പി‌പി‌എഫ്, എൻ‌എസ്‌സി നിക്ഷേപം ഇനി ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും നടത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പി‌പി‌എഫ്, എൻ‌എസ്‌സി മുതലായ ഏതെങ്കിലും സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നത് എളുപ്പമാക്കുന്നതിന് തപാൽ വകുപ്പ് ഇപ്പോൾ ഇത്തരം പദ്ധതികൾ പോസ്റ്റ് ഓഫീസ് തലം വരെ നീട്ടിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ തപാൽ ഓഫീസുകളിലും ഇനി നിക്ഷേപം നടത്താം. തപാൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളിലെ ബഹുഭൂരിപക്ഷത്തിനും ചെറിയ സമ്പാദ്യ പദ്ധതി സൗകര്യമൊരുക്കുന്നതിനുമായാണ് തപാൽ വകുപ്പ് ഇപ്പോൾ എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികളും പോസ്റ്റോഫീസ് ശാഖാ തലം വരെ നീട്ടിയിട്ടിരിക്കുന്നത്.

 

ഗ്രാമപ്രദേശങ്ങളിൽ നിലവിൽ 1.31 ലക്ഷം പോസ്റ്റോഫീസുകളുണ്ട്. കത്തുകൾ, സ്പീഡ് പോസ്റ്റ്, പാഴ്സലുകൾ, ഇലക്ട്രോണിക് മണി ഓർഡർ, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പുറമെ ഈ ബ്രാഞ്ച് പോസ്റ്റോഫീസുകൾ ഇനി മുതൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, റിക്കറിംഗ് ഡിപ്പോസിറ്റ്, ടൈം ഡിപ്പോസിറ്റ്, സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീമുകൾ എന്നിവയും വാഗ്ദാനം ചെയ്യും.

പിപിഎഫ്, മറ്റു ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കായി ഇപ്പോള്‍ പൊതുഫോമുകളും ലഭിക്കും: ഇന്ത്യ പോസ്റ്റ്‌

പി‌പി‌എഫ്, എൻ‌എസ്‌സി നിക്ഷേപം ഇനി ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും നടത്താം

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമുകൾ എന്നിവയും പുതിയ ഉത്തരവ് പ്രകാരം ബ്രാഞ്ച് പോസ്റ്റോഫീസുകളിൽ അനുവദിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾക്കും ഇപ്പോൾ നഗരപ്രദേശങ്ങളിലെ ആളുകൾക്ക് ലഭ്യമാക്കിയിട്ടുള്ള അതേ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് സൗകര്യങ്ങൾ ലഭിക്കും. ഗ്രാമീണ മേഖലയിലെ ആളുകൾക്കും അവരുടെ സമ്പാദ്യം ഈ ജനപ്രിയ പദ്ധതികളിലേക്ക് അവരുടെ ഗ്രാമത്തിലെ പോസ്റ്റോഫീസ് വഴി നിക്ഷേപിക്കാൻ കഴിയും.

എല്ലാ പോസ്റ്റോഫീസ് സേവിംഗ്സ് സ്കീമുകളും ജനങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിച്ച് ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാൻ വകുപ്പ് സ്വീകരിച്ച മറ്റൊരു നടപടിയാണിത്.

നിലവിലെ പലിശയിൽ ബാങ്കുകളേക്കാൾ ബെസ്റ്റ് പോസ്റ്റ് ഓഫീസ്; ലാഭകരമായ നിക്ഷേപങ്ങൾ ഇതാ..

English summary

PPF and NSC deposits can now be made at any post office branch | പി‌പി‌എഫ്, എൻ‌എസ്‌സി നിക്ഷേപം ഇനി ഏത് പോസ്റ്റ് ഓഫീസ് ശാഖയിലും നടത്താം

You can now invest in post offices in rural areas as well. Read in malayalam.
Story first published: Sunday, July 26, 2020, 7:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X