വിപണിയില്‍ ആവേശത്തിരയിളക്കം; 4 കാരണങ്ങള്‍; സെന്‍സെക്‌സില്‍ 1,000 പോയിന്റ് മുന്നേറ്റം

വിപണികളില്‍ ഉജ്ജ്വല തിരിച്ചുവരവ്. ഇന്നലത്തെ തിരിച്ചടിയില്‍ നഷ്ടമായതിനേക്കാള്‍ അധികം തിരികെ പിടിച്ച് ഇന്ന് വിപണികളില്‍ വമ്പന്‍ മുന്നേറ്റം. പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും രണ്ട് ശതമാനത്തോളം മുന്നേറി. സെന്‍സെക്‌സില്‍ 1,000 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 17,000-ന് തൊട്ടടുത്തെത്തി. നിര്‍ണായക പ്രതിരോധ നിലവാരങ്ങള്‍ ഭേദിച്ചാണ് സൂചികകളിലെ ഇന്നത്തെ ക്ലോസിങ് എന്നതും ശ്രദ്ധേയം. ബുധനാഴ്ച വിപണിയിലെ മുന്നേറ്റത്തിന് വഴിതെളിച്ച പ്രധാന 4 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

മുന്നേറ്റം

4 കാരണങ്ങള്‍

  • അനുകൂല ആഗോള സൂചനകള്‍- ഏഷ്യന്‍ വിപണികള്‍ വന്‍ നേട്ടത്തില്‍ നിന്നത്. ഇന്നലെ കനത്ത തിരിച്ചടി നേരിട്ട ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ്, ഹോങ്കോംഗിലെ ഹാങ്‌സെങ് എന്നീ സൂചികകള്‍ 3.5%, 9% എന്ന ക്രമത്തില്‍ ഇന്നത്തെ വ്യാപാരത്തിനിടെ കുതിച്ചുയർന്നത്. അമേരിക്കന്‍ വിപണികളില്‍ ചൈനീസ് കമ്പനികള്‍ ലിസ്റ്റ് ചെയ്യുന്ന വിഷയത്തില്‍ സഹകരിക്കാനുള്ള പദ്ധതി തയ്യാറാക്കാമെന്ന് ഇരു രാഷ്ട്രങ്ങളിലേയും നിയന്ത്രണ അതോറിറ്റികള്‍ നിലപാടെടുത്തത്.
  • യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം- ഇത്തവണ പലിശ നിരക്ക് 0.25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളൂ എന്ന നിഗമനം.
  • വിക്‌സ് നിരക്ക് താഴ്ന്നത്- വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന സൂചിക 25 നിലവാരത്തിനും താഴേക്ക് വന്നത്.
  • എല്ലാ വിഭാഗം ഓഹരികളിലും ഉണ്ടായ മുന്നേറ്റം.
സൂചിക

ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 303 പോയിന്റ് ഉയര്‍ന്ന് 16,965-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്‌സ് 1,040 പോയിന്റ് കുതിച്ച് 56,816-ലുമെത്തി ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി സൂചികയായ നിഫ്റ്റി-ബാങ്ക് 669 പോയിന്റ് നേട്ടത്തില്‍ 35,692-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ ഓപ്പണിങ് 203 പോയിന്റ് ഉയര്‍ന്ന് 16,876-ലായിരുന്നു. സൂചികയുടെ ഉയര്‍ന്ന നിലവാരം 16,988-ലും താഴ്ന്ന നിലവാരം 16,837-ലും രേഖപ്പെടുത്തി.

ഓഹരി വിഭാഗം

എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 3.64% മുന്നേറിയ റിയാല്‍റ്റി വിഭാഗം സൂചികയാണ് നേട്ടത്തില്‍ മുന്‍നിരയിലെത്തിയത്. നിഫ്്റ്റി-ബാങ്ക്, ഓട്ടോ, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് എന്നീ വിഭാഗം ഓഹരി സൂചികകള്‍ 2 ശതമാനത്തിലേറെ ഉയര്‍ന്നു. ധനകാര്യ സേവനം, ഐടി, എഫ്എംസിജി വിഭാഗം സൂചികകളും 2 ശതമാനത്തിനടുത്ത് മുന്നേറി. ഇതിനിടെ, മിഡ് കാപ്-100 സൂചിക 2.01 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 1.17 ശതമാനവും ഇന്ന് കുതിപ്പ് രേഖപ്പെടുത്തി.

വിക്സ്

വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 10 ശതമാനത്തോളം താഴ്ന്ന് 24.12-ലേക്കെത്തി. വിക്‌സ് നിരക്കുകള്‍ 25 നിലവാരത്തിന് താഴേക്ക് വന്നത് വിപണിക്ക് ആശ്വാസം പകരുന്നു. അതേസമയം, എന്‍എസ്ഇയിലെ 34 ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തിനിടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. 19 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. ഇതിനിടെ, 118 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 81 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.

അഡ്വാന്‍സ്- ഡിക്ലെയിന്‍

എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,106 ഓഹരികളില്‍ 1,502 എണ്ണവും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. 546 ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 58 ഓഹരികളില്‍ മാറ്റമൊന്നും രേഖപ്പെടുത്താതെയും ക്ലോസ് ചെയ്തു. ഇതിനിടെ ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 2.75-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യേ 0.42-ലേക്ക് ഇടിഞ്ഞു. പൊതുവില്‍ വിപണിയിലുണ്ടായ ഉണര്‍വാണ് എഡി റേഷ്യോ 2.5 നിലവാരം കടന്നതിലൂടെ സൂചിപ്പിക്കുന്നത്.

നേട്ടം:-
  • നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 47 എണ്ണവും ബുധനാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. 4.63% മുന്നേറിയ അള്‍ട്രാടെക് സിമന്റ് ഓഹരികളാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ശ്രീ സിമന്റ്‌സ് എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെ ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ബ്രിട്ടാണിയ, എച്ച്ഡിഎഫ്‌സി ലൈഫ് എന്നീ ഓഹരികള്‍ 2.5 ശതമാനത്തിലധികവും മുന്നേറി.
  • നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ 3 ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തിയത്. 1.34% ഇടിഞ്ഞ സിപ്ലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. ഇതിനോടൊപ്പം സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവ നേരിയ നഷ്ടവും നേരിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X