ഇന്ത്യയിലെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. എന്നാല്‍ ക്രിപ്റ്റോ വിപണിയുടെ ഭാവിയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രവചനമാണ് അദ്ദേഹത്തെ വീണ്ടും ശ്രദ്ധാകേന്ദമാക്കിയത്.
പൊതു ബജറ്റുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനം. ഓഹരി വിപണിയിലെ നിക്ഷേപകരും ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപകരും തീര്‍ത്തും വ്യത്യസ്തമാണ്. ക്രിപ്റ്റോ വിപണി ഒരു ദിവസം തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ തകര്‍ച്ച ഓഹരി വിപണിയെ ബാധിക്കില്ലെന്നും രാകേഷ് ജുന്‍ജുന്‍വാല വ്യക്തമാക്കി.
''ക്രിപ്റ്റോ കറന്‍സികളെ കൈകാര്യം ചെയ്യുന്നതിനായി ചൈനീസ് സര്‍ക്കാര്‍ സീകരിച്ച നടപടികളെ ഇന്ത്യയും പിന്തുടുരകയാണ്. സ്വന്തം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കിയാണ് ചൈന ക്രിപ്റ്റോ കറന്‍സികളെ ഒഴിവാക്കാന്‍ നോക്കുന്നത്. സമാനമായാണ് ബജറ്റ് 2022-ലെ നിര്‍ദേശങ്ങളും ക്രിപ്റ്റോ കറന്‍സികളെ ഉന്നം വയ്ക്കുന്നത്. ഇതിലൂടെ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ രൂപയിലൂടെ ക്രിപ്റ്റോ കറന്‍സികളെ നിലക്കുനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും ക്രിപ്റ്റോ കറന്‍സി നിയമം പാര്‍ലമെന്റില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍. ഇത് തികച്ചും അവസോരിചതമായ ഇടപെടലാണ്'' എന്നും രാകേഷ് അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ പൊതു ബജറ്റില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. വരുമാനം 50 ലക്ഷത്തിനു മുകളിലാണെങ്കില്‍ 30 ശതമാനം നികുതിക്കു പുറമേ 15 ശതമാനം സര്‍ചാര്‍ജും നല്‍കണം. 30 ശതമാനം നികുതി ഏപ്രില്‍ 1 മുതലും ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) പരിഷ്കാരം ജൂലൈ 1 മുതലും പ്രാബല്യത്തില്‍ വരും. 2022 ഏപ്രില്‍ ഒന്നിന് മുന്‍പ് നേടിയിട്ടുള്ള ക്രിപ്റ്റോ വരുമാനവും ആദായ നികുതി സമര്‍പ്പിക്കുമ്പോള്‍ കാണിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട പുതിയ നിയമം, ഡിസംബറില്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. പിന്നാലെ, ബജറ്റിന് മുന്നോടിയായി പുറത്തുവന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും ക്രിപറ്റോയുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശം ഉണ്ടാകാതിരുന്നതും ക്രിപ്റ്റോ നിക്ഷേപകരുടെ ആശങ്കയേറ്റിയിരുന്നു. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നിരോധനം സംബന്ധിച്ച അനിശ്ചിതത്വം ഏറെക്കുറെ നീങ്ങിക്കിട്ടുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പ്രതികരിച്ചത്. നിരോധനത്തിന് പകരം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ക്രപ്റ്റോ ഇടപാടുകളെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം, ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് പ്രചാരം നേടുകയും എന്നാല്‍ റിസര്‍വ് ബാങ്ക് ഇതിനെതിരെ രംഗത്ത് വരികയും ചെയ്തതോടെ, ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന നടപടിയായിരുന്നു രൂപയുടെ ഡിജറ്റല്‍ പതിപ്പ് അവതരിപ്പിക്കുമോ എന്നുള്ളത്. ഇത്തവണത്തെ കേന്ദ്ര ബജറ്റോടെ ഇക്കാര്യത്തിലും വൃക്തത കൈവന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് ബജറ്റില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ചെലവു കുറഞ്ഞതും കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനമായിരിക്കും വിഭാവനം ചെയ്യുക. ഇതിനായി ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ഡിജിറ്റല്‍ റുപ്പീ 2022-23 സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നും ധനമന്ത്രി അറിയിച്ചു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും



Click it and Unblock the Notifications