പൊറിഞ്ചു വെളിയത്ത്. സ്മോള്‍-കാപ്പ് ഓഹരികളുടെ തമ്പുരാന്. ഇന്ത്യന്‍ വിപണി ഈ വിശേഷണം പൊറിഞ്ചു വെളിയത്തിന് ചാര്‍ത്തിക്കൊടുത്തത് വെറുതെയല്ല. കാണാമറയത്തെ കരുത്തന് കമ്പനികളെ തേടിപിടിച്ച് നിക്ഷേപകര്‍ക്ക് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ സമര്‍പ്പിച്ച ഒട്ടനവധി കഥകള്‍ ഇദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് കമ്പനി ഇക്വിറ്റി ഇന്റലിജന്‍സിന് പറയാനുണ്ട്. 20 രൂപയ്ക്ക് വാങ്ങിയ ശ്രേയാംസ് ഷിപ്പിങ് പിന്നീട് 850 രൂപയിലേക്കെത്തിയത് പൊറിഞ്ചുവിന്റെ വിജയഗാഥകളിലെ ഒരധ്യായം മാത്രം.
മികച്ച ബാലന്‍സ് ഷീറ്റ്, സുതാര്യമായ മാനേജ്മെന്റ്, വ്യക്തമായ ബിസിനസ് കാഴ്ച്ചപ്പാട് --- ഈ മൂന്നു ഘടകങ്ങള്‍ ആധാരമാക്കിയാണ് പൊറിഞ്ചുവിന്റെ തിരഞ്ഞെടുപ്പുകള്‍. ഓഹരികളുടെ കൃത്യമായ മൂല്യവും വിലയും അറിഞ്ഞ് നിക്ഷേപിക്കുന്ന പൊറിഞ്ചുവിന്റെ 'മാസ്റ്റര്‍ പ്ലാനിന്' വിപണിയില്‍ ആരാധകരേറെ. ഇപ്പോള്‍, മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഒരിക്കല്‍ക്കൂടി പൊറിഞ്ചു വെളിയത്തിന്റെ പോര്ട്ട്ഫോളിയോയിലേക്കാണ് ഏവരുടെയും നോട്ടം.
2022 ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ ഇദ്ദേഹം വാങ്ങിക്കൂട്ടിയ പ്രധാന സ്റ്റോക്കാണ് തനേജ എയറോസ്പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡ്. കഴിഞ്ഞപാദം തനേജ എയറോസ്പേസിലെ ഓഹരി പങ്കാളിത്തം 1.07 ശതമാനത്തില്‍ നിന്നും 1.20 ശതമാനമായി പൊറിഞ്ചു കൂട്ടി. നടപ്പു വര്‍ഷം തുടക്കം മുതല്‍ ഏകീകരണം കണ്ടുകൊണ്ടിരിക്കുന്ന പ്രതിരോധയിതര വിമാന സ്റ്റോക്കാണിത്.
മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ തനേജ എയറോസ്പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡിന്റെ 3 ലക്ഷം ഓഹരികള്‍ പൊറിഞ്ചു വെളിയത്തിന്റെ പക്കലുണ്ട് (1.20 ശതമാനം ഓഹരികള്‍). ഡിസംബര്‍ പാദമിത് 2.68 ലക്ഷമായിരുന്നു. അതായത്, കഴിഞ്ഞ ത്രൈമാസപാദം കമ്പനിയുടെ 32,000 ഓഹരികള്‍ ഇദ്ദേഹം അധികം സമാഹരിച്ചു (0.13 ശതമാനം). വാസ്തവത്തില്‍ 2021 സെപ്തംബര്‍ പാദം വരെയും തനേജ എയറോസ്പേസില് പൊറിഞ്ചു നിക്ഷേപം നടത്തിയിരുന്നില്ല.
ബുധനാഴ്ച്ച 2 ശതമാനം നേട്ടം കുറിച്ചുകൊണ്ടാണ് തനേജ എയറോസ്പേസ് കമ്പനി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 136.90 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ 136.95 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.72 ശതമാനം വിലയിടിവ് കമ്പനി നേരിടുന്നുണ്ട്. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ ഓഹരികള്‍ 20 ശതമാനം ഉയര്‍ച്ചയും പറഞ്ഞുവെയ്ക്കുന്നു.
കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 168 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 28 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 58.15. ഡിവിഡന്റ് യീല്‍ഡ് 0.37 ശതമാനം.
പൂനെ ആസ്ഥാനമായി ചെറുകിട വിമാനങ്ങളും ട്രെയിനര്‍ എയര്‍ക്രാഫ്റ്റുകളും നിര്‍മിക്കുന്ന ഇന്ത്യയിലെ സ്വകാര്യ കമ്പനിയാണ് തനേജ എയറോസ്പേസ്. പോയവര്‍ഷം ഓഹരി വിപണി കണ്ട മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണിത്.
പൊറിഞ്ചു വീണ്ടും ഓഹരികള്‍ സമാഹരിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ച തനേജ എയറോസ്പേസ് ഓഹരികള്‍ നേട്ടത്തില്‍ തുടക്കമിടാനാണ് സാധ്യത. നേരത്തെ, ഡിസംബര്‍ പാദം പൊറിഞ്ചു നിക്ഷേപം നടത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ തനേജ ഓഹരികള്‍ 5 ശതമാനം ഉയര്‍ച്ച കയ്യടക്കിയിരുന്നു.
കഴിഞ്ഞവാരം പ്ലൈവുഡ് കമ്പനിയായ ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയും പൊറിഞ്ചുവിന്റെ 'കൈവെയ്പ്പോടെ' കുതിച്ചുച്ചാട്ടം നടത്തുകയുണ്ടായി. ചൊവാഴ്ച്ച പൊറിഞ്ചു വെളിയത്തും ഭാര്യ ലിറ്റി തോമസും ഡ്യൂറോപ്ലൈയുടെ 7,000 ഓഹരികളാണ് അധികം വാങ്ങിയത്. ഇതോടെ നിക്ഷേപകര്‍ ഒന്നടങ്കം ഈ കമ്പനിയിലേക്ക് നോട്ടമുയര്‍ത്തി. ബുധനാഴ്ച്ച 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടുകൊണ്ടാണ് ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം നിര്‍ത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications