ഓഹരി വിപണിയില്‍ കമ്പനികളുടെ പ്രകടനം വിലയിരുത്താന്‍ നിരവധി സൂചകങ്ങളുണ്ട്. ഇതിലൊന്നാണ് പിയോട്രോസ്‌കി സ്‌കോര്‍. മികച്ച വാല്യൂ സ്‌റ്റോക്കുകള്‍ കണ്ടെത്താന്‍ പിയോട്രോസ്‌കി സ്‌കോര്‍ നിക്ഷേപകരെ സഹായിക്കും.
കമ്പനികളുടെ സാമ്പത്തിക അടിത്തറ എന്തുമാത്രമുണ്ടെന്ന് പിയോട്രോസ്‌കി സ്‌കോര്‍ പറഞ്ഞുവെയ്ക്കും. പൂജ്യം മുതല്‍ ഒന്‍പതു വരെയാണ് പിയോട്രോസ്‌കി സ്‌കോര്‍ ഒരുങ്ങുന്നത്. ഇവിടെ, ഒന്‍പത് ഏറ്റവും മികച്ചതും പൂജ്യം ഏറ്റവും മോശവുമായ സാമ്പത്തിക നിലയെ സൂചിപ്പിക്കുന്നു.
ഈ അവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉയര്‍ന്ന പിയോട്രോസ്‌കി സ്‌കോറുള്ള നാലു ഡിവിഡന്റ് സ്‌റ്റോക്കുകളെ ചുവടെ പരിചയപ്പെടാം. ഡിവിഡന്റ് സ്റ്റോക്കെന്ന് കേട്ടിട്ട് പുരികം ചുളിക്കുന്നുണ്ടോ? ഓഹരിയുടമകള്‍ക്ക് പതിവായി ലാഭവിഹിതം സമര്‍പ്പിക്കുന്ന കമ്പനികളാണ് ഡിവിഡന്റ് സ്‌റ്റോക്കുകളെന്ന് അറിയപ്പെടുന്നത്.
പിഎന്‍ബി ഗില്‍റ്റ്‌സ്
സാമ്പത്തിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ്പ് കമ്പനിയാണ് പിഎന്‍ബി ഗില്‍റ്റ്‌സ്. 1996 -ല്‍ സ്ഥാപിതമായ കമ്പനി 1,187.17 കോടി രൂപയുടെ വിപണി മൂല്യം ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷം 34.49 ശതമാനം ഇക്വിറ്റി വരുമാനം കണ്ടെത്താന്‍ പിഎന്‍ബി ഗില്‍റ്റ്‌സിന് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് സമ്പത്തിക വര്‍ഷങ്ങളില്‍ 17.23 ശതമാനമായിരുന്നു കമ്പനി രേഖപ്പെടുത്തിയ ശരാശരി ഇക്വിറ്റി വരുമാനം.
കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 144.26 ശതമാനം നേട്ടമാണ് സ്‌റ്റോക്ക് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഇക്കാലയളവില്‍ നിഫ്റ്റി സ്‌മോള്‍കാപ്പ് 100 സൂചിക 91.22 ശതമാനമാണ് ഉയര്‍ന്നതെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. നിലവില്‍ കമ്പനിയുടെ പിയോട്രോസ്‌കി സ്‌കോര്‍ 9 ആണ്. ഡിവിഡന്റ് നേട്ടം 15.16 ശതമാനവും.
2001 ജൂലായ് 3 മുതല്‍ ഇതുവരെ 24 തവണ പിഎന്‍ബി ഗില്‍റ്റ്‌സ് ലിമിറ്റഡ് ലാഭവിഹിതം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പ്രതിയോഹരിക്ക് 10 രൂപ വീതം കമ്പനി ലാഭവിഹിതം നല്‍കി. അതായത്, ഇപ്പോഴത്തെ ഓഹരി വിലയുടെ 15.16 ശതമാനം വരുമിത്. വ്യാഴാഴ്ച്ച 1.14 ശതമാനം ഇടിവിലാണ് പിഎന്‍ബി ഗില്‍റ്റ്‌സ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 28). 65.75 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 65.20 രൂപയില്‍ അവസാനിച്ചു.
