കടന്നുപോയ 2021 വര്‍ഷം മള്ട്ടിബാഗറുകളുടേതായിരുന്നു. നിരവധി ഓഹരികളാണ് നിക്ഷേപകര്‍ക്ക് പലമടങ്ങ് ലാഭം നല്‍കിയത്. എല്ലാ വിഭാഗം ഓഹരികളിലും ചുരുങ്ങിയത് ഒരു ഡസണ്‍ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ എങ്കിലും കണ്ടെത്താനാവും. കോവിഡ് ഒന്നാം തരംഗത്തില്‍ പ്രതിസന്ധിയിലേക്ക് വീണുപോയ വിപണിയുടെ തിരിച്ചുവരവിലാണ് ഇത്രയധികം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചത്. ഇത്തരത്തില്‍ കഴിഞ്ഞ 20 മാസക്കാലയളവില്‍ 1,700 ശതമാനം നേട്ടം നല്‍കിയൊരു ബാങ്ക്-ഇതര ധനകാര്യ സ്ഥാപനത്തെ (എന്‍ബിഎഫ്സി) പരിചയപ്പെടുത്തുകയാണിവിടെ.
മള്‍ട്ടിബാഗര്‍ സ്റ്റോക്ക്
നിക്ഷേപിച്ച തുകയുടെ പല മടങ്ങു ലാഭം തിരിച്ചു നല്കുന്ന ഓഹരികളെയാണ് മള്‍ട്ടിബാഗര്‍ സ്റ്റോക്ക് എന്ന് വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ സാമ്പത്തികാടിത്തറ, വികസന പ്രവര്‍ത്തനങ്ങള്‍, നിക്ഷേപകന് കമ്പനിയിലുള്ള വിശ്വാസവുമൊക്കെ ചേരുമ്പോഴാണ് ഒരു മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്ക് ഉണ്ടാകുന്നത്. യഥാസമയം ആരംഭത്തിലെ മള്‍ട്ടിബാഗര്‍ ആദായം നല്കാന് ശേഷിയുള്ള കമ്പനിയെ കണ്ടെത്തി അതിന്റെ ഓഹരിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നല്ലൊരു ലാഭം ഉറപ്പുവരുത്താന്‍ സാധിക്കും.
എങ്ങനെ തിരിച്ചറിയാം
പ്രധാനമായും നാല് ഘടകങ്ങള്‍ സൂക്ഷ്മതയോടെ വിലയിരുത്തിയാല്‍ മള്‍ട്ടിബാഗര്‍ സ്റ്റോക്കിനെ കണ്ടെത്താനാകും. (1) പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ഉയര്‍ന്ന ബിസിനസ്സുകള്‍ തെരഞ്ഞെടുക്കുക (2) അവര്‍ ചെയ്യുന്ന ബിസിനസ് അതിന്റെ സാമ്പത്തിക നേട്ടം എവിടെ നിന്നും വരുന്നുവെന്നും മനസ്സിലാക്കുക. മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ക്കു കീഴിലുള്ള ബിസിനസ്സുകള്‍ പൊതുവെ എന്തെങ്കിലും മത്സര നേട്ടത്തോടെയാവും പ്രവര്‍ത്തിക്കുക. (3) കമ്പനിയുടെ മാനേജുമെന്റും പ്രൊമോട്ടര്‍ ഹോള്‍ഡിംഗും പരിശോധിക്കുക. (4) കമ്പനിയുടെ ക്യാഷ് ഫ്ലോ നിരീക്ഷിക്കുക. മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളുടെ പ്രതിയോഹരി വരുമാനം (EPS) കൂടുതല്‍ ആയിരിക്കും.
പൂനാവാലെ ഫിന്‍കോര്‍പ്
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്ക്-ഇതര ധനകാര്യ സ്ഥാപനമാണ് (എന്‍ബിഎഫ്സി) പൂനാവാവ ഫിന്‍കോര്‍പ്. നേരത്തെ മാഗ്മ ഫിന്‍കോര്‍പ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനം 1988-ലാണ് ആരംഭിച്ചത്. 2021-ല്‍ വാക്സിന് നിര്‍മാതാക്കളായ സിറം ഇന്സ്്റ്റിട്യൂട്ട്് ഉടമ അഡാര്‍ പൂനാവാലെ കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു. നിലവില്‍ 22 സംസ്ഥാനങ്ങളിലായി 300-ഓളം ശാഖകളുണ്ട്. പ്രധാനമായും ഗ്രാമീണ, അര്‍ധ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. റീട്ടെയില്‍ ഫിനാന്‍സിങ്, വാഹനം, നിര്‍മാണ ഉപകരണം, വ്യാവസായിക നിര്‍മാണ ശാലകള്‍ക്കുമുള്ള വായ്പകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
നിക്ഷേപ നേട്ടം
2020 ജൂണ്‍ 5-ന് പൂനാവാല ഫിന്‍കോര്‍പ്പിന്റെ (BSE: 524000, NSE: POONAWALLA) ഓഹരി വില 16.40 രൂപയായിരുന്നു. ഇന്നലെ (ഫെബ്രുവരി 4) ഓഹരിയുടെ വില 264.80 രൂപയാണ്. 20 മാസത്തിനിടെ 1,700 ശതമാനം ആദായമാണ് ലഭിച്ചത്. അതായത്, 2020 ജൂണില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത് ഒന്നര വര്‍ഷത്തിനിടെ 18 ലക്ഷമായി വളര്‍ന്നു. പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയുടെ 68.25 ശതമാനം ഓഹരികളും കൈവശമുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 5.82 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.55 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
കോവിഡ് പ്രതിസന്ധി പൂനാവാല ഫിന്‍കോര്‍പിനെ ബാധിച്ചെങ്കിലും അടുത്തിടെയായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഡിസംബര്‍ കാലയളവില്‍ പൂനാവാല ഫിന്‍കോര്‍പിന്റെ വരുമാനം 507 കോടി രൂപയും അറ്റാദായം 102 കോടി രൂപയുമാണ്. 2020 സാമ്പത്തിക വര്‍ഷം വരെ മുടങ്ങാതെ ലാഭവിഹതം നല്‍കിയിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 15,228 കോടി രൂപയാണ്. നിലവില്‍ ഓഹരിയുടെ ബുക്ക് വാല്യൂ 73.90 ആണ്.
ഓഹരി വില
വെള്ളിയാഴ്ച 264.25 രൂപ വിലവാരത്തിലാണ് പൂനാവാല ഫിന്‍കോര്‍പ് ഓഹരികള്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷകാലയളവിലെ ഓഹരികളുടെ കുറഞ്ഞ വില 41.10 രൂപയും കൂടിയ വില 302.90 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 ശതമാനത്തോളവും 3 മാസത്തിനിടെ 48 ശതമാനത്തോളവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഒരു വര്‍ഷത്തിനിടെ 355 ശതമാനം നേട്ടമാണ് ലഭിച്ചത്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 20,213 കോടി രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
