റെഡി-ടു-ഈറ്റ് പോപ്‌കോൺ 18% ജിഎസ്ടി പരിധിയ്ക്ക് കീഴിൽ വരുമെന്ന് അതോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ്സ് (എഎആർ) ഒരു വിധിന്യായത്തിൽ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, സൂറത്ത് ആസ്ഥാനമായുള്ള പഫ്ഡ് കോൺ നിർമ്മാതാവ് - ജയ് ജലാരം എന്റർപ്രൈസസ് ഉൽപ്പന്നത്തിന്റെ ബാധകമായ ജിഎസ്ടി നിരക്കിനെക്കുറിച്ച് വ്യക്തത വരുത്താൻ എഎആറിനെ സമീപിച്ചപ്പോഴാണ്, പോപ്പ്കോണിന് 18% ജിഎസ്എടി ആണെന്ന് എഎആർ വ്യക്തമാക്കിയത്.
എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, മഞ്ഞൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന പോപ്കോൺ 'ജെജെസ് പോപ്‌കോൺ' എന്ന പേരിലാണ് കമ്പനി വിൽക്കുന്നത്. പോപ്കോണിന് 5% നികുതി ഏർപ്പെടുത്തണമെന്നായിരുന്നു നിർമ്മാതാവിന്റെ വാദം. എന്നാൽ 18% ജിഎസ്ടി ഈടാക്കുമെന്ന് എഎആർ വ്യക്തമാക്കി. അപേക്ഷകൻ അതിന്റെ ഉൽപ്പന്നങ്ങൾ 'എൻട്രി 50, താരിഫ് ഇനമായി പരിഗണിക്കണമെന്നാണ് അവകാശപ്പെട്ടത്. എന്നാൽ പോപ്പ്കോണായി മാറ്റുമ്പോൾ ചോളം "ധാന്യമായി നിലനിൽക്കില്ല" എന്ന് എഎആർ വിലയിരുത്തി.

ധാന്യം വറുത്തതിലൂടെ ലഭിക്കുന്ന പോപ്പോകോൺ റെഡി ടു ഈറ്റ് വിഭാഗത്തിൽ പെടുന്ന ഭക്ഷണമായതിനാലാണ് 18% നികുതി ഈടാക്കുന്നതെന്നും എഎആർ അഭിപ്രായപ്പെട്ടു. അടുത്തിടെ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായും പാകം ചെയ്തതുമായ ഭക്ഷണമാണ്. അതേസമയം പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും ചൂടാക്കണം. അതിനാൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പൊറോട്ടയ്ക്ക് എഎആർ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത്. പൊറോട്ടയ്‌ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമായിരുന്നു. കേരളത്തില്‍ നിന്നുള്ളവര്‍ 'ഫുഡ് ഫാസിസം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഹോട്ടൽ ആഹാരം കഴിക്കുന്ന ശരാശരി മലയാളിയുടെ പ്രിയപ്പെട്ട ആഹാരമാണ് കേരള പൊറോട്ട. പൊറോട്ടയെ 18% ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിന് എതിരെ #HandsOffPorotta എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ പ്രതിഷേധം ശക്തമായിരുന്നു.
ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
