പൊറിഞ്ചു വെളിയത്ത് എന്ന പേര് കേൾക്കാത്ത ഓഹരി നിക്ഷേപകരുണ്ടാകില്ല. ഓഹരി വിപണിയിലെ ബിഗ് ബുൾ എന്ന് വിശേഷണമുള്ള പൊറിഞ്ചു കോടികളാണ് വിപണിയിൽ നിന്നും കൊയ്തത്. നിരവധി സ്മാൾക്യാപ് ഓഹരികളിലൂടെ മൾട്ടിബാഗർ നേട്ടം കൊയ്ത ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ പൊറിഞ്ഞു വെളിയത്തിന് നിക്ഷേപമുള്ള രണ്ട് സമോള്‍ക്യാപ് ഓഹരികള്‍ മുകളിലേക്ക് കുതിക്കുകയാണ്. ഏതൊക്കെയാണ് ആ ഓഹരികൾ എന്ന് പരിശോധിക്കാം.
1. കേരള ആയുര്‍വേദ
ആയുർവേദ ഉല്പന്നങ്ങളും, സേവനങ്ങളും നൽകുന്ന, ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ബിസിനസ് ചെയ്യുന്ന ഒരു സ്മാൾക്യാപ് കമ്പനിയാണിത്. എൻഎസ്ഇയിൽ 380 രൂപയാണ് കേരള ആയുര്‍വേദ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 23.74 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 37.06 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
2024-ൽ ഇതുവരെ 42.35 ശതമാനം വളർച്ചയാണ് കേരള ആയുര്‍വേദ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 262.60 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഓഹരിക്ക് സാധിച്ചു. 410.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 103.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

5.18 ശതമാനം ഓഹരികൾ
പൊറിഞ്ചു വെളിയത്തിന് 5.18 ശതമാനം ഓഹരികളാണ് കേരള ആയുര്‍വേദയിലുള്ളത്. മൊത്തം 6.23 ലക്ഷം ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഓഹരി വില അനുസരിച്ച് നിക്ഷേപ മൂല്യം ഏകദേശം 23.67 കോടി രൂപ വരും. 2023 ഡിസംബർ പാദത്തിൽ ഈ കമ്പനിയിൽ പൊറിഞ്ചു വെളിയത്തിന് 4.8% ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 2024 മാർച്ച് പാദത്തിൽ ഇത് 0.4% വർധിച്ച് 5.2% എന്ന തോതിലേക്ക് ഉയർന്നു.
2. കായ ലിമിറ്റഡ്
പൊറിഞ്ചുവെളിയത്തിന് പങ്കാളിത്തമുള്ള മറ്റൊരു ഓഹരിയാണ് കായ ലിമിറ്റഡ്. മുഖക്കുരു, തിളക്കം, സൂര്യ സംരക്ഷണം, പ്രായമാകൽ, മുടി സംരക്ഷണം എന്നിവയ്ക്കുള്ള പ്രത്യേക പരിഹാരങ്ങൾ വരെ ഡെർമറ്റോളജിസ്റ്റ് ശുപാർശ ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വിപുലമായ പോർട്ട്‌ഫോളിയോ കായ വാഗ്ദാനം ചെയ്യുന്നു. കായയുടെ ഉൽപ്പന്നങ്ങൾ നിലവിൽ ചില പ്രമുഖ ഇ-കൊമേഴ്‌സ് മാർക്കറ്റുകളിലും ഇന്ത്യയിലുടനീളമുള്ള 70-ലധികം കായ സ്കിൻ ക്ലിനിക്കുകളിലും ലഭ്യമാണ്.

ഓഹരി വില
എൻഎസ്ഇയിൽ 549.35 രൂപ എന്നതാണ് കായ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 22.83 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 86.19 ശതമാനവും ആറ് മാസത്തിനിടെ 59.86 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 66.72 ശതമാനം മുന്നേറ്റമാണ് ഒരു വർഷത്തിനിടെ ഓഹരിക്ക് നേടാനായത്.
8.63 ലക്ഷം ഓഹരി
2024 ജൂണ്‍ 14 വരയുള്ള കണക്കനുസരിച്ച് പൊറിഞ്ചു വെളിയത്തിനും ഇക്വിറ്റി ഇന്റലിജന്‍സിന്‍റെ ഇടപാടുകാര്‍ക്കുമായി മൊത്തം 8.63 ലക്ഷം ഓഹരികളാണ് കായയിലുള്ളത്. ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 6.6 ശതമാനം വരും. ഇന്നത്തെ വിലയനുസരിച്ച് ഏകദേശം 47.40 കോടി രൂപയാണ് ഈ ഓഹരികളുടെ നിക്ഷേപ മൂല്യം.
നിക്ഷേപം ഈ ഓഹരികളിൽ
ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ്, ആരോ ഗ്രീന്‍ടെക്, സെന്റം ഇലക്ട്രോണിക്‌സ്, കൊകുയ കാംലിന്‍, ഫോസില്‍ മാക്‌സ് ഇന്ത്യ തുടങ്ങിയവയാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള മറ്റ് ചില ഓഹരികള്‍.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications