കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ അവതരിപ്പിക്കുന്ന ഒരു ലൈഫ് ഇൻഷൂറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ). 18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ഇതിൽ ചേരാവുന്നതാണ്. 55 വയസ് വരെ പരിരക്ഷ ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് പദ്ധതിയുടെ പണം അടയ്ക്കേണ്ടത്. 2015-ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി അരുൺ ജെയ്റ്റിലി ഗവൺമെന്റ് ഇൻഷുറൻസ്, പെൻഷൻ വിഭാഗത്തിൽപ്പെടുന്ന മൂന്നു സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചത്.
പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പി.എം.ജെ. ജെ.ബി.വൈ), പ്രധാൻ മന്ത്രി സുരക്ഷാ ബീമ യോജന (പിഎം എസ്ബിവൈ), അടൽ പെൻഷൻ യോജന (എപിവൈ) എന്നിവ. കേന്ദ്ര സർക്കാറിന്റെ കണക്ക് പ്രകാരം പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ 5.91 കോടി ആളുകളും, പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജനയിൽ (പിഎംഎസ്ബിവൈ) 15.47 കോടി ആളുകളും അംഗമായിട്ടുണ്ട്. പ്രധാന മന്ത്രി ജീവൻ ജ്യോതി ബീമാ യോജനയിൽ 2 ലക്ഷം വരെയുള്ള ഇൻഷൂറസ് ലഭിക്കും. ഇതിന്റെ വാര്‍ഷിക പ്രീമിയം 330 രൂപയാണ്.

ഓരോ വര്‍ഷവും പദ്ധതി പുതുക്കണം. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്നതാണ് പദ്ധതികളുടെ ലക്ഷ്യം. എൽഐസി, മറ്റ് ഇന്ത്യൻ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയിലൂടെയാണ് ഈ പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നത്. എൻറോൾമെന്റിനായി ബാങ്കുകൾ ഇത്തരം ഇൻഷുറൻസ് കമ്പനികളുമായി യോജിച്ചു പ്രവർത്തിക്കുന്നു. പ്രീമിയം തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യത്തിലൂടെയാണ് ഈടാക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
