ബുള്‍ റിട്ടേണ്‍സ്! എച്ച്ഡിഎഫ്‌സി ഓഹരികളില്‍ കുതിപ്പ്; സെന്‍സെക്‌സില്‍ 632 പോയിന്റ് മുന്നേറ്റം

വിപണിയില്‍ മുന്നേറ്റം തുടരുന്നു. ബാങ്കിംഗ്, ഐടി, ഓട്ടോ വിഭാഗം ഓഹരികളിലെ ഉണര്‍വിന്റെ പിന്‍ബലത്തിലാണ് പ്രധാന സൂചികകളിലെ മുന്നേറ്റം. ഇതോടെ നിഫ്റ്റി-50 സൂചിക 16,350 നിലവാരത്തിനും മുകളിലേക്കെത്തി. കഴിഞ്ഞ ദിവസത്തെ നേട്ടം കൈമുതലാക്കി ഇന്നും മുന്നേറ്റത്തോടെ ആരംഭിച്ച വിപണി, രണ്ടാം പകുതിയില്‍ കുതിപ്പ് ശക്തമാക്കി. ഒടുവില്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികള്‍ നേട്ടത്തില്‍ തുടര്‍ന്നതും ഒരു ശതമാനത്തിലേറം നേട്ടം സ്വന്തമാക്കാന്‍ ആഭ്യന്തര വിപണിക്ക് പിന്‍ബലമേകി.

എന്‍എസ്ഇയുടെ

ഇന്നത്തെ വ്യാപാരാന്ത്യം എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50, 182 പോയിന്റ് മുന്നേറ്റത്താടെ 16,352-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്‌സ് 632 പോയിന്റ് കുതിച്ചുയര്‍ന്ന് 54,252-ലും ക്ലോസ് ചെയ്തു. വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി സൂചികയുടെ ഉയര്‍ന്ന നിലവാരം 16,370-ലും താഴ്ന്ന നിലവാരം 16,221-ലും രേഖപ്പെടുത്തി.

നേട്ടത്തോടെ തുടങ്ങിയതിനു ശേഷം പിന്നീട് ചെറിയൊരു വില്‍പന സമ്മര്‍ദം നേരിട്ടെങ്കിലും 16,200 നിലവാരം തകരാതെ നോക്കുകയും രണ്ടാം പകുതിയില്‍ ഉയരങ്ങളിലേക്ക് കുതിക്കുകയും ചെയ്തത് ശ്രദ്ധേയമായി. എന്‍എസ്ഇ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി ബാങ്ക് 518 പോയിന്റ് നേട്ടത്തോടെ 35,613-ലും വ്യാപാരം പൂര്‍ത്തിയാക്കി.

വിപണി ഈയാഴ്ച

വിപണി ഈയാഴ്ച

  • തുടര്‍ച്ചയായ രണ്ടാം വ്യാപാര ആഴ്ചയാണ് വിപണി നേട്ടത്തോടെ പൂര്‍ത്തിയാക്കുന്നത്.
  • എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് ഓഹരികളിലെ മുന്നേറ്റം വിപണിക്ക് പിന്തുണയേകി.
  • എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികള്‍ ഈയാഴ്ചയില്‍ 5 ശതമാനത്തിലേറെ ഉയര്‍ന്നു.
  • ബാങ്ക് നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം വ്യാപാര ആഴ്ചയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഏപ്രില്‍ 3-ന് ശേഷമുള്ള മികച്ച വ്യാപാര ആഴ്ചയാണിത്.
  • കൊട്ടക് മഹീന്ദ്ര ബാങ്കും എച്ച്ഡിഎഫ്‌സി ബാങ്കും 5 ശതമാനത്തിലേറെ ഉയര്‍ന്നു.
വിക്‌സ്
  • നിഫ്റ്റി സ്‌മോള്‍ കാപ്, മിഡ് കാപ് സൂചികകള്‍ നഷ്ടം തുടര്‍ന്നു. കഴിഞ്ഞ 7 ആഴ്ചകളില്‍ 6-ലും നഷ്ടം രേഖപ്പെടുത്തി.
  • നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സൂചിക തുടര്‍ച്ചയായ രണ്ടാമത്തെ വ്യാപാര ആഴ്ചയിലും നേട്ടത്തോടെ ക്ലോസ് ചെയ്തു. മുത്തൂറ്റും പിരാമലും ഒഴികെ ബാക്കിയുള്ള ഓഹരികളെല്ലാം മുന്നേറി.
  • ഈയാഴ്ചയില്‍ തിരിച്ചടി നേരിട്ട വിഭാഹം മെറ്റല്‍ ഓഹരികളാണ്. കഴിഞ്ഞ 7 ആഴ്ചകളില്‍ 6-ലും നഷ്ടം രേഖപ്പെടുത്തിയാണ് കടന്നുപോകുന്നത്.
  • ഇന്ത്യാ വിക്‌സ് (VIX) നിരക്കുകള്‍ തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഇടിഞ്ഞു. ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഈ സൂചിക ഏപ്രില്‍ മൂന്നിന് ശേഷം കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ആഴ്ചയാണിത്.
നേട്ടം:-
  • നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ അപ്പോളോ ഹോസ്പിറ്റല്‍ 5.11 %, ടെക് മഹീന്ദ്ര 4.31 %, എച്ച്ഡിഎഫ്‌സി ലൈഫ് 3.36 %, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 3.16 %, വിപ്രോ 3.14 %, ഹീറോ മോട്ടോ കോര്‍പ് 3.02 % വീതവും നേട്ടം രേഖപ്പെടുത്തി.
  • നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഒഎന്‍ജിസി -5.53 %, എന്‍ടിപിസി -2.76 %, പവര്‍ഗ്രിഡ് -1.28 %, ഭാരതി എയര്‍ടെല്‍ -1.25 %, ടാറ്റ സ്റ്റീല്‍ -0.86 % വീതവും നഷ്ടം കുറിച്ചു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

കഴിഞ്ഞ ദിവസത്തേതിന് തുടര്‍ച്ചയായി മുന്നേറിയ നിഫ്റ്റി സൂചിക 16,200 നിലവാരത്തിന് മുകളില്‍ ശക്തമായി നിലകൊണ്ടു. മൊമന്റം സൂചകമായ ആര്‍എസ്‌ഐയില്‍ ബുള്ളിഷ് 'ക്രോസ്ഓവര്‍' ദൃശ്യമായി. ഇത് വീണ്ടും ഉയരുകയാണ്. ഇനി തൊട്ടടുത്ത ശക്തമായ പ്രതിരോധം 16,400 നിലവാരം ഭേദിക്കാനായാല്‍ നിഫ്റ്റിയിലെ റാലി 16,700- 16,800 നിലവാരങ്ങളിലേക്ക് തുടരാം. അതേസമയം തൊട്ടടുത്ത സപ്പോര്‍ട്ട് 16,200- 16,000 നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം. ഇന്ന് വിപണിക്ക് കരുത്തേകിയ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്് നിഫ്റ്റിയും വ്യാപാര ദിനത്തിലെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് ക്ലോസ് ചെയ്തത് എന്നതും ശ്രദ്ധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X