അഞ്ച് ദിവസത്തെ ചിത്രത്തിലും ഒരു മാസത്തെ ചിത്രത്തിലും യഥാക്രമം 3.83 ശതമാനവും 3.05 ശതമാനവും വീഴ്ച കമ്പനി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആറു മാസം കൊണ്ട് 25.38 ശതമാനം ഉയര്‍ച്ച കൈവരിക്കാന്‍ പിഎന്‍ബി ഗില്‍റ്റ്‌സ് ഓഹരികള്‍ക്ക് കഴിഞ്ഞു. ഏപ്രില്‍ 29 -ന് 52 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 94.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 37.65 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായിട്ടുണ്ട്.
ബിപിസിഎല്‍
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). പെട്രോളിയം മന്ത്രാലയത്തിനാണ് ബിപിസിഎല്ലിന്റെ ചുമതല. മുംബൈയിലും കൊച്ചിയിലും രണ്ടു വലിയ സംസ്‌കരണ ശാലകള്‍ കമ്പനിക്കുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 55.41 ശതമാനം നേട്ടമാണ് ബിപിസിഎല്‍ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ചത്. ഇക്കാലയളവില്‍ നിഫ്റ്റി 100 സൂചിക 80.19 ശതമാനവും നിഫ്റ്റി എനര്‍ജി സൂചിക 80.22 ശതമാനവും വീതം ഉയരുകയുണ്ടായി. നിലവില്‍ ബിപിസിഎല്ലിന്റെ പിയോട്രോസ്‌കി സ്‌കോര്‍ 8 ആണ്. ഡിവിഡന്റ് നേട്ടം 18.41 ശതമാനവും.
2001 ജൂണ്‍ 18 -ന് ശേഷം ഇതുവരെ 35 തവണ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ലാഭവിഹിതം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പ്രതിയോഹരിക്ക് 79 രൂപ വീതം കമ്പനി ലാഭവിഹിതം നല്‍കി. അതായത്, ഇപ്പോഴത്തെ ഓഹരി വിലയുടെ 18.41 ശതമാനം വരുമിത്. വ്യാഴാഴ്ച്ച 1.57 ശതമാനം ഇടിവിലാണ് ബിപിസിഎല്‍ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 28). 429 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 421 രൂപയില്‍ അവസാനിച്ചു.
അഞ്ച് ദിവസത്തെ ചിത്രത്തിലും ഒരു മാസത്തെ ചിത്രത്തിലും യഥാക്രമം 6.13 ശതമാനവും 3.64 ശതമാനവും വീഴ്ച കമ്പനി രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് 0.35 ശതമാനം ഉയര്‍ച്ചയാണ് ബിപിസിഎല്‍ കാഴ്ച്ചവെക്കുന്നത്. ഏപ്രില്‍ 29 -ന് 419.55 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 503 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 338.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായിട്ടുണ്ട്.
പോളിപ്ലക്‌സ് കോര്‍പ്പറേഷന്‍
പാക്കേജിങ്, ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക ഉപയോഗങ്ങള്‍ക്കായി പോളിസ്റ്റര്‍ ഫിലിം നിര്‍മിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് പോളിപ്ലക്‌സ് കോര്‍പ്പറേഷന്‍. കഴിഞ്ഞ 16 വര്‍ഷത്തിനിടെ കേവലം 3.25 ശതമാനം ട്രേഡിങ് സെഷനുകളില്‍ മാത്രമാണ് ഈ സ്റ്റോക്ക് 5 ശതമാനത്തിലേറെയുള്ള ഇന്‍ട്രാ-ഡേ നേട്ടം രേഖപ്പെടുത്തിയത്.
2021 സാമ്പത്തിക വര്‍ഷം 16.76 ശതമാനം ഇക്വിറ്റി വരുമാനം കണ്ടെത്താന്‍ പോളിപ്ലക്‌സിന് സാധിച്ചു. 11.06 ശതമാനമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള കമ്പനിയുടെ ശരാശരി ഇക്വിറ്റി വരുമാനം. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 245.74 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച സ്റ്റോക്കാണിത്. ഇക്കാലയളവില്‍ നിഫ്റ്റി സ്‌മോള്‍കാപ്പ് 100 സൂചിക പോലും 91.22 ശതമാനമാണ് ഉയര്‍ന്നത്. നിലവില്‍ കമ്പനിയുടെ പിയോട്രോസിക് സ്‌കോര്‍ 8 ആണ്. ഡിവിഡന്റ് നേട്ടം 9.66 ശതമാനവും.
