പ്രതികൂല ആഗോള ഘടകങ്ങളാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് അമേരിക്കയിലെ ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും വിലക്കയറ്റം ശമിക്കാത്തതുമാണ് ഓഹരി വിപണിക്കും വെല്ലുവിളിയാകുന്നത്. എങ്കിലും ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ പ്രകടമാണ്. ഇത്തരത്തില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഊര്‍ജ മേഖലയില്‍ നിന്നുള്ള 4 ഓഹരികളുടെ സമീപ ഭാവിയിലേക്കുള്ള പ്രകടനം സംബന്ധിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
2030-ഓടെ നിലവിലുള്ള സ്ഥാപിത ഉത്പാദന ശേഷിയുടെ നാല് ഇരട്ടിയിലേക്ക് പുനരുപയോഗ വൈദ്യുതിയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഇതിനായുള്ള ശക്തമായ മാര്‍ഗോപദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയതും കാര്‍ബണ്‍മുക്ത പ്രവര്‍ത്തനങ്ങളും ഊര്‍ജ ഉപഭോഗമ കൂടിയതും ഈ മേഖലയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇതിനോടൊപ്പം ഭാവിയുടെ ഊര്‍ജസ്രോതസെന്ന് വിലയിരുത്തപ്പെടുന്ന ഗ്രീന്‍ ഹൈഡ്രജന്‍ മേഖലയ്ക്ക് നല്കുന്ന പരിഗണനയും ശ്രദ്ധേയമാണ്. വൈകാതെ തന്നെ വളം, സ്റ്റീല്‍, റീഫൈനറി പോലെയുള്ള വ്യവസായ മേഖലയിലെ ആവശ്യങ്ങള്‍ക്ക് ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗപ്പെടുത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഊര്‍ജ വിഭാഗത്തില്‍ നിന്നുള്ള സ്മോള്‍ കാപ് ഓഹരിയായ ബോറോസില്‍ നിന്യൂവബിള്സിന് 'ആഡ്' (ADD) റേറ്റിങ്ങാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നല്‍കിയിരിക്കുന്നത്. സമീപ ഭാവിയില്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാവുന്നതിനെ സൂചിപ്പിക്കുന്നതാണ് 'ആഡ്' റേറ്റിങ്. സമാനമായി എന്‍ടിപിസി ഓഹരിക്ക് 'ബൈ' (BUY) റേറ്റിങ്ങും നല്‍കിയിട്ടുണ്ട്. അതേസമയം ടാറ്റ പവര്‍ കമ്പനിക്ക് 'റെഡ്യൂസ്' (REDUCE) എന്ന റേറ്റിങ്ങും ജെഎസ്ഡബ്ല്യൂ എനര്‍ജി ഓഹരിക്ക് 'സെല്‍' (SELL) റേറ്റിങ്ങുമാണ് സമീപ കാലയളവിലേക്ക് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്നത്.
വാങ്ങാവുന്നത്
- ബോറോസില്‍ റിന്യൂവബിള്‍സ് (BSE: 502219, NSE: BORORENEW) ഓഹരികള്‍ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 704 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 10 ശതമാനത്തിലധികം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനം മുന്നേറ്റമാണ് ഓഹരികള്‍ രേഖപ്പെടുത്തിയത്.
- എന്‍ടിപിസി (BSE: 532555, NSE: NTPC) ഓഹരികള്‍ക്ക് 174 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ ദിവസത്തെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ 12 ശതമാനത്തിലധികം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരിയില്‍ 17 ശതമാനത്തോളം കുതിപ്പുണ്ടായിട്ടുണ്ട്.
ഒഴിവാക്കേണ്ടത്
- ജെഎസ്ഡബ്ല്യൂ എനര്‍ജി (BSE: 533148, NSE: JSWENERGY) ഓഹരികള്‍ക്ക് സെല്‍ റേറ്റിങ്ങാണ് നല്‍കിയത്. ഇതിലൂടെ സമീപ കാലയളവില്‍ ഓഹരി 160 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ ഓഹരിയുടെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ 36 ശതമാനത്തോളം താഴ്ന്ന നിലവാരമാണിത്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 22 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
- ടാറ്റ പവര്‍ (BSE: 500400, NSE: TATAPOWER) ഓഹരിക്ക് റെഡ്യൂസ് റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സമീപ കാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 231 രൂപയാണ്. കഴിഞ്ഞ ദിവസം ഈ ലാര്‍ജ് കാപ് ഓഹരി 230.25 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 4.21 ശതമാനം ഉയര്‍ച്ചയാണ് കുറിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
