ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018 -ല്‍ കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ അവതരിപ്പിച്ച ദുരന്തനിവാരണ സെസിന് അനുസൃതമായി, കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവനനികുതി (ജിഎസ്ടി) സംബന്ധിച്ച ഒരു ദുരന്തനിവാരണ സെസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് ശതമാനം സ്ലാബിലെ ചരക്കുകളും സേവനങ്ങളും ഒഴികെ ജിഎസ്ടിയില്‍ നിന്ന് അധിക വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന്റെ പക്കലുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു ആശയം ഗുണം ചെയ്യില്ലെന്ന് കേരളത്തിലെയും അസമിലെയും ധനമന്ത്രിമാര്‍ പറഞ്ഞു.

 

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 279 എ -യിലെ ഭരണഘടനാ വ്യവസ്ഥ, സെക്ഷന്‍ (4) (എഫ്) ഉപയോഗിച്ച് അത്തരമൊരു സെസ് ഈടാക്കിയ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇത് ഏതെങ്കിലും പ്രകൃതിദുരന്തത്തിലോ മറ്റോ അധിക വിഭവങ്ങള്‍ സ്വരൂപിക്കുന്നതിന് ഒരു നിര്‍ദ്ദിഷ്ട കാലയളവിലേക്കുള്ള ഏതെങ്കിലും പ്രത്യേക നിരക്കുകളെയാണ് സൂചിപ്പിക്കുന്നത്. ജിഎസ്ടി നിയമം, 2017, മറ്റേതെങ്കിലും സപ്ലൈകളില്‍ 15 ശതമാനം പരസ്യ മൂല്യത്തിന്റെ (കണക്കാക്കിയ മൂല്യത്തെ അടിസ്ഥാനമാക്കി) നിരക്ക് ഏര്‍പ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്നു. ഉദാഹരണത്തിന്, കേരളം 2019 ഓഗസ്റ്റ് 1 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ജിഎസ്ടിയില്‍ ഒരു ശതമാനം സെസ് ചുമത്താന്‍ തുടങ്ങി. ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ ചുമത്തി.

 
ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

ഒരു തരത്തിലുള്ള സെസിനും നിലവിലെ സ്ഥിതി അനുയോജ്യമല്ലെന്നാണ് അസമിലെ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ധനമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെടുന്നത്. വ്യവസായ മേഖല ഇപ്പോള്‍ ഒരു സെസും സ്വാംശീകരിക്കുന്ന അവസ്ഥയിലല്ലെന്നും ഇതിനകം തന്നെ പിന്‍വലിക്കല്‍, ശമ്പളവെട്ടിക്കുറവ് പോലുള്ള നടപടികള്‍ നിലവിലുണ്ടെന്നും ജിഎസ്ടി കൗണ്‍സില്‍ അംഗമായ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. 'ജിഎസ്ടി ശേഖരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല, അധിക സെസ് എങ്ങനെ ഉണ്ടാകും?,' നിര്‍ദ്ദിഷ്ട നീക്കത്തെക്കുറിച്ച് കേരള ധനമന്ത്ര് തോമസ് ഐസക് പറഞ്ഞു. ധനക്കമ്മിയിലേക്ക് ചായുകയും കോര്‍പ്പറേറ്റ് മേഖലയ്ക്ക് നല്‍കിയ ഇളവുകള്‍ തിരിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഏക പോംവഴിയെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിന് കേന്ദ്രം റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നഷ്ടപരിഹാരം തീര്‍പ്പാക്കുനുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്രം പ്രതികരണം തയ്യാറാക്കിയതിനുശേഷം മാത്രമേ അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം വിളിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

English summary

ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

central government is considering a calamity cess on the GST to overcome the economic crisis caused by the coronavirus crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X