ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം ഇടപാട് നിയമങ്ങളില്‍ മാറ്റം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസില്‍ സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ഉപയോക്താക്കള്‍ എടിഎം വഴി ഓരോ മാസത്തിലും നടത്തുന്ന സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഇനി നല്‍കേണ്ടുന്നത് പുതിയ ചാര്‍ജുകള്‍. പോസ്റ്റ് ഓഫീസ് എടിഎം സേവന ചാര്‍ജുകളുടെ നിരക്കില്‍ ഒക്ടോബര്‍ 1 മുതലാണ് മാറ്റം പ്രാബല്യത്തിലെത്തുന്നത്. ഇത് സംബന്ധിച്ച വിജ്ഞാപനം തപാല്‍ വകുപ്പ് പുറത്തിറക്കി.

 
ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം ഇടപാട് നിയമങ്ങളില്‍ മാറ്റം

ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയായിരിക്കും. 2021 ഒക്ടോബര്‍ മാസം ഒന്നാം തീയ്യതി മുതല്‍ 2022 സെപ്തംബര്‍ മാസം 30ാം തീയ്യതിവരെ ഈ നിരക്ക് ബാധകമായിരിക്കും. നിലവില്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്ന എസ്എംഎസ് സന്ദേശമുള്‍പ്പെടെ 12 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്.

തപാല്‍ വകുപ്പിന്റെ ഒരു ഉപയോക്താവിന് അയാളുടെ എടിഎം കാര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പുതിയ എടിഎം കാര്‍ഡ് മാറ്റി ലഭിക്കുന്നതിനായി ഒക്ടോബര്‍ 1 മുതല്‍ അയാള്‍ നല്‍കേണ്ടത് 300 രൂപയും ജിഎസ്ടി ചേര്‍ന്ന തുകയാണ്.

ഇനി പിന്‍ നമ്പറാണ് നഷ്ടപ്പെടുന്നത് എങ്കില്‍ പകരം പുതുക്കിയ പിന്‍ നമ്പര്‍ ലഭിക്കുന്നതിനായും ഒക്ടോബര്‍ 1 മുതല്‍ ഉപയോക്താവ് ഫീ നല്‍കേണ്ടി വരും. ഇതിനായി ഉപയോക്താവ് പോസ്റ്റ് ഓഫീസ് ശാഖയില്‍ നേരിട്ട് ചെല്ലുകയും വേണം. പുതിയ പിന്‍ നമ്പര്‍ ലഭിക്കുന്നതിനായി തപാല്‍ വകുപ്പ് ഈടാക്കുന്നത് 50 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ്.

Also Read : ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ് - ഇവിടെ വായിക്കാം

അതേ സമയം സേവിംഗ്‌സ് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് തുക ഇല്ലാത്തത് കാരണം എടിഎം ഇടപാടുകളോ, പിഒഎസ് ഇടപാടുകളോ റദ്ദ് ചെയ്യപ്പെടുകയാണെങ്കില്‍ ഉപയോക്താവ് 20 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക പിഴയായി നല്‍കേണ്ടതായി വരും.

ഇതു കൂടാതെ തപാല്‍ വകുപ്പ് എടിഎം മുഖേന നടത്താവുന്ന സൗജന്യ ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്ന പുതിയ വിജ്ഞാപനം പ്രകാരം, തപാല്‍ വകുപ്പിന്റെ സ്വന്തം എടിഎമ്മുകളില്‍ നടത്തുന്ന അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ശേഷമുള്ള എല്ലാ എടിഎം സാമ്പത്തിക ഇടപാടുകള്‍ക്കും 10 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക ചാര്‍ജായി ഈടാക്കും.

അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം നടത്തുന്ന എല്ലാ സാമ്പത്തിക ഇതര എടിഎം ഇടപാടുകള്‍ക്കും 5 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഉപയോക്താക്കളില്‍ നിന്നും ചാര്‍ജായി ഈടാക്കുക. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ 3 സൗജന്യ ഇടപാടുകള്‍ക്ക് ശേഷമുളള ഓരോ എടിഎം ഇടപാടുകള്‍ക്കും 8 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക ഈടാക്കും.

Also Read : റിസ്‌ക് തീരെയില്ലാതെ നിങ്ങളുടെ നിക്ഷേപം 124 മാസത്തില്‍ ഇരട്ടിയായി വര്‍ധിപ്പിക്കാം - ഇവിടെ വായിക്കാം

ഇനി നോണ്‍ മെട്രോ നഗരങ്ങളില്‍ 5 സൗജന്യ ഇടാപാടുകള്‍ക്ക് ശേഷമുള്ള ഓരോ എടിഎം ഇടപാടുകള്‍ക്കും 8 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക ഈടാക്കും. ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ പോയിന്റ് ഓഫ് സര്‍വീസു (പിഒഎസ്)കളിലുള്ള പണ പിന്‍വലിക്കലുകള്‍ക്ക് തുകയുടെ 1 ശതമാനം ചാര്‍ജായി നല്‍കണം. ഒരിടപാടിന് പരമാവധി 5 രൂപയായിരിക്കും ചാര്‍ജായി ഈടാക്കുക.

 

അതായത് മൊത്തത്തില്‍ പറയുകയാണെങ്കില്‍ പോസ്റ്റ് ഓപീസ് ഉപയോക്താക്കള്‍ക്ക് ഇനി സേവനങ്ങള്‍ക്കായി അധിക തുക നല്‍കേണ്ടി വരുമെന്നര്‍ഥം. പോസ്റ്റ് ഓഫീസില്‍) സേവിംഗ്‌സ് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ ഈ ചാര്‍ജുകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണം.

Read more about: post office
English summary

Post office charges on the ATM card transaction is going to change from October 1;know the new rate | ഒക്ടോബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസ് എടിഎം ഇടപാട് നിയമങ്ങളില്‍ മാറ്റം

Post office charges on the ATM card transaction is going to change from October 1;know the new rate
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X