മുന്നേറ്റം തുടരുന്നു; 292 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍; സെന്‍സെക്‌സില്‍ 817 പോയിന്റ് കുതിപ്പ്

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ വമ്പന്‍ മുന്നേറ്റം. നിഫ്റ്റിയും സെന്‍സെക്‌സും ഒന്നര ശതമാനത്തിലേറെ കുതിച്ചു. ആഭ്യന്തര, ആഗോള ഘടകങ്ങളാണ് വിപണിയുടെ കുതിപ്പിന് പിന്തുണയേകിയത്. റഷ്യയും ഉക്രൈനും തമ്മില്‍ മന്ത്രിതല ചര്‍ച്ച നടാക്കിനിരിക്കുന്നതും ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുണ്ടാകുമെന്ന പ്രതീക്ഷയും ഇതിന്റെ ചുവടു പിടിച്ച് ക്രൂഡ് ഓയില്‍ വിലയില്‍ നേരിട്ട ശക്തമായ തിരുത്തലുമൊക്കെ ആഗോള തലത്തില്‍ നിന്നും അനുകൂല വാര്‍ത്തകളായി. അതേസമയം, കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്ക് 4 സംസ്ഥാനങ്ങളില്‍ നിലനിര്‍ത്തിയ തെരഞ്ഞെടുപ്പ് വിജയം ആഭ്യന്തര തലത്തിലും അനികൂലമായി വര്‍ത്തിച്ചതാണ് വിപണിയിലെ ഉണര്‍വിന് കാരണം.

എന്‍എസ്ഇ

ഒടുവില്‍ എന്‍എസ്ഇയുടെ പൊതു സൂചികയായ നിഫ്റ്റി 249 പോയിന്റ് മുന്നേറി 16,594-ലും ബിഎസ്ഇ സൂചികയായ സെന്‍സെക്സ് 817 പോയിന്റ് ഉയര്‍ന്ന് 54,647-ലും ബുധനാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 660 പോയിന്റ് കുതിച്ച് 34,475-ലും ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,757-ലും താഴ്ന്ന നിലവാരം 16,448-ലും രേഖപ്പെടുത്തി.

ഓഹരി സൂചിക

ഐടി വിഭാഗം ഒഴികെ എന്‍എസ്ഇയിലെ എല്ലാ പ്രധാന ഓഹരി സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 3 ശതമാനത്തിലേറെ മുന്നേറിയ എഫ്എംസിജി സൂചികായണ് നേട്ടത്തില്‍ മുന്നിലെത്തിയത്. മെറ്റല്‍, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ സൂചികള്‍ 2 ശതമാനത്തിലേറെയും മുന്നേറി. നിഫ്റ്റി-ബാങ്ക്, ഓട്ടോ എന്നീ വിഭാഗങ്ങളും 2 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.91 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.40 ശതമാനവും നേട്ടത്തിലാണ് അവസാനിച്ചത്.

വിക്‌സ്

വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് രേഖപ്പെടുത്തുന്ന വിക്‌സ് (VIX) നിരക്കുകള്‍ 6.86 ശതമാനം താഴ്ന്ന് 25.58-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22 നിലവാരത്തിന് താഴേക്കെത്തിയാല്‍ വിപണിയിലെ ചാഞ്ചാട്ടത്തിന് ശമനമുണ്ടാകും. ഇതിനിടെ, എന്‍എസ്ഇയിലെ 35 ഓഹരികള്‍ ഇന്ന് 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രെഖപ്പെടുത്തി. 12 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. 292 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 32 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം പൂര്‍ത്തിയാക്കി.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,127 ഓഹരികളില്‍ 1,457 എണ്ണവും നേട്ടത്തില്‍ അവസാനിച്ചു. 626 ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. 44 ഓഹരികളില്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. വ്യാഴാഴ്ചത്തെ, അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 2.33-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 4.80-ലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ഇന്നും മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം ഉണ്ടായതാണ് 2-ന് മുകളില്‍ എഡി റേഷ്യോ നിലനില്‍ക്കാന്‍ കാരണം.

നേട്ടം:
  • നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 44 എണ്ണവും വ്യാഴാഴ്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഹിന്ദു യൂണീലിവര്‍ 5 ശതമാനത്തിലേറെ കുതിച്ചു. ഗ്രാസിം, ടാറ്റ സ്റ്റീല്‍ 4 ശതമാനത്തിലേറെയും എസ്ബിഐ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ബ്രിട്ടാണിയ, ടാറ്റ കണ്‍സ്യൂമര്‍, ഐഒസി, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെയും മുന്നേറി.
  • നഷ്ടം:- നിഫ്റ്റിയിലെ 6 ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 4 ശതമാനത്തോളം വീണ കോള്‍ ഇന്ത്യയാണ് നഷ്ടത്തില്‍ മുന്നില്‍. ഡോ റെഡ്ഡീ, ടെക്എം എന്നീ ഓഹരികള്‍ 1 ശതമാനത്തിലേറെയും താഴ്ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X