കേരള സംസ്ഥാന ലോട്ടറികളിൽ ഏറ്റവും വലിയ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്നത് ഓണം ബമ്പർ ലോട്ടറിയാണ്. 25 കോടിയാണ് ഓമം ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഈ വർഷത്തെ ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി വരാനിരിക്കുന്ന ബമ്പർ ലോട്ടറി പൂജാ ബമ്പർ ലോട്ടറിയാണ്. 12 കോടിയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് നടന്ന ദിവസം, അതായത് ഒക്ടോബർ 4നായിരുന്നു പൂജാ ബമ്പർ ലോട്ടറിയുടെ പ്രകാശനം നടന്നത്.
കേരളത്തിൽ മാത്രമാണ് നിലവിൽ ലോട്ടറികൾക്ക് ഇത്രയും പ്രചാരമുള്ളത്. അതിനാൽ തന്നെ കേരളത്തിനു പുറത്ത് നിന്നും നിരവധി ആളുകൾ ലോട്ടറി ടിക്കറ്റ് എടുക്കുന്നുണ്ട്. അന്യസംസ്ഥാനത്തുള്ള പലർക്ക് വിവിധ ലോട്ടറികളിലൂടെ ഒന്നാം സമ്മാനം നേടിയ ചരിത്രവുമുണ്ട്. അതിനാൽ തന്നെ പലപ്പോഴും മലയാളികൾക്ക് ബമ്പർ ലോട്ടറി അടിക്കാത്തതിൽ നിരാശയുണ്ടാവാറുണ്ട്. ഇത്തവണ ഓണം ബമ്പറടിച്ചത് ഒരു മലയാളിക്ക് തന്നെയാണ്. അതിനാൽ പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം കേരളത്തിൽ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ 14 ജില്ലകളിലും പൂജാ ബമ്പർ ലോട്ടറിയുടെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. എങ്കിലും പാലക്കാട് ജില്ലയോടുള്ള പ്രിയം ഇപ്പോഴും മലയാളികൾക്ക് വിട്ടു പോയിട്ടില്ല. ഓണം ബമ്പറിൻ്റെ വിൽപ്പന സമയത്തും പാലക്കാട് ജില്ലയായിരുന്നു അവസാനം വരെ മുന്നിൽ. ഈ വർഷത്തെ പൂജാ ബമ്പറിൻ്റെയും സ്ഥിതി മറ്റൊന്നായിരിക്കില്ല.

ഈ വർഷം പാലക്കാട് ജില്ലയിലേക്ക് 12 കോടിയുടെ ഒന്നാം സമ്മാനം എത്തുമോ? കാത്തിരിക്കേണ്ടി വരും. അതിനു മുന്നേ കഴിഞ്ഞ 10 വർഷത്തെ കണക്ക് പ്രകാരം, പൂജാ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ഏതെല്ലാം ജില്ലയിലാണ് ലഭിച്ചതെന്ന് പരിശോധിക്കാം;
- 2014 - PA 203798 (പാലക്കാട്)
- 2015 - NA 766093 (പാലക്കാട്)
- 2016 - TH 211619 (പാലക്കാട്)
- 2017 - RA 657205 (തൃശൂര്‍)
- 2018 - VA 489017 (കോട്ടയം)
- 2019 - RI 332952 (കോട്ടയം)
- 2020 - NA 399409 (തിരുവനന്തപുരം)
- 2021 - RA 591801 (തിരുവനന്തപുരം)
- 2022 - JC 110398 (ഗുരുവായൂര്‍)
- 2023 - JC 253199 (കാസര്‍ഗോഡ്)
- 2024 - JC 325526 (കായംകുളം)
Pooja Bumper 2025: 12 കോടി നിങ്ങൾക്കായിരിക്കും! ഭാഗ്യപരീക്ഷണത്തിന് റെഡിയായിക്കോളൂ; ടിക്കറ്റുകൾ എത്തി
ഈ ജില്ലകളിൽ തുടർച്ചയായ മൂന്ന് തവണയാണ് പാലക്കാട് ജില്ലയിൽ ഭാഗ്യം തേടിയെത്തിയത്. വർഷങ്ങൾക്കു ശേഷം വീണ്ടും പൂജാ ബമ്പർ ഭാഗ്യം പാലക്കാട് ജില്ലയിലേക്ക് എത്തുമോ? കാത്തിരിക്കാം. ഈ വർഷത്തെ പൂജാ ബമ്പർ BR- 106 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം നവംബർ 22ന് ഉച്ചക്ക് 2 മണിയോടെ ആരംഭിക്കും. ഒന്നാം സമ്മാം 12 കോടിയാണ്. രണ്ടാം സമ്മാനം 1 കോടിയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. നാലാം സമ്മാനം 3 ലക്ഷം രൂപയും അഞ്ചാം സമ്മാനം 2 ലക്ഷം രൂപയുമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications