ഓഹരി വിപണിയെ സംബന്ധിച്ച് പൊതുബജറ്റ് ആകാംക്ഷയോടെ കാതോര്‍ക്കുന്ന കാര്യപരിപാടിയാണ്. എന്നാല്‍ ഇത്തവണത്തെ ബജറ്റിനെ കടുത്ത ചാഞ്ചാട്ടങ്ങളില്ലാതെ തന്നെ വിപണി ഉള്‍ക്കൊണ്ടു. ഇനി അടുത്തയാഴ്ച റിസര്‍വ് ബാങ്കിന്റെ ധനനയമാണ് വിപണിയെ സ്വാധീനിക്കാവുന്ന ഘടകം. ഇതിനിടെ മികച്ച മൂന്നാം പാദഫലം പുറത്തുവിട്ട ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ ബജറ്റില്‍ നിന്നും പ്രതികൂല തീരുമാനങ്ങളില്ലാത്തതും മികച്ച പ്രവര്‍ത്തന ഫലവും ഡിവിഡന്റും പ്രഖ്യാപിച്ച ഒരു ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
ഐടിസി
രാജ്യത്തെ പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് ഐടിസി ലിമിറ്റഡ്. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് 5 വിഭാഗങ്ങളിലായി 13 ബിസിനസ് സംരംഭങ്ങളാണുള്ളത്. 100-ലേറെ രാജ്യങ്ങളിലേക്ക് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. സിഗരറ്റ് വിപണിയില്‍ കുത്തക മേധാവിത്തമുണ്ട്. കൂടാതെ, എഫ്എംസിജി, ഹോട്ടല്‍, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യകളില്‍ അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. മുഖ്യ പ്രമോട്ടര്‍മാരില്ലാതെ, പ്രൊഫഷണല്‍ മാനേജേര്‍മാരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ ഭരണ നിര്‍വഹണം. നിരവധി റേറ്റിങ് ഏജന്‍സികള്‍ ഏഷ്യയിലെ മികച്ച 50 കമ്പനികളിലൊന്നായി ഐടിസിയെ അംഗീകരിച്ചിട്ടുണ്ട്.
അനുകൂല ഘടകം
എല്ലാത്തവണയും ബജറ്റ് സമയമാകുമ്പോള്‍ ഐടിസി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെടാറുണ്ട്. കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ സംഭാവന ചെയ്യുന്ന സിഗരറ്റിന്
നികുതി കൂട്ടുമോയെന്ന ആശങ്കയാണ് ഇതിന് കാരണം. എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നത് ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം സ്ഥിരതയോടെ നിലനിര്‍ത്തും. കൂടാതെ മറ്റൊരു പ്രധാന വിഭാഗമായ ഹോട്ടല്‍ ബിസിനസിനും കോവിഡ് മൂന്നാം തരംഗത്തില്‍ കാര്യമായ പ്രതിസന്ധി ഉണ്ടായില്ലെന്നതും അനുകൂല ഘടകമാണ്. സിഗരറ്റ് വ്യവസായത്തിലെ ആശ്രയത്വം കുറയ്ക്കാന്‍ വൈവിധ്യവത്കരണം പുരോഗമിക്കുകയാണ്.
മൂന്നാം പാദഫലം
ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വിപണി പ്രതീക്ഷച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് ഐടിസി (BSE : 500875, NSE : ITC) നല്‍കിയത്. അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം ഭീഷണിയാകുമെന്ന് കരുതിയെങ്കിലും അത് പിടിച്ചു നിര്‍ത്താന്‍ സാധിച്ചതും ഉത്സവ സീസണ് ഉണ്ടായിരുന്നതും നേട്ടമായി. മൂന്നാം പാദത്തിലെ കമ്പനിയുടെ സംയോജിത വരുമാനം 30 ശതമാനം ഉയര്‍ന്ന് 18,365 കോടി രൂപയും അറ്റാദായം 15 ശതമാനം വര്‍ധിച്ച് 4,056 രൂപയിലുമെത്തി.
മുടങ്ങാതെ ഡിവിഡന്റ്
അറ്റാദായത്തിന്റെ 60 ശതമാനവും ലാഭവിഹിത ഇനത്തില്‍ ഓഹരിയുടമകള്‍ക്ക് മുടങ്ങാതെ വിതരണം ചെയ്യുന്ന കമ്പനിയാണ് ഐടിസി. ഇത്തവണയും പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനൊപ്പം പ്രതിയോഹരി 5.25 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിയോഹരി 10.75 രൂപയാണ് ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് നല്‍കിയത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 4.59 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. അതേസമയം, വിപണി തിരുത്തലിന്റെ ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് നിക്ഷേപകര്‍ ഡിഫന്‍സീവ് സ്റ്റോക്കായും ഐടിസിയെ പരിഗണിക്കാറുണ്ട്.
ലക്ഷ്യവില 300
വെള്ളിയാഴ്ച 234.30 രൂപയിലാണ് ഐടിസി ഓഹരികള്‍ ക്ലോസ് ചെയ്തത്. മികച്ച മൂന്നാം പാദഫലം പുറത്തുവന്നതോടെ നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഐടിസി ഓഹരികളില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവയില്‍ 300 രൂപ വരെ ലക്ഷ്യവില നിശ്ചയച്ചിരിക്കുന്നത് ഐഡിബിഐ കാപ്പിറ്റലാണ്. അതായത് 30 ശതമാനത്തോളം നേട്ടം സമീപ ഭാവിയില്‍ ലഭിക്കാം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 265.30 രൂപയും കുറഞ്ഞ വില 199.10 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
