Porinju Veliyath: 7.9 കോടി രൂപയുടെ നിക്ഷേപം, ഇതാ പൊറിഞ്ചു വെളിയത്തിന്‍റെ ഇഷ്ട ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?

Porinju Veliyath, പൊറിഞ്ചു വെളിയത്ത് എന്ന പേര് കേൾക്കാത്ത ഓഹരി നിക്ഷേപകരുണ്ടാകില്ല. സ്മോൾ ക്യാപ് ഓഹരികളിൽ നിന്നും കോടികൾ ലാഭം കൊയ്യുന്ന മലയാളി. ചെറുകിട, ഇടത്തരം ക്യാപ് മേഖലയിൽ മൂല്യം കുറഞ്ഞ കമ്പനികളെ തിരിച്ചറിഞ്ഞ് അതിൽ കൂടുതലായി നിക്ഷേപം നടത്തുക എന്നതാണ് പൊറിഞ്ചു വെളിയത്തിന്‍റെ നിക്ഷേപ രീതി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പോർട്ട്ഫോളിയോയിലുള്ള ഓഹരികൾ ഏതൊക്കെ എന്ന് എപ്പോഴും നിക്ഷേപകർ ശ്രദ്ധിക്കാറുണ്ട്.

പൊറിഞ്ചു വെളിയത്ത് സെപ്റ്റംബർ പാദത്തിൽ നിക്ഷേപം വർധിപ്പിച്ച ഒരു ഓഹരിയാണ് അപ്പോളോ സിന്ദൂരി ഹോട്ടൽസ് (Apollo Sindoori Hotels). വിദേശ നിക്ഷേപകരും കഴിഞ്ഞ ജൂൺ പാദത്തിൽ കമ്പനിയിൽ ഹോൾഡിങ് ഉയർത്തിയിട്ടുണ്ട്. അപ്പോളോ സിന്ദൂരി ഹോട്ടൽസ് ഓഹരി വിലയും മറ്റ് അടിസ്ഥാന വിവരങ്ങളും നമുക്ക് വിശദമായി പരിശോധിക്കാം.

അപ്പോളോ സിന്ദൂരി ഹോട്ടൽസ്

ആശുപത്രികളിലെയും വിവിധ സ്ഥാപനങ്ങളിലെയും ഭക്ഷണശാലകൾ കൈകാര്യം ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അപ്പോളോ സിന്ദൂരി ഹോട്ടൽസ്. വിവിധ ഇൻഡസ്ട്രികൾ, ഓർഗനൈസേഷനുകൾ എന്നിവയ്ക്ക് കാറ്ററിങ് & ഹോസ്പിറ്റാലിറ്റി സേവനങ്ങളും കമ്പനി നൽകുന്നു. 1998-ലാണ് സ്ഥാപനം ആരംഭിക്കുന്നത്.

പൊറിഞ്ചു വെളിയത്തിന്‍റെ കയ്യിൽ 60,000 ഓഹരി, നിങ്ങളുടെ കയ്യിലോ..?

ഓഹരി വില

എൻഎസ്ഇയിൽ 1,321.10 രൂപ എന്നതാണ് നിലവിൽ അപ്പോളോ സിന്ദൂരി ഹോട്ടൽസ് ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 6.15 ശതമാനം നഷ്ടം ഓഹരി നേരിട്ടു. അതേസമയം ആറ് മാസത്തിനിടെ 4 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്നാൽ ഒരുവർഷത്തിനിടെ 26 ശതമാനം നഷ്ടം അപ്പോളോ സിന്ദൂരി ഹോട്ടൽസിന് സംഭവിച്ചിട്ടുണ്ടെന്ന് കാണാം. 126 ശതമാനമാണ് അഞ്ച് വർഷത്തെ വളർച്ച. 1,977 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1,160 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

അടിസ്ഥാന വിവരങ്ങൾ

വിപണി മൂലധനം : 343 കോടി | ബുക്ക് വാല്യു: 561 രൂപ

സ്റ്റോക്ക് പി/ഇ: 33.5 | ഇൻഡസ്ട്രി പി/ഇ: 35.7

ഡിവിഡന്റ് യിൽഡ്: 0.19% | ഫേസ് വാല്യു: 5 രൂപ

ROE: 5.34% | ROCE: 8.69%

7.9 കോടി നിക്ഷേപം

പൊറിഞ്ചു വെളിയത്തിന് ഈ കമ്പനിയിൽ 2.3% ഓഹരി പങ്കാളിത്തമാണുള്ളത്. 2025 ജൂൺ പാദത്തെ അപേക്ഷിച്ച് സെപ്റ്റംബർ പാദത്തിൽ ഹോൾഡിങ് 0.2% വർധിച്ചു. 7.9 കോടി രൂപയുടെ മൂല്യമുള്ള 60,000 ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്.

പ്രമോട്ടർ കമ്പനിയുടെ 64.68% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. റീടെയിൽ നിക്ഷേപകരുടെ കൈവശം 35.28% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FII) 0.04% ഓഹരികൾ കൈവശം വെച്ചിരിക്കുന്നു. 2025 മാർച്ച് പാദത്തിൽ 0.01% ആയിരുന്ന നിക്ഷേപമാണ് വിദേശ നിക്ഷേപകർ വർധിപ്പിച്ചത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X