പ്രധാനമന്ത്രിയുടെ ബിസിനസ് സൌഹൃദ പരിഷ്കാരങ്ങൾ പാതിവഴിയിൽ, നിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സംരംഭകരെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെത്തുടർന്ന് പരിഷ്കാരങ്ങൾ പാതിവഴിയിലായെന്നും ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ ഗൈ സോർമാൻ. നിലവിലെ സാഹചര്യത്തിൽ പ്രാദേശിക, വിദേശ നിക്ഷേപകർ ഭയചകിതരാണെന്നും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

'Economics Does Not Lie: A Defence of the Free Market in a time of Crisis' തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ച സോർമാൻ, നിലവിൽ സംരക്ഷണവാദത്തിലേക്ക് തിരിയാനുള്ള പ്രലോഭനം ഇന്ത്യയിൽ ശക്തമാണെന്നും പറഞ്ഞു. മോദി തുടക്കത്തിൽ ഇന്ത്യൻ സംരംഭകരെ പിന്തുണയ്ക്കുന്ന മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ പ്രോത്സാഹിപ്പിച്ചിരുന്നെന്നും എന്നാൽ സാമ്പത്തിക അജണ്ട മറന്ന് രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ഇന്ത്യയ്ക്കും സർക്കാരിനും ചീത്തപ്പേരുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും

പ്രധാനമന്ത്രിയുടെ ബിസിനസ് സൌഹൃദ പരിഷ്കാരങ്ങൾ പാതിവഴിയിൽ, നിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കുന്നു

ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സോർമാൻ വ്യക്തമായി പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ സന്ദർഭത്തിൽ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരച്ചിട്ടില്ല.

അനൌപചാരിക മേഖലയുടെ പ്രാധാന്യവും സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ ജിഡിപി നിരക്ക് പൂർണമായും വിശ്വസനീയമല്ലെന്നും സാമ്പത്തിക വിദഗ്ധൻ വാദിച്ചു. ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി അറിയപ്പെട്ടിരുന്ന ഇന്ത്യ, 2019-20 സെപ്റ്റംബർ പാദത്തിൽ വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലേയ്ക്ക് കുറഞ്ഞു.

ജിഡിപി വളർച്ചാ നിരക്ക്: 2013ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്, വളർച്ച 4.5 ശതമാനം മാത്രം

English summary

പ്രധാനമന്ത്രിയുടെ ബിസിനസ് സൌഹൃദ പരിഷ്കാരങ്ങൾ പാതിവഴിയിൽ, നിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കുന്നു

Prime Minister Narendra Modi has taken a number of steps to support Indian entrepreneurs, but the reforms are halfway to political focus and this will adversely affect the economy, French economist Guy Sorman said. Read in malayalam.
Story first published: Monday, December 30, 2019, 11:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X