ടാറ്റ ഉൾപ്പെടെ 3 ഓഹരികൾ വാങ്ങാം, 20 ശതമാനം നേട്ടമുണ്ടാക്കാമെന്ന് മോത്തിലാൽ ഓസ്വാൾ, ടാർഗെറ്റ് വില അറിയാം

ഓഹരി വിപണിയിൽ നിക്ഷേപത്തിന് ആഗ്രഹിക്കുന്നവർ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാർശകൾ പരിഗണിക്കുന്നത് നല്ലതാണ്. ഓഹരിയുടെ മുന്നേറ്റത്തെക്കുറിച്ചും നിലവിലെ വികാരം എന്താണെന്ന് മനസിലാക്കാനും ബ്രോക്കറേജുകളുടെ വിലയിരുത്തൽ സഹായിക്കും. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡ്, ടാറ്റ പവർ ലിമിറ്റഡ് എന്നിവയിൽ 'ബൈ' റേറ്റിംഗുകളോടെ കവറേജ് ആരംഭിച്ചു. എൻഡിപിസി ലിമിറ്റഡ്, ഇന്ത്യൻ എനർജി എക്സ്ചേഞ്ച് എന്നിവയിൽ ഒരു ന്യൂട്രൽ റേറ്റിംഗ് ബ്രോക്കറേജ് നിർദ്ദേശിച്ചു. നമുക്ക് വിശദമായി പരിശോധിക്കാം.

1. പവർ ഗ്രിഡ് ലിമിറ്റഡ്

എൻഎസ്ഇയിൽ 349.80 രൂപ എന്നതാണ് പവർ ഗ്രിഡ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 3.41 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 29.53 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 46.82 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.

2027 സാമ്പത്തിക വർഷത്തിൽ 3.5 ശതമാനം ലാഭവിഹിതം പവർ ഗ്രിഡ് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് വിലയിരുത്തുന്നു. 425 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് മോത്തലാൽ ഓസ്വാൾ ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 20 ശതമാനത്തിന് മുകളിൽ വളർച്ച.

ടാറ്റ ഉൾപ്പെടെ 3 ഓഹരികൾ വാങ്ങാം, 20 ശതമാനം നേട്ടമുണ്ടാക്കാമെന്ന് മോത്തിലാൽ ഓസ്വാൾ

2. ടാറ്റ പവർ

എൻഎസ്ഇയിൽ 468.80 രൂപ എന്നതാണ് നിലവിൽ ടാറ്റ പവർ ഓഹരിയുടെ വില. ഒരു മാസത്തിനിടെ 10.96 ശതമാനം നേട്ടമുണ്ടാക്കാൻ ടാറ്റ ഓഹരിക്ക് സാധിച്ചു. 41.93 ശതമാനമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയ മുന്നേറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ 82.48 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ടാറ്റ പവൻ ഓഹരിക്ക് സാധിച്ചു.

വൈവിധ്യമാർന്ന പ്രവർത്തനങ്ങളും സ്കേലബിളിറ്റിയുമാണ് ടാറ്റ ഗ്രൂപ്പിൻ്റെ പ്രധാന വളർച്ചാ ചാലകങ്ങളെന്ന് ബ്രോക്കറേജ് വിലയിരുത്തി. 530 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 16 ശതമാനത്തോളം നേട്ടം.

3. ജെഎസ്ഡബ്ല്യു എനർജി

എൻഎസ്ഇയിൽ 794.80 രൂപ എന്നതാണ് നിലവിൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനവും ആറ് മാസത്തിനിടെ 54.87 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 93.83. ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.

ടാറ്റ ഉൾപ്പെടെ 3 ഓഹരികൾ വാങ്ങാം, 20 ശതമാനം നേട്ടമുണ്ടാക്കാമെന്ന് മോത്തിലാൽ ഓസ്വാൾ

അടുത്ത 2.5 വർഷത്തിനുള്ളിൽ കമ്പനിയുടെ ശേഷി 2.4 മടങ്ങ് വളരും. കൂടാതെ 2030-ന് മുമ്പ് കമ്പനി സ്ഥാപിത ശേഷിയിൽ ഗൈഡഡ് 20GW കൈവരിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ടെന്നും ബ്രോക്കറേജ് വിലയിരുത്തി. കരുത്തുറ്റ ബാലൻസ് ഷീറ്റ്, വളർച്ചയ്‌ക്കായുള്ള വിവേകപൂർണ്ണമായ മൂലധന വിഹിതം എന്നിവയാണ് സമപ്രായക്കാർക്കെതിരായ പ്രധാന വ്യത്യാസങ്ങളെന്ന് ബ്രോക്കറേജ് പറഞ്ഞു. 917 രൂപയാണ് ബ്രോക്കറേജ് നിശ്ചയിച്ചിരിക്കുന്ന ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 15 ശതമാനത്തിന് മുകളിൽ വളർച്ച.

4. എൻടിപിസി

എൻഎസ്ഇയിൽ 427.55 രൂപ എന്നതാണ് എൻടിപിസി ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 29.91 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ബ്രോക്കറേജ് ഓഹരിയിൽ ന്യൂട്രൽ റേറ്റിംഗ് നിലനിർത്തുകയാണ്. 450 രൂപയാണ് ടാർഗെറ്റ് വില.

5. ഇന്ത്യൻ എനർജി എക്സ്ചേഞ്ച്

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ഓഹരിയിലും ന്യൂട്രൽ റേറ്റിംഗാണ് മോത്തിലാൽ ഓസ്വാൾ നൽകിയിരിക്കുന്നത്. 226 രൂപയാണ് ടാർഗെറ്റ് വില. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 10 ശതമാനത്തോളം ഇടിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X