അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതുമായ കമ്പനികളെ കണ്ടെത്തി അവയുടെ ഓഹരികള്‍ വാങ്ങുക എന്നതാണ് പ്രമുഖ മലയാളി നിക്ഷേപകനും പിഎംഎസ് ഫണ്ട് മാനേജരുമായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ സൂത്രവാക്യം.
മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ചപ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും. തുടര്‍ന്ന് ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുകയുമാണ് പൊറിഞ്ചു പിന്തുടരുന്ന നിക്ഷേപതന്ത്രം.
ഇത്തരത്തില്‍ അനേകമിരട്ടി ലാഭം സമ്മാനിച്ച 'മള്‍ട്ടിബാഗറു'കള്‍ കണ്ടെത്തുന്നതില്‍ അദ്ദേഹം നിരവധി തവണ വിജയം വരിച്ചിട്ടുണ്ട്. സമാനമായി പൊറിഞ്ചു വെളിയത്ത് ജൂണ്‍ പാദകാലയളവില്‍ മൈക്രോ കാപ് കമ്പനിയായ ടിസിഎം ലിമിറ്റഡില്‍ പുതിയതായി നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം ഭാര്യ ലിറ്റി തോമസ് മുഖേനയാണ് പൊറിഞ്ചു ഈ ഓഹരി കരസ്ഥമാക്കിയിരിക്കുന്നത്. ഈ ഓഹരിയില്‍ എല്‍ഐസിയ്ക്കും ഓഹരി പങ്കാളിത്തമുണ്ടെന്നത് ശ്രദ്ധേയമാണ്. പൊറിഞ്ചു നികേഷപം നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ടിസിഎം ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി പങ്കാളിത്തം
ഏപ്രില്‍- ജൂണ്‍ മാസക്കാലയളവിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ടിസിഎം കമ്പനി പുറത്തുവിട്ടപ്പോഴാണ് പൊറിഞ്ചുവിന്റെ ഭാര്യയുടെ പേരും നിര്‍ണായക നിക്ഷേപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി വെളിവായത്. ഇതു പ്രകാരം ലിറ്റി തോമസിന് ടിസിഎം ലിമിറ്റഡിന്റെ 2.88 ശതമാനം വിഹിതം അഥവാ 2,15,000 ഓഹരികളാണ് കരസ്ഥമാക്കിയത്. നേരത്തെ മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ടില്‍ ഇവരുടെ പേര് കാണാനില്ലായിരുന്നു. അതിനാല്‍ ജൂണ്‍ പാദത്തിലാണ് ഇവര്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് അനുമാനിക്കാം.
ടിസിഎം
ട്രാവന്‍കൂര്‍ കെമിക്കല്‍ മാനുഫാക്ചറിങ് കമ്പനിയെന്ന പേരില്‍ നോബേല്‍ സമ്മാന ജേതാവും പ്രശസ്ത ശാസ്ത്രജ്ഞനുമായിരുന്ന സിവി രാമന്റെ ആശിര്‍വാദത്തോടെ 1943-ല്‍ ആരംഭിച്ച സ്ഥാപനമാണ് ടിസിഎം ലിമിറ്റഡ്. 1996-ലാണ് പുനര്‍നാമകരണം ചെയ്തത്. വിവിധതരം കളനാശിനികളും കുമിള്‍ നാശിനികളും സോഡിയം നൈട്രേറ്റ്, സോഡിയം സള്‍ഫൈഡ്, ബേരിയം & സ്ട്രോണിയം സാള്‍ട്ടുകളും അവയുടെ ഉപവിഭാഗങ്ങളും നിര്‍മിക്കുന്ന കമ്പനിയാണിത്. കൊച്ചിയിലാണ് കമ്പനിയുടെ ആസ്ഥാനം. അടുത്തിടെ കമ്പനിയുടെ പ്രവര്‍ത്തനം വിവിധ മേഖലകളിലേക്ക് വൈവിധ്യവത്കരിച്ചിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 35 കോടിയാണ്.
ഓഹരി വിശദാശം
ടിസിഎമ്മിന്റെ ആകെ ഓഹരികളില്‍ 36.8 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.84 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 38.35 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ എല്‍ഐസിയുടെ പക്കല്‍ 10.60 ശതമാനം വിഹിതം അഥവാ 7,92,617 ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ടിസിഎം ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 70.96 രൂപയും താഴ്ന്ന വില 26.45 രൂപയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 57.22 രൂപ നിരക്കിലാണ്.
വ്യാഴാഴ്ച രാവിലെ 5 ശതമാനത്തോളം ഉയര്‍ന്ന് 47.90 രൂപ നിരക്കിലാണ് ടിസിഎം (BSE : 524156) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയുടെ വിലയില്‍ 17 ശതമാനത്തോളവും ഒരു മാസത്തിനിടെ 56 ശതമാനവും മുന്നേറ്റം രേഖപ്പെടുത്തി. അതേസമയം മാര്‍ച്ച് പാദത്തില്‍ ടിസിഎം കമ്പനിയുടെ വരുമാനം 1.36 കോടിയായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 52 ശതമാനം ഇടിവാണ് കാണിച്ചത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റ നഷ്ടം 1.18 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
