മലയാളികളുടെ കുടിയേറ്റ താൽപര്യം മാറിയപ്പോൾ പ്രീയമേറിയൊരിടമാണ് യൂറോപ്പ്. നിരവധി പേരാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ജോലി സാധ്യതകളും അതുവഴി പൗരത്വം നേടുന്നതിനുമുള്ള പരിശ്രമങ്ങൾ നടത്തുന്നത്. കുടിയേറ്റത്തിന് ഏറ്റവും പാടുള്ള രാജ്യങ്ങളാണ് യൂറോപ്പ്. യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യക്കാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇവിടെ ഇന്ത്യക്കാർക്ക് യൂറോപ്പിൽ പൗരത്വം ലഭിക്കാൻ സാധ്യത കൂടുതലുള്ള രാജ്യങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.
2009 മുതൽ 2021 വരെയുള്ള യൂറോസ്റ്റാറ്റ് ഇമിഗ്രേഷൻ ഡാറ്റ ക്രോഡീകരിച്ചുള്ള കനേഡിയൻ ഇമിഗ്രേഷൻ ഏജൻസിയായ കാനഡസിഐഎസിന്റെ ഗവേഷണത്തിൽ യൂറോപ്പിൽ എളുപ്പത്തിൽ പൗരത്വം ലഭിക്കാൻ സാധ്യതയുള്ളതും കടുപ്പമുള്ളതുമായ രാജ്യങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. എളുപ്പം പൗരത്വം ലഭിക്കുന്ന രാജ്യവും അവിടേക്ക് ജോലി തേടാനുള്ള സാധ്യതകളും നോക്കാം.

കടുപ്പം ഈ രാജ്യങ്ങളിൽ
പൗരത്വം ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒമ്പത് രാജ്യങ്ങള്‍ മധ്യ യൂറോപ്പിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. നോൺ ഇയു പൗരന്മാർക്ക് പൗരത്വം ലഭിക്കാൻ ഏറ്റവും പ്രയാസമേറിയ രാജ്യം എസ്റ്റോണിയയാണ്. 200 ല്‍ ഒരാള്‍ക്കാണ് എസ്റ്റോണിയയിൽ പൗരത്വം ലഭിക്കുന്നത്. അതില്‍ തന്നെ പുരുഷന്മാര്‍ക്കുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നാണ് റിപ്പോര്‍ട്ട്. ലാത്വിയ, ചെക്കിയ, ലിത്വാനിയ എന്നിവയാണ് പൗരന്മാരാണ് കടുപ്പമേറിയ മറ്റു രാജ്യങ്ങള്‍.
യൂറോപ്യന്‍ യൂണിയനില്ലാത്ത പൗരന്മാരില്‍ 1 ശതമാനത്തില്‍ താഴെയാണ് പൗരത്വം ലഭിക്കുന്നത്. യൂറോപ്യന്‍ ശരാശരി 3.56 ശതമാനമാണ്. ഓസ്ട്രിയ, ലിച്ചെന്‍സ്‌റ്റൈന്‍, സ്ലൊവാക്യ, സ്ലോവേനിയ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ 9 വരെ സ്ഥാനത്തുണ്ട്. സെന്‍ട്രല്‍ യൂറോപ്പിന് പുറത്ത് പൗരത്വം ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യമാണ് ഡെന്‍മാര്‍ക്ക്.
സാധ്യത കൂടുതൽ ഇവിടെ
വടക്കൻ, പടിഞ്ഞാറൻ യൂറോപ്പിൽ നാല് രാജ്യങ്ങൾ വീതവും തെക്കൻ, തെക്കുകിഴക്കൻ യൂറോപ്പിൽ ഒരെണ്ണം വീതവുമാണ് എളുപ്പത്തിൽ പൗരത്വം ലഭിക്കുന്ന പത്ത യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥാനം. ഓരോ രാജ്യത്തും ഓരോ വർഷവും നോൺ ഇയു രാജ്യക്കാരായ ഇരുപതിൽ ഒരാളെങ്കിലും പൗരന്മാരാകുന്നു എന്നാണ് കണക്ക്.
സ്വീഡനാണ് ഏറ്റവും മുന്നിൽ. സ്വീഡനിൽ പത്തിൽ ഒരാൾക്ക് (9.3ശതമാനം) പൗരത്വം നൽകുന്നു. ഇത് യൂറോപ്യൻ യൂണിയൻ ശരാശരിയുടെ ഇരട്ടിയിലധികമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വീഡനിലാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ഏറ്റവും ഉയർന്ന സ്വീകാര്യത നിരക്ക്. പുരുഷന്മാർക്ക് 8.66 ശതമാനം സ്വീകാര്യതയുള്ളപ്പോൾ സ്ത്രീകൾക്ക് 10.02 ശതമാനം സ്വീകാര്യതയുണ്ട്.
നോർവേ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ഐസ്‌ലാൻഡ് എന്നിവയാണ് പട്ടികയിലെ അടുത്ത സ്ഥാനക്കാർ. വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ സ്വീഡൻ, നോർവേ, ഐസ്‌ലാൻഡ്, ഫിൻലൻഡ് എന്നിവിടങ്ങളിൽ എളുപ്പത്തിൽ പൗരത്വം ലഭിക്കും.
എങ്ങനെ സ്വീഡനിൽ ജോലി നേടാം
ജോബ് സീക്കർ വിസ വഴി സ്വീഡനിൽ ജോലി സാധ്യതകൾ പരിശോധിക്കാം. ഈയിടെയാണ് സ്വീഡന്‍ ജോബ് സീക്കേഴ്‌സ് വിസ അവതരിപ്പിച്ചത്. ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് 3 മാസത്തേക്ക് വിസ ലഭിക്കും. ആവശ്യക്കാര്‍ക്ക് 6 മാസത്തേക്ക് കാലാവധി നീട്ടി നല്‍കും. ബാച്ചിലര്‍, മാസ്റ്റേഴ്‌സ് ബിരുദമുള്ളവര്‍ക്ക് സ്വീഡനില്‍ ജോബ് സീക്കേഴ്‌സ് വിസയ്ക്ക് അപേക്ഷിക്കാം. സ്വീഡനിലുള്ള കാലമത്രയും കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവ അപേക്ഷകന് ആവശ്യമാണ്.
ഇന്ത്യയിലെ സ്വീഡന്‍ എംബസി/ കോണ്‍സുലേറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കാന്‍ രാജ്യത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെടാന്‍ സ്വീഡിഷ് കൗണ്‍സില്‍ ഫോര്‍ ഹയര്‍ ഏജ്യുക്കേഷനുള്ള അനുമതി പത്രം കൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
