന്ദ്ര നികുതിക്ക് പുരമേ സംസ്ഥാന നികുതി, എക്സൈസ് നികുതി, വാറ്റ് എന്നിവ കൂടി ചേരുമ്പോള്‍ ശരിക്കും പൊള്ളുന്ന വിലയാവും.

ദില്ലിയില്‍ ജൂലായ് ഒന്നിന് 98.81 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്. പെട്രോളിന് വില ശരിക്കും 38.93 പൈസയാണ്. ബാക്കിയെല്ലാം നികുതിയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ഡീലര്‍മാര്‍ പെട്രോളിന് 39.29 പൈസ് പെട്രോളിന് നല്‍കേണ്ടി വരും. ഇത് എക്സൈസ് നികുതി ഉള്‍പ്പെടുത്താതെയുള്ള നിരക്കാണ്. എക്സൈസ് നികുതി 32.90 രൂപയാണ്. ദില്ലിയില്‍ ഡീസര്മാരുടെ കമ്മീഷന് 3.82 രൂപയാണ്. ഇതിന് പുറമേ 22.80 രൂപ വാറ്റായും ചേരുന്നു. ദില്ലിയില്‍ പെട്രോളിന് 22 ശതമാനമാണ് വാറ്റ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും മെയിനും ഇടയില്‍ കേന്ദ്രം എക്സൈസ് ഡ്യൂട്ടി 13 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഡീസലിന് 16 രൂപയും വര്‍ധിപ്പിച്ചു. ഡീസലിന് നിലവില്‍ 31.8 രൂപയും പെട്രോളിന് 32.9 രൂപയുമാണ്. വാറ്റ് പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇത് മുപ്പത് ശതമാനത്തിന് മുകളിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീലര്‍മാരുടെ നിരക്കും സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. പെട്രോള്‍ പമ്പുകളുടെ നിരക്കും ഓരോ മേഖലയില്‍ വ്യത്യാസമുണ്ടാവും.
അതേസമയം അന്താരാഷ്ട്ര തലത്തിലെ എണ്ണ വിലയും വലിയൊരു ഘടകമായി വില വര്‍ധനവിന് കാരണമാകുന്നുണ്ട്. ബാരലിന് 75 ഡോളറാണ് ക്രൂഡോയിലിന്റെ വില. ബ്രെന്‍ഡ് ക്രൂഡോയിലിന് 0.9 ശതമാനമാണ് നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് ശതമാനത്തോളം കുറവുണ്ടായിരുന്നു. ഒരു ശതമാനം വര്‍ധനവാണ് യുഎസ് ക്രൂഡോയിലിന് ഉണ്ടായിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
