പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈറ്റ്ഫീൽഡ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഭക്ഷ്യ നിർമാണ കമ്പനി ഉടമയുടെ പരാതിയിൽ പൊറോട്ടയെ ചപ്പാത്തി, റൊട്ടി വിഭാഗത്തിൽ അല്ല ഉൾപ്പെടുത്തിയിരിക്കുന്നതെന്നും 5% നിരക്കിൽ വരുന്ന റോട്ടി വിഭാഗത്തിൽ ഉൾപ്പെടുത്താതെ പൊറോട്ടയെ 18 ശതമാനം നികുതിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിംഗ് വ്യക്തമാക്കി.
പരാതിയുമായി ഐഡി ഫ്രഷ്
ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്നാണ് വാദിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉത്തരവുണ്ടായത്. ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡ്ലി, ദോശ ബാറ്റർ, പൊറോട്ട, തൈര്, പനീർ എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്ന കമ്പനിയാണ് ഐഡി ഫ്രെഷ്.
പൊറോട്ട റൊട്ടിയല്ല
റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായും പാകം ചെയ്തതുമായ ഭക്ഷണമാണ്. അതേസമയം പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും ചൂടാക്കണം. അതിനാൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്നാണാ എആർആർ വ്യക്തമാക്കുന്നത്.
കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണം
പൊറോട്ടയ്‌ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ 'ഫുഡ് ഫാസിസം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഹോട്ടൽ ആഹാരം കഴിക്കുന്ന ശരാശരി മലയാളിയുടെ പ്രിയപ്പെട്ട ആഹാരമാണ് കേരള പൊറോട്ട. പൊറോട്ടയെ 18% ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിന് എതിരെ #HandsOffPorotta എന്ന ഹാഷ് ടാഗിൽ ഇപ്പോൾ ട്വിറ്ററിൽ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്.
കേരള പൊറോട്ട
ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പൊറോട്ട. മൈദാ മാവും മുട്ട, ഡാൽഡാ (അല്ലെങ്കിൽ എണ്ണ), യീസ്റ്റ് (പുളിപ്പിക്കുന്നതിന്) എന്നിവയും ചേർത്തുണ്ടാക്കുന്ന ആഹാരമാണ് കേരള പൊറോട്ട (പറോട്ട). മാവ് അല്പം പതഞ്ഞതിനുശേഷം കുഴച്ചു പരത്തി വായുവിൽ വീശി എണ്ണ പുരട്ടിയ ഒരു മേശയിൽ അടിച്ച് കീറി ചുരുട്ടി കൈകൊണ്ട് പരത്തി കല്ലിലിട്ട് (തവ) ചുട്ടാണ് കേരള പൊറോട്ട ഉണ്ടാക്കുന്നത്. കേരളത്തിലെ മിക്കവാറും എല്ലാ ഭക്ഷണശാലകളിലും കേരള പൊറോട്ട ലഭ്യമാണ്. എന്നാൽ പൊറോട്ടയിൽ കൊഴുപ്പിന്റെ അംശം കൂടുതലാണെന്നും പോഷകാഹാരങ്ങൾ കുറവാണെന്നും പറയപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
