സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവരും തുല്യമായി ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യയിൽ സ്ത്രീകളേക്കാൾ കൂടുതൽ സാമ്പത്തിക ശേഷിയുള്ളത് പുരുഷൻമാർക്കാണ്. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ലൈഫ് ഇൻഷുറൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ആരംഭിക്കുന്ന പുതിയ സ്കീമാണ് എൽ.ഐ.സി ബീമ സഖി യോജന. എൽ.ഐ.സിയുടെ ഈ സ്കീമിലൂടെ രാജ്യത്തെ സ്ത്രീകളെല്ലാം സാമ്പത്തികമായി സ്വയം പ്രാപ്തരാവുന്നു. ഇന്ന് ഹരിയാനയിലെ പാനിപത്തിൽ വെച്ച് ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഈ സ്കീം അവതരിപ്പിക്കുന്നത്.
എന്താണ് എൽ.ഐ.സി ബീമ സഖി യോജന?
18 നും 70 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശാക്തീകരിക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. പത്താം ക്ലാസ് പാസായ സ്ത്രീകൾക്ക് ഈ സ്കീമിലൂടെ എൽ.ഐ.സി ഏജൻ്റുമാരാകാൻ . അതിനായി 3 വർഷത്തേക്ക് പ്രത്യേകം പരിശീലനം ലഭിക്കും. ഈ പരിശീലന സമയത്ത് ചെറിയ തുക ലഭിക്കും. പരിശീലനത്തിനു ശേഷം എൽ.ഐ.സി ഏജന്റാവാം. ഈ പദ്ധതിയുടെ ഭാഗമാകുന്ന സ്ത്രീകളെ "ബീമാ സഖി" എന്ന് വിളിക്കും.
എൽ.ഐ.സി ബീമ സഖി യോജനയിലൂടെ ജോലിയിൽ പ്രവേശിച്ചാൽ സ്ഥിരമായ ഒരു വരുമാനം സ്ത്രീകൾക്ക് ഉറപ്പാക്കാൻ സാധിക്കുന്നു. ഒപ്പം കമ്മീഷൻ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളും ലഭിക്കും. ഡിഗ്രി പാസ്സായ ബീമാ സഖികൾക്ക് എൽ.ഐ.സിയിൽ ഡെവലപ്‌മെൻ്റ് ഓഫീസറാകാനുള്ള അവസരവും ലഭിക്കും.

പരിശീലന സമയത്തെ വരുമാനം..?
എൽ.ഐ.സി ബീമ സഖി യോജനയിലൂടെ ആദ്യ വർഷം നിങ്ങൾക്ക് പ്രതിമാസം 7000 രൂപ വരുമാനം ലഭിക്കും. രണ്ടാം വർഷത്തിൽ 6000 രൂപയാവും വരുമാനം. മൂന്നാം വർഷം 5000 രൂപയാണ് ലഭിക്കുന്നത്. ഈ മൂന്ന് വർഷത്തെ പരിശീലനം പൂർത്തിയാവുമ്പോഴാണ് മുഴുവൻ സമയ ജോലിയിലേക്ക് നിങ്ങൾ പ്രവേശിയ്ക്കുന്നത്. എൽ.ഐ.സി ബീമാ സഖി യോജനയ്ക്ക് കീഴിൽ ഒന്നാം വർഷ കമ്മീഷൻ (ബോണസ് കമ്മീഷൻ ഒഴികെ) 48,000 രൂപയാണ്.
ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 35,000 സ്ത്രീകൾക്ക് ഇൻഷുറൻസ് ഏജൻ്റുമാരായി ജോലി നൽകുമെന്നാണ് നിലവിലുള്ള വിവരം. പിന്നീട് 50,000 സ്ത്രീകൾക്ക് കൂടി ജോലി ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇപ്പോൾ ഹരിയാനയിലാണ് ഈ സംരംഭം ആരംഭിച്ചതെങ്കിലും ക്രമേണ രാജ്യത്തുടനീളം ഇത് വ്യാപിപ്പിക്കും.
എൽ.ഐ.സി ബീമ സഖി യോജനയിൽ എങ്ങനെ അപേക്ഷിക്കാം?
- എൽ.ഐ.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://licindia.in/test2 സന്ദർശിക്കുക.
- ഇനി ബീമ സഖി എന്ന ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
- അതിനുശേഷം നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം എന്നിവ പൂരിപ്പിക്കുക.
ഇനി നിങ്ങൾ എൽ.ഐ.സി ഇന്ത്യയുടെ ഏതെങ്കിലും ഏജൻ്റ്/ഡെവലപ്മെൻ്റ് ഓഫീസർ/ജീവനക്കാരൻ/മെഡിക്കൽ എക്സാമിനർ എന്നിവരുമായി ബന്ധമുള്ള വ്യക്തിയാണെങ്കിൽ ആ വിവരങ്ങൾ നൽകുക. അവസാനം ക്യാപ്‌ച കോഡ് പൂരിപ്പിച്ച് സബ്‌മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
അപേക്ഷാ ഫോമിൻ്റെ രേഖകൾ എന്തെല്ലാം?
നിങ്ങൾ സമർപ്പിക്കുന്ന രേഖകളെല്ലാം സ്ത്രീകൾ സ്വയം സാക്ഷ്യപ്പെടുത്തണം. അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ പൂരിപ്പിച്ചാൽ, അപേക്ഷ നിരസിക്കപ്പെട്ടേക്കാം.
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്
വിലാസം തെളിയിക്കുന്ന സർട്ടിക്കേറ്റ്
പത്താം ക്ലാസ് പാസായ സർട്ടിഫിക്കേറ്റ്
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