2000 സെപ്തംബര്‍ 5 -ന് ശേഷം ഇതുവരെ 38 തവണ പോളിപ്ലക്‌സ് കോര്‍പ്പറേഷന്‍ ലാഭവിഹിതം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പ്രതിയോഹരിക്ക് 165 രൂപ വീതം കമ്പനി ലാഭവിഹിതം നല്‍കി. അതായത്, ഇപ്പോഴത്തെ ഓഹരി വിലയുടെ 9.66 ശതമാനം വരുമിത്. വ്യാഴാഴ്ച്ച 1.19 ശതമാനം ഇടിവിലാണ് പോളിപ്ലക്‌സ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 28). 1,719 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 1,690 രൂപയില്‍ അവസാനിച്ചു.
അഞ്ച് ദിവസത്തെ ചിത്രത്തിലും ഒരു മാസത്തെ ചിത്രത്തിലും യഥാക്രമം 2.03 ശതമാനവും 3.08 ശതമാനവും വീഴ്ച കമ്പനി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആറു മാസം കൊണ്ട് 94.66 ശതമാനം നേട്ടം കയ്യടക്കാന്‍ പോളിപ്ലക്‌സിന് സാധിച്ചത് കാണാം. ഏപ്രില്‍ 29 -ന് 868.20 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,963.65 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 676 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായിട്ടുണ്ട്.
ഗുഡ്ഇയര്‍ ഇന്ത്യ
2005 മുതല്‍ കടബാധ്യതകളില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗുഡ്ഇയര്‍ ഇന്ത്യ. വരുംഭാവിയില്‍ ബാധ്യതകള്‍ സംഭവിച്ചാലും നികത്താന്‍ ആവശ്യമായ പണം കമ്പനിയുടെ കൈവശമുണ്ടുതാനും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിഫ്റ്റി സ്‌മോള്‍കാപ്പ് 100 സൂചിക 91.22 ശതമാനം ഉയര്‍ന്നപ്പോള്‍, ഗുഡ്ഇയര്‍ ഇന്ത്യ നിക്ഷേപകര്‍ക്ക് 12.81 ശതമാനം നേട്ടമാണ് തിരിച്ചുനല്‍കിയത്. ഇക്കാലയളവില്‍ നിഫ്റ്റി ഓട്ടോ സൂചിക 33.51 ശതമാനം ഉയര്‍ച്ച കാഴ്ച്ചവെക്കുന്നുണ്ട്. നിലവില്‍ കമ്പനിയുടെ പിയോട്രോസിക് സ്‌കോര്‍ 8 ആണ്. ഡിവിഡന്റ് നേട്ടം 17.39 ശതമാനവും.
2007 മെയ് 30 -ന് ശേഷം ഇതുവരെ 18 തവണ ഗുഡ്ഇയര്‍ ഇന്ത്യ ലാഭവിഹിതം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പ്രതിയോഹരിക്ക് 178 രൂപ വീതം കമ്പനി ലാഭവിഹിതം നല്‍കി. അതായത്, ഇപ്പോഴത്തെ ഓഹരി വിലയുടെ 17.39 ശതമാനം വരുമിത്. വ്യാഴാഴ്ച്ച 1.64 ശതമാനം ഇടിവിലാണ് ഗുഡ്ഇയര്‍ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത് (ഒക്ടോബര്‍ 28). 1,027.05 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 1,012.25 രൂപയില്‍ അവസാനിച്ചു.
അഞ്ച് ദിവസത്തെ ചിത്രത്തിലും ഒരു മാസത്തെ ചിത്രത്തിലും യഥാക്രമം 1.75 ശതമാനവും 2.61 ശതമാനവും വീഴ്ച കമ്പനി രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് 12.31 ശതമാനം ഉയരാന്‍ ഗുഡ്ഇയറിന് സാധിച്ചത് കാണാം. ഏപ്രില്‍ 29 -ന് 901.30 രൂപയായിരുന്നു ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,331.85 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 776.15 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications