പെട്രോനെറ്റ് മുതല്‍ വേദാന്ത വരെ; മികച്ച ഡിവിഡന്റ് ഓഹരികള്‍ ഏതു വിലയ്ക്ക് വാങ്ങാം?

കുത്തനെയുള്ള കയറ്റിറക്കങ്ങള്‍. സംഭവബഹുലമായിരുന്നു പോയവാരം. തകര്‍ച്ച നേരിടുന്ന ആഗോള ബാങ്കുകളെ രക്ഷിക്കാന്‍ അധികൃതര്‍ രംഗത്തെത്തിയതോടെ വെള്ളിയാഴ്ച്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തിരശ്ശീലയിട്ടു.

നിലവില്‍ നിഫ്റ്റി 17,100 പോയിന്റിലും (0.67%) ബാങ്ക് നിഫ്റ്റി 39,598 പോയിന്റിലുമാണ് (1.19%) കാലുറപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ച 16,800/38,700 നിലവാരം വരെയും ഇരുസൂചികകളും ഇടറുകയുണ്ടായി.

പെട്രോനെറ്റ് മുതല്‍ വേദാന്ത വരെ; മികച്ച ഡിവിഡന്റ് ഓഹരികള്‍ ഏതു വിലയ്ക്ക് വാങ്ങാം?

മാര്‍ക്കറ്റ് തിരിച്ചുകയറാന്‍ തുടങ്ങിയോ? ഉറപ്പിക്കാന്‍ വരട്ടെ. കാരണം, വിപണിയില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. ആശങ്കയുണ്ട്.

സിലിക്കണ്‍ വാലി ബാങ്ക്, സിഗ്നേച്ചര്‍ ബാങ്ക് പ്രതിസന്ധികള്‍ക്ക് പിന്നാലെ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയില്‍ വീണ്ടും പരിഭ്രാന്തി ഉയരുകയാണ് അമേരിക്കന്‍ വിപണിയില്‍.

ലാഭവിഹിതം കൊടുക്കുന്നത് നിര്‍ത്തിയെന്നും ഉയര്‍ന്ന വായ്പാ ചെലവുകള്‍ മൂല്യനിര്‍ണയത്തെ ബാധിക്കുന്നുണ്ടെന്നും ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് അറിയിച്ചതോടെ അമേരിക്കന്‍ സൂചികകള്‍ മുഖമടച്ചുവീണു.

എസ് ആന്‍ഡ് പി 500, ഡൗണ്‍ ജോണ്‍സ് സൂചികകള്‍ 1 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.

ചുരുക്കത്തില്‍ വിപണിയില്‍ നിന്ന് കാര്‍മേഘങ്ങള്‍ ഇപ്പോഴും വിട്ടൊഴിയുന്നില്ല. മാര്‍ക്കറ്റ് രൂക്ഷമായി ചാഞ്ചാടുന്ന കാലഘട്ടത്തില്‍ ഡിവിഡന്റ് ഓഹരികളിലേക്ക് നോട്ടമെത്തിക്കുന്നത് ബുദ്ധിയാണ്.

ഈ അവസരത്തില്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന, ഡിമാന്‍ഡ് സോണിന് അരികെയുള്ള ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

പെട്രോനെറ്റ് മുതല്‍ വേദാന്ത വരെ; മികച്ച ഡിവിഡന്റ് ഓഹരികള്‍ ഏതു വിലയ്ക്ക് വാങ്ങാം?

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്

ദ്രവീകരിച്ച പ്രകൃതി വാതകം അഥവാ എന്‍എന്‍ജിയുടെ ഇറക്കുമതിയിലും വിതരണത്തിലും ഏര്‍പ്പെടുന്ന മിഡ്കാപ്പ് കമ്പനിയാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. വിപണി മൂല്യം 33,832 കോടി രൂപ.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിദിന ചാര്‍ട്ടില്‍ ബ്രേക്കൗട്ട് കണ്ടെത്താന്‍ കമ്പനിയുടെ ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ 5.1 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ്. കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം 9.67 ആണെന്നതും സ്റ്റോക്കിനെ ആകര്‍ഷകമാക്കുന്നു.

ബ്രേക്കൗട്ട് നിലയായ 230 രൂപയിലേക്ക് സ്റ്റോക്ക് ഒരിക്കല്‍ക്കൂടി തിരിച്ചെത്താം. ഈ വിലനിലവാരത്തില്‍ ശക്തമായ വാങ്ങലുകള്‍ നടക്കുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച്ച 231.55 രൂപയിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്.

കോള്‍ ഇന്ത്യ ലിമിറ്റഡ്

കല്‍ക്കരി ഖനന രംഗത്തെ ഏകാധിപതിയായ കോള്‍ ഇന്ത്യ 1,36,073 കോടി രൂപയാണ് വിപണി മൂല്യം കുറിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷം 1.13 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം കണ്ടെത്താന്‍ കമ്പനിക്ക് കഴിഞ്ഞു. ഇതില്‍ 17,358.1 കോടി രൂപ ലാഭം മാത്രമാണ്.

ഡിവിഡന്റ് യീല്‍ഡ് 7.7 ശതമാനം. കഴിഞ്ഞ 12 മാസത്തെ പിഇ അനുപാതം 4.64. 210 രൂപ

നിലവാരത്തില്‍ ശക്തമായ പിന്തുണ സ്റ്റോക്കിനുണ്ട്. ഈ നിലവാരത്തില്‍ ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ച് നിക്ഷേപകര്‍ക്ക് ചിന്തിക്കാം. വെള്ളിയാഴ്ച്ച 221 രൂപയിലാണ് കോള്‍ ഇന്ത്യ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

ആര്‍ഇസി ലിമിറ്റഡ്

റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ആര്‍ഇസി ലിമിറ്റഡ് മഹാരാഷ്ട്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. വിപണി മൂല്യം 31,506 കോടി രൂപ. വൈദ്യുത വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 26 ശതമാനം മുന്നേറ്റം കാഴ്ച്ചവെച്ച ആര്‍ഇസി ലിമിറ്റഡ് 9.59 ശതമാനം ഡിവിഡന്റ് യീല്‍ഡ് കൈമാറുന്നുണ്ട്. 112-110 രൂപയിലാണ് സ്റ്റോക്കിന് ശക്തമായ പിന്തുണ ലഭിക്കുക. ഈ വിലനിലവാരത്തില്‍ നിക്ഷേപകര്‍ക്ക് ഓഹരി സമാഹരിക്കാം. വെള്ളിയാഴ്ച്ച 118.50 രൂപയിലാണ് ആര്‍ഇസി ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്.

വേദാന്ത ലിമിറ്റഡ്

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ ഒന്നാണ് വേദാന്ത. 16.19 ശതമാനം ഡിവിഡന്റ് യീല്‍ഡ് കമ്പനി നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കുന്നു. വിപണി മൂല്യം 1,03,406 കോടി രൂപ.

അടുത്തിടെ മെറ്റല്‍ സെക്ടറിലുണ്ടായ വന്‍വില്‍പ്പനയെ തുടര്‍ന്ന് വേദാന്തയുടെ ഓഹരി വില ഉയരങ്ങളില്‍ നിന്നും താഴേക്ക് ഇറങ്ങിയിട്ടുണ്ട്. 260 രൂപ നിലവാരത്തില്‍ വേദാന്ത ഓഹരികള്‍ സമാഹരിക്കുന്നതിനെ പറ്റി നിക്ഷേപകര്‍ക്ക് ചിന്തിക്കാം.

വെള്ളിയാഴ്ച്ച 285 രൂപയിലാണ് വേദാന്ത ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X