ചെറിയ സമയത്തിനുള്ളിൽ മികച്ച വളർച്ച കൈവരിച്ച നിരവധി ഓഹരികൾ വിപണിയിലുണ്ട്. ദീർഘകാലത്തേയും ഹ്രസ്വകാലത്തേയും നിക്ഷേപകർക്ക് അസാധാരണമായ വരുമാനം നൽകുന്ന ഓഹരികൾ. അത്തരത്തിലുള്ള ഒരു ഓഹരിയാണ് പോപ്പീസ് കെയേഴ്സ്. നമ്മുടെ സ്വന്തം കേരളത്തിൽ പിറവികൊണ്ട കമ്പനിയാണ് പോപ്പീസ് കെയേഴ്സ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പോപ്പീസിൻ്റെ സ്റ്റോക്ക് വില 8,861 ശതമാനം ഉയർന്നു. 2021 ഓഗസ്റ്റിൽ 1.8 രൂപയായിരുന്ന ഓഹരിയുടെ വില ഇന്ന് 161.30 രൂപയാണ്. വരും നാളുകളിലും ഓഹരി സമാന കുതിപ്പ് തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
കീശ വീർപ്പിച്ച ഓഹരി
ബിഎസ്ഇയിൽ 161.30 രൂപ എന്നതാണ് നിലവിൽ പോപ്പീസ് കെയേഴ്സ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 51.31 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 181 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ജൂലൈയിൽ 35 ശതമാനവും ഓഗസ്റ്റ് മാസം ഇതുവരെ 22 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. മേയിൽ 20.7 ശതമാനവും ഏപ്രിലിൽ 6.7 ശതമാനവും ഓഹരി നേട്ടമുണ്ടാക്കിയിരുന്നു. അതേസമയം ജൂണിൽ 22 ശതമാനം നഷ്ടം ഓഹരി നേരിട്ടു.
2021 ഓഗസ്റ്റിൽ 2.5 രൂപയായിരുന്നു പോപ്പീസ് ഓഹരിയുടെ വില. അവിടെനിന്നും ഇതുവരെ 6352 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഹ്രസ്വകാലത്തും പോപ്പീസ് കെയേഴ്‌സ് മികച്ച പ്രകടനം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,634 ശതമാനം വർധനവാണ് ഈ ഓഹരിക്ക് ഉണ്ടായത്.
ഓഗസ്റ്റ് 14-ആം തീയ്യതി രേഖപ്പെടുത്തിയ 161.30 രൂപയാണ് ഓഹരിയുടെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 9.48 രൂപയാണ്.

ബ്രോക്കറേജ് വിലയിരുത്തൽ
പോപ്പീസ് കെയേഴ്സിനെക്കുറിച്ച് ഐസിഐസിഐ ഡയറക്റ്റ് ഒരു നല്ല വീക്ഷണം പ്രകടിപ്പിച്ചു. ഓഹരി അതിൻ്റെ ഹ്രസ്വ, ഇടത്തരം, ദീർഘകാല ചലിക്കുന്ന ശരാശരിക്ക് മുകളിൽ സ്ഥിരമായി ട്രേഡ് ചെയ്തു. ഇത് ശക്തമായ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നു. ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിന് കമ്പനി അതിൻ്റെ മൂലധനം ഫലപ്രദമായി വിനിയോഗിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി അതിൻ്റെ റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ് (RoCe) മെച്ചപ്പെട്ടു. അതേസമയം കമ്പനിക്ക് വരുമാനത്തിലും ലാഭത്തിലും ഇടിവ് നേരിട്ടു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ബ്രോക്കറേജ് റിപ്പോട്ടിലുണ്ട്.

പോപ്പീസ് കെയേഴ്സ് ലിമിറ്റഡ്
മലപ്പുറത്തെ തിരുവാലിയിൽ നിന്ന് 2005-ലാണ് പോപ്പീസിൻെറ തുടക്കം. 2500 ചതുരശ്രയടിയിലെ ഒരു ചെറിയ കടയിൽ നിന്ന് കുഞ്ഞുടുപ്പുകളുമായി ആരംഭിച്ച യാത്ര പോപ്പീസിനെ ഇപ്പോൾ സംസ്ഥാനത്തെ കുട്ടികളുടെ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ റീട്ടെയ്‍ലർമാരിൽ ഒന്നായി വളർത്തിയിരിക്കുന്നു. 30-ലേറെ രാജ്യങ്ങളിലേക്ക് കുഞ്ഞുടുപ്പുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 70-ഓളം ഔട്ട്ലെറ്റുകളുണ്ട്.
വരുമാനം
ജൂൺ പാദത്തിൽ പോപ്പീസ് കെയേഴ്‌സിന് 5.1 കോടി രൂപയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ കാലയളവിലെതിന് സമാനമാണ്. താരതമ്യേന കുറഞ്ഞ പ്രാരംഭ നിക്ഷേപത്തിൽ ഉയർന്ന വരുമാനത്തിനുള്ള സാധ്യതയുള്ളതിനാൽ പോപ്പീസ് കെയേഴ്സ് പോലുള്ള പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നത് ആകർഷകമായിരിക്കും. എന്നിരുന്നാലും, ഈ വിഭാഗം അപകടസാധ്യതകൾ നിറഞ്ഞതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം



Click it and Unblock the Notifications