രണ്ട് കോടി ഡോളർ വിലമതിക്കുന്ന പോർഷെ 911 സ്‌പോർട്‌സ് കാറിന്റെ ഉടമയ്ക്ക് 27.68 ലക്ഷം രൂപയുടെ പിഴ. നമ്പർ പ്ലേറ്റില്ലാതെ വാഹനം നിരത്തിലിറക്കിയതിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയത്. 27.68 ലക്ഷം രൂപ നൽകിയതിന് ശേഷമാണ് ഉടമയ്ക്ക് കാർ വിട്ടു നൽകിയത്. സാധുവായ രേഖകളില്ലാത്തതും 2017 മുതൽ രജിസ്ട്രേഷൻ ഇല്ലാതെ വാഹനം ഓടിച്ചതിനും ചേർത്തുള്ള പിഴയാണ് ഉടമയിൽ നിന്ന് ഈടാക്കിയത്.
അഹമ്മദാബാദിൽ
അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) പണം നൽകിയ ശേഷം, കാർ ഉടമ രഞ്ജിത് ദേശായി ചൊവ്വാഴ്ച സിറ്റി ട്രാഫിക് പോലീസിൽ നിന്ന് ആർടിഒ രസീത് ഹാജരാക്കിയ ശേഷം കാർ വീണ്ടെടുത്തു. കഴിഞ്ഞ വർഷം നവംബറിലാണ് കാർ പൊലീസ് പിടിച്ചെടുത്തത്.
ഏറ്റവും വലിയ പിഴ
രാജ്യത്തെ തന്നെ ഏറ്റവും വലിയ പിഴത്തുകയാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആർടിഒ രസീതിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ച അഹമ്മദാബാദ് ട്രാഫിക് പോലീസ് 27.68 ലക്ഷം രൂപ പിഴ എന്നത് ഇന്ത്യയിലെ തന്നെ എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് അവകാശപ്പെട്ടു. രസീത് അനുസരിച്ച്, കാർ ഉടമ മോട്ടോർ വാഹന നികുതിയായി 16 ലക്ഷം രൂപയും അടയ്ക്കാത്ത നികുതിയുടെ പലിശയായി 7.68 ലക്ഷവും പിഴയായി 4 ലക്ഷവുമാണ് നൽകിയിരിക്കുന്നത്.
സംഭവം ഇങ്ങനെ
നമ്പർ പ്ലേറ്റുകൾ ഇല്ലാത്തതിനാൽ നവംബർ 28 ന് ഹെൽമെറ്റ് ക്രോസ്റോഡിൽ വച്ചാണ് പൊലീസ് കാർ പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ വാഹനത്തിന്റെ സാധുതയുള്ള രേഖകൾ ഹാജരാക്കാനും ഉടമസ്ഥന് കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ കാർ തടഞ്ഞുവയ്ക്കുകയും മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഒരു ആർടിഒ മെമ്മോ നൽകുകയും ചെയ്തു. ഇതിനർത്ഥം അയാൾ പിഴ ആർടിഒയിൽ നിക്ഷേപിക്കുകയും വാഹനം തിരികെ ലഭിക്കാൻ രസീതുമായി പൊലീസിന്റെ പക്കൽ എത്തുകയും വേണം എന്നാണ്.
രേഖകളില്ല
തുടക്കത്തിൽ 9.8 ലക്ഷം രൂപയായിരുന്നു പിഴ. എന്നാൽ ഉടമ ആ തുക നിക്ഷേപിക്കാൻ എത്തിയപ്പോൾ, ആർടിഒ മറ്റ് രേഖകൾ ആവശ്യപ്പെട്ടു. ഇതു ഹാജരാക്കാൻ കഴിയാതെ വന്നതോടെ 27.68 ലക്ഷം രൂപ പിഴ ചുമത്തി, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പിഴയാണിത്. ഈ കാർ 2017 ലാണ് ഇറക്കുമതി ചെയ്തത്. ഉടമ ആദ്യം വാഹനം ഹരിയാനയിൽ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കാർ പിടികൂടിയപ്പോൾ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
