പ്രധാനമന്ത്രി വയാ വന്ദന യോജനയിൽ (പിഎംവിവിവൈ) നിക്ഷേപം നടത്തിയ മുതിർന്ന പൗരന്മാർ ആധാർ നമ്പറിന്റെ തെളിവ് സമർപ്പിക്കണമെന്ന് ധനമന്ത്രാലയം അറിയിച്ചു. മുതിർന്ന പൗരന്മാരുടെ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി വയാ വന്ദന യോജന.
ധനമന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പനുസരിച്ച്, പിഎംവിവിവൈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡ് ആവശ്യമാണ്. ആധാർ നമ്പർ ഇല്ലാത്ത വ്യക്തികൾ ഉടൻ ആധാർ കാർഡ് എടുക്കേണ്ടതുണ്ട്. ആധാർ നമ്പറിനായുള്ള എൻറോൾമെന്റ് പൂർത്തിയാക്കി കഴിഞ്ഞാൽ, തുടർച്ചയായ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ എൻറോൾമെന്റ് ഐഡന്റിഫിക്കേഷൻ സ്ലിപ്പിനൊപ്പം മറ്റേതെങ്കിലും രേഖകൾ ഹാജരാക്കിയാൽ മതി.

അതായത് ഫോട്ടോയുള്ള ബാങ്ക് പാസ്‌ബുക്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌ബുക്ക്, വോട്ടർ ഐഡന്റിറ്റി കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, കിസാൻ ഫോട്ടോ പാസ്‌ബുക്ക്, ഔദ്യോഗിക ലെറ്റർഹെഡിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന ഏതെങ്കിലും ഐഡന്റിറ്റി സർട്ടിഫിക്കറ്റ് (വ്യക്തിയുടെ ഫോട്ടോ ഉണ്ടായിരിക്കണം) തുടങ്ങിയവയിൽ ഏതെങ്കിലും രേഖകൾ.
2016-ലെ ആധാർ ചട്ടങ്ങൾ പ്രകാരം, ഇതുവരെ ആധാർ കാർഡ് എടുക്കാത്ത മുതിർന്ന പൗരന്മാർക്ക് ആധാർ എൻറോൾമെന്റ് സൗകര്യങ്ങൾ നൽകേണ്ടത് ധനമന്ത്രാലയത്തിന്റെ കടമയാണ്. പിഎംവിവിവൈ പദ്ധതിയുടെ കാലാവധി 10 വർഷവും മിനിമം പെൻഷൻ തുക പ്രതിമാസം 1,000 രൂപയും പരമാവധി പെൻഷൻ തുക പ്രതിമാസം 10,000 രൂപയുമാണ്. ബജറ്റ് പ്രസംഗത്തിൽ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് പിഎംവിവിവൈ നിക്ഷേപ പരിധി ഏഴരലക്ഷത്തില്‍ നിന്ന് പതിനഞ്ചു ലക്ഷമായി ഉയര്‍ത്തിരുന്നു. പദ്ധതിയുടെ കാലാവധി 2020 മാര്‍ച്ച് 31 വരെയാണ്. അറുപതോ അതിനുമുകളിലോ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കൂടാതെ നിക്ഷേപ തുകയ്‌ക്ക് 10 വര്‍ഷത്തേക്ക് പ്രതിവര്‍ഷം എട്ടു ശതമാനം പലിശയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
