ഓഹരി വിപണിയിൽ നിന്നും കോടികൾ സമ്പാദിക്കുന്ന നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. അദ്ദേഹത്തിന്‍റെ പോർട്ട്ഫോളിയോയിൽ ഉള്ള ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള ഓഹരികൾ ഏതൊക്കെ എന്ന് അറിയാം എല്ലാവർക്കും താൽപര്യമുണ്ട്. ഈ സെപ്റ്റംബർ പാദത്തിൽ പൊറിഞ്ചു വെളിയത്ത് ഹോൾഡ് ചെയ്യുന്ന ഓഹരികളിലൊന്നാണ് എം.എം റബ്ബർ കമ്പനി. കമ്പനിയുടെ 1.3% ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. ഈ ഓഹരിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
എം.എം റബ്ബർ കമ്പനി
റബ്ബർ പ്രൊഡക്ടുകൾ നിർമിക്കുന്ന കമ്പനിയാണിത്. ഹൈ ക്വാളിറ്റി ലാറ്റക്സ് റബ്ബർ ഫോം പ്രൊഡക്ടുകൾ നിർമിക്കുന്നു. 'MM Foam' എന്ന ബ്രാൻഡ് നാമത്തിലാണ് പ്രൊഡക്ടുകൾ പുറത്തിറക്കുന്നത്. മെത്തകൾ, തലയിണകൾ, അപ്ഹോൾസ്റ്ററി തുടങ്ങിയവ നിർമിക്കുന്ന കമ്പനിക്ക് 47 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.
അടിസ്ഥാന കാര്യങ്ങൾ
മാർക്കറ്റ് ക്യാപ്: 50.8 കോടി രൂപ | ഇൻഡസ്ട്രി പി/ഇ: 30.5
ബുക്ക് വാല്യു: 22.8രൂപ | ഡെറ്റ് റ്റു ഇക്വിറ്റി അനുപാതം: 0.75
ഫേസ് വാല്യു: 2 രൂപ | ഇപിഎസ്: -6.92 രൂപ
ROE: -22.7% | ROCE: -10.6%

മൂല്യം 66 ലക്ഷം രൂപ
2025 മാർച്ച് പാദത്തിലാണ് പൊറിഞ്ചു വെളിയത്ത് ഈ കമ്പനിയിൽ ആദ്യമായി നിക്ഷേപം നടത്തുന്നത്. ആ സമയത്ത് 1% ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. തുടർന്ന് 2025 ജൂൺ പാദത്തിൽ നിക്ഷേപം 1.3% എന്ന തോതിലേക്ക് വർധിപ്പിച്ചു. ഈ സെപ്റ്റംബർ പാദത്തിലും 1.3% ഹോൾഡിങ് മാറ്റമില്ലാതെ നിൽക്കുന്നു. കമ്പനിയുടെ 82,172 ഓഹരികളാണ് പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ളത്. ഇവയുടെ മൂല്യം 66.2 ലക്ഷം രൂപയാണ്.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 81.50 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.86 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 1.36 ശതമാനം വളർച്ചയാണ് ഓഹരി ഒരുമാസത്തിനിടെ നേടിയത്. ആറ് മാസത്തിനിടെ 8 ശതമാനം മുന്നേറ്റമുണ്ടാക്കാനും എം.എം റബ്ബർ കമ്പനി ഓഹരിക്ക് സാധിച്ചു. അതേസമയം ഒരുവർഷത്തിനിടെ 14 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചു. 104.68 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 65.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓഹരി പങ്കാളിത്തം
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 3.30% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. റീടെയിൽ നിക്ഷേപകരുടെ കൈവശം 96.69% ഓഹരികളാണുള്ളത്. മറ്റുള്ളവർ 0.01% ഓഹരികൾ ഹോൾഡ് ചെയ്യുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
