കിഴക്കന്‍ യൂറോപ്പിലെ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തോടെ ഗ്രാമീണ ഇന്ത്യയുടെ തലവര തെളിയുകയാണ്. ആഗോള തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണ ശൃംഖലയില്‍ പ്രതിസന്ധികള്‍ വീശിയടിച്ചതാണ് നാട്ടിലെ കര്‍ഷകര്‍ക്ക് രക്ഷയാകുന്നത്. ഇതിനോടകം ഗോതമ്പിന്റെ വില 14%, കടുക് 30%, ബാര്‍ലി 76%, പരുത്തി 61%, സോയാബീന്‍ 36% വീതവും വില വര്‍ധിച്ചു കഴിഞ്ഞു.
ഇതോടെ ഗോതമ്പ് പോലെയുള്ള റാബി വിളകളില്‍ നിന്നും 30,000 കോടി രൂപയും പ്രധാന വിളകളില്‍ നിന്നും 57,800 കോടിയുടേയും ലാഭമുണ്ടാകുമെന്നാണ് നിഗമനം. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധനവാണ്. ഇതിനോടൊപ്പം 2021-ലും സാധാരണ തോതിലുള്ള മണ്‍സൂണ്‍ കിട്ടിയതിനാല്‍ മികച്ച വിളവെടുപ്പും കര്‍ഷകരുടേയും ഗ്രാമങ്ങളിലേയും വരുമാനം വര്‍ധിപ്പിക്കും. 2022-ലും ശരാശരിവ മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനവും ഗ്രാമീണ ഇന്ത്യയുടെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച 11 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- എച്ച്ഡിഎഫ്സി ബാങ്ക്- അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ സാന്നിധ്യം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു. ഡിസംബര്‍ പാദത്തില്‍ വാണിജ്യ- ഗ്രാമീണ ബാങ്കിംഗ് വിഭാഗം 30 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022- 24 സാമ്പത്തിക വര്‍ഷത്തില്‍ 18-20 ശതമാനം നിരക്കില്‍ വരുമാന വളര്‍ച്ച നേടുമെന്നാണ് അനുമാനം. സമീപ കാലയളവില്‍ 1,870 രൂപയാണ് ലക്ഷ്യവില.
- ഹിന്ദുസ്ഥാന്‍ യൂണിലിവര്‍- നേരിട്ടുള്ള ഇടപെടലുകള്‍ കൊണ്ട് ഗ്രാമീണ മേഖലയിലെ ബിസിനസ് വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 45 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളും മികച്ച മണ്‍സൂണ്‍ മഴയും വിളവെടുപ്പും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 2,356 ആണ്.
- എസ്ബിഐ- ഏറ്റവും വലിയ പൊതുമേഖല ബാങ്കാണെന്ന മേധാവിത്തം ