A Oneindia Venture

കയ്യിലുള്ളത് 13 കമ്പനികൾ, ഓഹരികളിൽ നിന്നും ലാഭം കോടികൾ, പൊറിഞ്ചു വെളിയത്തിന്‍റെ പോർട്ട്ഫോളിയോ ഇതാ

പൊറിഞ്ചു വെളിയത്ത് എന്നത് നിക്ഷേപകർക്ക് പരിജയമുള്ള പേരാണ്. ഓഹരി വിപണിയിൽ നിന്നും കോടികൾ ലാഭമുണ്ടാക്കുന്ന മലയാളി. അതുകൊണ്ടുതന്നെ പൊറുഞ്ചു വെളിയത്ത് ഏതൊക്കെ ഓഹരികളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത് എന്നറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. കാരണം ആ ഓഹരികൾ ഭാവിയിൽ മികച്ച വരുമാനം നൽകുമെന്ന് ഉറപ്പാണ്. പൊറിഞ്ചു വെളിയത്തിന്‍റെ സെപ്റ്റംബർ പാദത്തിലെ പോർട്ഫോളിയോ വിവരങ്ങൾ നമുക്ക് പരിശോധിക്കാം.

13 ഓഹരികൾ, മൂല്യം 215 കോടി

പബ്ലിക്കായി 13 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. ഇവയുടെ ആകെ മൂല്യം 215.5 കോടി രൂപയാണ്. രണ്ട് ഓഹരികളിലാണ് പൊറിഞ്ചു വെളിയത്ത്, തൊട്ടു മുമ്പത്തെ പാദത്തേക്കാൾ നിക്ഷേപം ഉയർത്തിയിരിക്കുന്നത്. അൻസാൽ ബിൽഡ് വെൽ (Ansal Buildwell), ഫ്രറ്റേലി വൈൻ യാർഡ്സ് (Fratelli Vineyards) എന്നീ രണ്ട് കമ്പനികളിലാണ് പൊറിഞ്ചു വെയിത്ത് പുതിയ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഇതിൽ അൻസാൽ ബിൽഡ് വെൽ എന്ന കമ്പനിയുടെ 2.7 ശതമാനം ഓഹരികളാണ് പൊറിഞ്ഞു വെളിയത്തിന്‍റെ കയ്യിലുള്ളത്. അതായത് 2,00,000. ആകെ മൂല്യം ഏകദേശം 2.1 കോടി. 1983-ൽ സ്ഥാപിതമായ അൻസൽ ബിൽഡ്‌വെൽ ലിമിറ്റഡ് ടൗൺഷിപ്പുകൾ, റെസിഡൻഷ്യൽ, വാണിജ്യ സമുച്ചയങ്ങൾ, ബഹുനില കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ, വീടുകൾ, അപ്പാർട്ടുമെന്റുകൾ എന്നിവയുടെ പ്രൊമോഷൻ, നിർമ്മാണം, വികസനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. ഫ്രറ്റേലി വൈൻ യാർഡ്സ് എന്ന കമ്പനിയുടെ 5,00,000 ഓഹരിയാണ് പൊറിഞ്ചുവിന്‍റെ കയ്യിലുള്ളത്. ആകെ മൂല്യം 6.6 കോടി രൂപയാണ്. വൈനുകളുടെയും ലഹരിപാനീയങ്ങളുടെയും നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, സംസ്കരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്.

പൊറിഞ്ചു വെളിയത്ത്, ആകെ മൂല്യം 215.5 കോടി

പങ്കാളിത്തം ഉയർത്തിയ ഓഹരി

അപ്പോളോ സിന്ദൂരി ഹോട്ടൽസ് (Apollo Sindoori Hotels) എന്ന കമ്പനിയിൽ പൊറിഞ്ചു വെളിയത്ത് ഹോൾഡിങ് ഉയർത്തിയിട്ടുണ്ട്. 2025 ജൂൺ പാദത്തിൽ 2.1% ആയിരുന്ന ഓഹരി പങ്കാളിത്തം 2025 സെപ്റ്റംബറിൽ 0.2% ഉയർന്ന് 2.3% എന്ന നിലയിലെത്തി. ആശുപത്രികളിലെയും വിവിധ സ്ഥാപനങ്ങളിലെയും ഭക്ഷണശാലകൾ കൈകാര്യം ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അപ്പോളോ സിന്ദൂരി ഹോട്ടൽസ്.

പങ്കാളിത്തം കുറച്ച ഓഹരികൾ

ഡ്യൂറോപ്ലൈ ഇൻഡസ്ട്രീസ് - സെപ്തംബർ പാദത്തിൽ 0.5 ശതമാനം ഓഹരികൾ പൊറിഞ്ചു വെളിയത്ത് വിറ്റഴിച്ചു. നിലവിൽ കമ്പനിയുടെ 5 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്‍റെ കയ്യിലുള്ളത്.

കേരള ആയുർവേദ - നിലവിൽ കമ്പനിയുടെ 4 ശതമാനം ഓഹരികൾ പൊറിഞ്ചുവിന്‍റെ കയ്യിലുണ്ട്. സെപ്തംബർ പാദത്തിൽ .5 ശതമാനം ഓഹരി അദ്ദേഹം കൈവിട്ടു.

ഓറം പ്രോപ്ടെക് : നിലവിൽ 5.7 ശതമാനം ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. 0.9 ശതമാനം ഓഹരി വിറ്റഴിച്ചു.

ഹോൾഡിങ്ങിൽ മാറ്റമില്ലാത്ത ഓഹരികൾ

1. കൊകുയോ ക്യാംലിൻ (Kokuyo Camlin) : 1%
2. ഓറിയന്റ് ബെൽ (Orient Bell) : 4.6%
3. സുന്ദരം ബ്രേക്ക് ലൈനിങ് (Sundaram Brake Lining) : 1.3%
4. എം.എം റബ്ബർ കമ്പനി (M M Rubber Company) : 1.3%
5. എയോൺ എക്സ് ഡിജിറ്റൽ (AeonX Digital) : 2.6%
6. ടാൽ എന്റർപ്രൈസസ് (TAAL Enterprises) : 1.7%
7. ആർ.പി.എസ്.ജി വെഞ്ച്വേഴ്സ് (RPSG Ventures) : 1.4%

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X