പൊറിഞ്ചു വെളിയത്ത്- നിക്ഷേപകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേരാണിത്. ഓഹരി വിപണിയിൽ നിന്നും കോടികൾ വാരുന്ന മലയാളി നിക്ഷേപകൻ. അതുകൊണ്ടുതന്നെ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് പൊറിഞ്ചു. വെളിയത്ത് നിക്ഷേപം നടത്തിയ ഓഹരികൾ ഏതൊക്കെ എന്നറിയാനുള്ള താൽപ്പര്യം എല്ലാവർക്കുമുണ്ട്. അദ്ദേഹത്തിന്‍റെ പോർട്ട്ഫോളിയോയിലുള്ള പല ഓഹരികളും മൾട്ടിബാഗർ റിട്ടേൺ നൽകിയവയാണ്.
1990 -ൽ കൊട്ടക് സെക്യൂരിറ്റീസിൽ ഫ്ലോർ ട്രേഡറായി ആരംഭിച്ച പൊറിഞ്ചു വെളിയത്ത് 1994-ൽ പരാഗ് പരീഖ് സെക്യൂരിറ്റീസിലും തുടർന്ന് 2002-ൽ സെബിയിൽ രജിസ്റ്റർ ചെയ്ത പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനിയായ ഇക്വിറ്റി ഇന്‍റലിജൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു.മറ്റുള്ളവർ അവഗണിക്കുന്ന പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ക്യാപ് മേഖലയിൽ മൂല്യം കുറഞ്ഞ കമ്പനികളെ തിരിച്ചറിഞ്ഞ് അതിൽ കൂടുതലായി നിക്ഷേപം നടത്തിയാണ് പൊറിഞ്ചു വെളിയത്ത് തന്‍റെ പോർട്ട്ഫോളിയോ പടുത്തുയർത്തിയത്.
2025 സെപ്റ്റംബർ 30-ന് ഫയൽ ചെയ്ത കോർപ്പറേറ്റ് ഷെയർഹോൾഡിംഗ്സ് പ്രകാരം 5 ഓഹരികളാണ് പോർട്ട്ഫോളിയോയിലുള്ളത്. 58.8 കോടിയാണ് ആകെ മൂല്യം.
ഏതൊക്കെ ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്‍റെ പോർട്ട്ഫോളിയോയിലുള്ളത്. അതിൽ കേരള കമ്പനികളുണ്ടോ..? നമുക്ക് പരിശോധിക്കാം.
1. എം.എം റബ്ബർ കമ്പനി
റബ്ബർ പ്രൊഡക്ടുകൾ നിർമിക്കുന്ന കമ്പനിയാണിത്. ഹൈ ക്വാളിറ്റി ലാറ്റക്സ് റബ്ബർ ഫോം പ്രൊഡക്ടുകൾ നിർമിക്കുന്നു. 'MM Foam' എന്ന ബ്രാൻഡ് നാമത്തിലാണ് പ്രൊഡക്ടുകൾ പുറത്തിറക്കുന്നത്.2025 മാർച്ച് പാദത്തിലാണ് പൊറിഞ്ചു വെളിയത്ത് ഈ കമ്പനിയിൽ ആദ്യമായി നിക്ഷേപം നടത്തുന്നത്. ആ സമയത്ത് 1% ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. തുടർന്ന് 2025 ജൂൺ പാദത്തിൽ നിക്ഷേപം 1.3% എന്ന തോതിലേക്ക് വർധിപ്പിച്ചു. ഈ സെപ്റ്റംബർ പാദത്തിലും 1.3% ഹോൾഡിങ് മാറ്റമില്ലാതെ നിൽക്കുന്നു.

2. കേരള ആയുർവേദ ലിമിറ്റഡ്
ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന മലയാളി കമ്പനിക്ക് കീഴില്‍ റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, അക്കാഡമികള്‍ തുടങ്ങിയവയുണ്ട്. 434.55 രൂപയാണ് നിലവിലെ ഓഹരി വില. 2025 ജൂൺ പാദം വരെ 4.51 ശതമാനം ഓഹരി പൊറിഞ്ചു വെളിയത്തിന്‍റെ കയ്യിലുണ്ട്.
3. ഓറം പ്രോപ്ടെക്
ഐ.ടി സോഫ്റ്റ് വെയർ മേഖലയിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനി. നിലവിലെ ഓഹരി വില 167.01 രൂപയാണ്. 2024 ജൂൺ പാദം വരെ പൊറിഞ്ചു വെളിയത്തിന് ഈ കമ്പനിയിൽ 2.12 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
4. ഡ്യൂറോപ്ലി ഇൻഡസ്ട്രീസ് ലിമിറ്റഡ്
ഡ്യൂറോപ്ലിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ വിവിധ തരം പ്ലൈവുഡ്, ബ്ലാക്ക്‌ബോർഡുകൾ, അലങ്കാര വെനീറുകൾ, ഫ്ലഷ് ഡോറുകൾ എന്നിവ ഉൾപ്പെടുന്നു. കമ്പനിയുടെ സ്വന്തം ബ്രാൻഡായ "DURO" യ്ക്ക് കീഴിലാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. 3.64 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്‍റെ കൈവശമുള്ളത്. 181 രൂപയാണ് നിലവിലെ ഓഹരി വില.
5. അയോൺഎക്സ് ഡിജിറ്റൽ ടെക്നോളജി ലിമിറ്റഡ്
1992-ൽ സ്ഥാപിതമായ എയോൺക്സ് ഡിജിറ്റൽ ടെക്നോളജി ലിമിറ്റഡ് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. 94.3 കോടി രൂപയാണ് വിപണി മൂലധനം. 205 രൂപയാണ് നിലവിലെ ഓഹരി വില. 2025 ജൂൺ പാദം വരെ 2.61 ശതമാനം ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്‍റെ കൈവശമുള്ളത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications