ഡോളി ഖന്ന വാങ്ങിയെന്ന് റിപ്പോർട്ട്, ഈ ഓഹരി ഇന്ന് കുതിച്ചത് 20 ശതമാനം; നിങ്ങളുടെ പക്കലുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംകൈയോടെ എത്തി ഓഹരി വിപണിയിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിച്ച നിക്ഷേപകരിലെ സ്ത്രീസാന്നിധ്യമാണ് ഡോളി ഖന്ന. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോളി ഖന്നയുടെ ഓഹരി നിക്ഷേപങ്ങളുടെ മൂല്യം ഇന്ന് 200 കോടി രൂപയിലേറെയാണ്. ഓഹരി വിപണിയിലെ തുടക്കക്കാർക്കും സാധാരണക്കാരായ നിക്ഷേപകർക്കും എന്നും പ്രചോദനമാണ് ഡോളി ഖന്നയുടെ വിജയ ചരിത്രം.

വിജയമന്ത്രം

വിജയമന്ത്രം

1996-ലാണ് ഡോളി ഖന്ന ആദ്യമായി ഓഹരി വിപണിയിലേക്ക് കടന്നുവന്നത്. വില താഴ്ന്നു നിൽക്കുന്ന മികച്ച മൂല്യമുള്ള കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ച്, ക്ഷമയോടെ കാത്തിരിക്കുക ശൈലിയാണ് ഡോളി ഖന്നയുടേത്. നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ ഭർത്താവായ രാജീവ് ഖന്നയുടെ സഹായവും ലഭിക്കുന്നുണ്ട്. തുടക്കത്തിൽ, ടെക്സ്റ്റൈൽ നിർമ്മാണ, കെമിക്കൽ മേഖലകളിലെ ഓഹരികളിലാണ് ഡോളി നിക്ഷേപം നടത്തിയത്. തുടർന്ന് നീൽക്കമൽ, ട്രൈഡൻറ്, മണപ്പുറം ഫിനാൻസ് പോലുള്ള കമ്പനികളിൽ നിക്ഷേപം നടത്തി അവർ നേടിയെടുത്ത ലാഭത്തിൻ്റെ കണക്കുകൾ ചരിത്രം സൃഷ്ടിച്ചതാണ്.

Also Read: 6 മാസത്തിനുള്ളില്‍ 600 രൂപയോളം ലാഭം; ഈ സ്‌റ്റോക്ക് വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌Also Read: 6 മാസത്തിനുള്ളില്‍ 600 രൂപയോളം ലാഭം; ഈ സ്‌റ്റോക്ക് വാങ്ങിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്‌

കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്

കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്

ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളളവര്‍, ഇത്തരത്തിൽ പ്രമുഖർ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. ഇത്തരത്തില്‍ ഡോളി ഖന്നയ്ക്ക് നിക്ഷേപമുള്ള ഒരു കമ്പനിയെ കുറിച്ച് ഒരു ദേശീയ മാധ്യമം പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലുളള റിപ്പോര്‍ട്ടാണിത്.

പുതിയ നിക്ഷേപം

പുതിയ നിക്ഷേപം

കഴിഞ്ഞദിവസം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പുറത്തുവിട്ട ബ്ലോക്ക് ഡീലുകളുടെ കൂട്ടത്തിൽ അജന്ത സോയയുടെ ഓഹരികൾ വൻതോതിൽ ഡോളി ഖന്ന വാങ്ങിയതായി രേഖപ്പെടുത്തിയിരുന്നു. 147.72 രൂപ നിരക്കിൽ അജന്ത സോയയുടെ 1,40,000 ഓഹരികളാണ് ഇന്നലെ ഡോളി വാങ്ങിക്കൂട്ടിയത്. ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യയിലെ മുൻനിര നിക്ഷേപകൻ ആയ അരുൺകുമാർ ജെയിനും അജന്ത സോയയില്‍ രണ്ടു തവണ നിക്ഷേപം നടത്തിയിരുന്നു. ജൂണ്‍ 28ന് ഓഹരിക്ക് 117.05 രൂപയായിരുന്നപ്പോഴും ജൂണ്‍ 30ന് 117.92 രൂപയ്ക്കും വങ്ങിയിരുന്നു. രണ്ടു തവണയുമായി 1,86,639 ഓഹരികളാണ് വാങ്ങിക്കൂട്ടയത്. പിന്നീട് ഓഗസ്റ്റില്‍ എംകെ ഗാര്‍ഗ് കമ്പനിയും അജന്ത സോയയില്‍ നിക്ഷേപം നടത്തിയിരുന്നു.

Also Read: ഈ 5 പൊതുമേഖല ബാങ്കുകളിൽ ഏതെങ്കിലും മേടിച്ചോ; 50% വരെ നേട്ടം: മോത്തിലാൽ ഒസ്വാൾAlso Read: ഈ 5 പൊതുമേഖല ബാങ്കുകളിൽ ഏതെങ്കിലും മേടിച്ചോ; 50% വരെ നേട്ടം: മോത്തിലാൽ ഒസ്വാൾ

അജന്ത സോയ

അജന്ത സോയ (BSE: 519216)

കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ 255 ശതമാനം വർധനയാണ്, ഭക്ഷ്യ എണ്ണ, വനസ്പതി നിര്‍മാതക്കളായ അജന്ത സോയയുടെ ഓഹരികളിൽ ഉണ്ടായത്. കഴിഞ്ഞവർഷം ഇതേ സമയത്ത് 60 രൂപ നിലവാരത്തിൽ ഉണ്ടായിരുന്നു ഓഹരി, ഇന്ന് 180 രൂപയ്ക്ക് മുകളിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്ന് മാത്രം വില 20 ശതമാനം വർധിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 375 ശതമാനം കമ്പനിയുടെ ഓഹരി വിലകളിൽ വർധനയുണ്ടായിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Portfolio Ace Investor Dolly Khanna Recently Bought Multibagger Stock Ajanta Soya

Portfolio Ace Investor Dolly Khanna Recently Bought Multibagger Stock Ajanta Soya
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X