പലിശ നിരക്കുകളില്‍ മാറ്റം വരുത്തുന്നില്ലെന്നും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്കുമെന്നുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനു പിന്നാലെ വിപണി തിരിച്ചുവരവിന്റെ പാതിലാണ്. അടുത്തിടെ നേരിട്ട തിരിച്ചടിയുടെ താഴ്ന്ന നിലവാരത്തില്‍ നിന്നും പ്രധാന സൂചികകളായ നിഫ്റ്റി 700 പോയിന്റും സെന്‍സെക്സ് 2500-ലധികം പോയിന്റും നഷ്ടം നികത്തിക്കഴിഞ്ഞു. നിലവില്‍ സര്‍വകാല റെക്കോഡില്‍ നിന്നും 5 ശതമാനം മാത്രം അകലെയാണ് നിഫ്റ്റിയും സെന്‍സ്കസും നില്‍ക്കുന്നത്. ഇതിനിടെ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് തിരുത്തപ്പെട്ട 7 ലാര്‍ജ് കാപ്പ് സ്റ്റോക്കുകളെയാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
7 ലാര്‍ജ് കാപ്പ്
>> എച്ച്ഡിഎഫ്സി എഎംസി- നിലവില്‍ 2,549; (52 ആഴ്ചയിലെ താഴ്ന്ന നിലവാരം 2,425)
>> കോള്‍ഗേറ്റ് പാമോലീവ്- നിലവില്‍ 1,438; (52 ആഴ്ചയിലെ താഴ്ന്ന നിലവാരം 1,414)
>> ബജാജ് ആട്ടോ- നിലവില്‍ 3,344; (52 ആഴ്ചയിലെ താഴ്ന്ന നിലവാരം 3,172)
>> എംആര്‍എഫ്- നിലവില്‍ 74,221; (52 ആഴ്ചയിലെ താഴ്ന്ന നിലവാരം 72,954)
>> ഹീറോ മോട്ടോ കോര്‍പ്പ്- നിലവില്‍ 2,526; (52 ആഴ്ചയിലെ താഴ്ന്ന നിലവാരം 72,954)
>> പെട്രോനെറ്റ് എല്‍എന്‍ജി- നിലവില്‍ 228; (52 ആഴ്ചയിലെ താഴ്ന്ന നിലവാരം 211)
>> ബന്ധന് ബാങ്ക്- നിലവില്‍ 280; (52 ആഴ്ചയിലെ താഴ്ന്ന നിലവാരം 259)
ഈ സ്റ്റോക്കുകള്‍ വാങ്ങണോ?
നിലവില്‍ ഈ സ്റ്റോക്കുകളില്‍ പുതിയതായൊരു നിക്ഷേപം അത്ര മികച്ച നീക്കമായിരിക്കില്ല. ഉദാഹരണത്തിന് മുകളില്‍ കൊടുത്തിട്ടുള്ള എഫ്എംസിജി ഓഹരികളെ പരിശോധിച്ചാല്‍, അവര്‍ക്ക് നിലവിലുണ്ടായിരുന്ന വളര്‍ച്ചാ വേഗത നിലനിര്ത്താനാകുന്നില്ലെന്ന് മനസിലാക്കാം. നിക്ഷേപകര്‍ക്ക് ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ആ ഓഹരികള്‍ ചെലവേറിയതാണ്.
മാര്‍ജിന്‍ കുറയുന്നു
കൂടാതെ മുകളില്‍ കൊടുത്തിട്ടുള്ളവയില്‍ വാഹനം, ടയര്‍ ഓഹരികളും അടുത്ത കാലത്തായി മികച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. ഇതിനോടൊപ്പം അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ഈ ഓഹരികളുടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനും കുറയുന്നതായും കാണാം. ഇതില്‍ ചില ഓഹരികള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ എഫ്എംസിജി സ്റ്റോക്കുകളേക്കാള്‍ മികച്ചതാണെങ്കിലും ഭാവി വളര്‍ച്ചാ സാധ്യത മെച്ചപ്പെട്ടതായിട്ടില്ല. ബന്ധന് ബാങ്ക് മാത്രമാണ് ഭേദപ്പെട്ട നിലയിലുള്ളത്. പക്ഷേ അവരുടെ പ്രവര്‍ത്തനം കൂടുതലും സൂക്ഷ്മ, ചെറുകിട മേഖലകളിലെ വായ്പയായതു കൊണ്ടുള്ള റിസ്ക് നിലനില്ക്കുന്നു.
മാറി നില്ക്കുന്നതോ ഉചിതം?
നിലവിലെ ഓഹരി വിലയുടെ ട്രെന്‍ഡിന്റെ അടിസ്ഥാനത്തിലും കമ്പനികളുടെ ബിസിനസ് സാഹചര്യങ്ങളും കൂടെ പരിഗണിച്ച് വിലയിരുത്തിയാല്‍ തത്കാലം ഈ ഓഹരികളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. ഇതില്‍ പെട്രോനെറ്റ് എല്‍എന്‍ജിയുടെ ഓഹരികള്‍ 5 മുതല്‍ 10 ശതമാനം കൂടെ വില ഇറങ്ങുകയാണെങ്കില്‍ ആകര്‍ഷക നിലവാരമാകും. എങ്കിലും പ്രകൃതകി വാതകത്തിന്റെ വില വര്ധിക്കാതിരിക്കുന്നത് ഈ ഓഹരിയില്‍ ആശാവഹമായ പുരോഗതി കൊണ്ടുവരാനും സാധ്യതയില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications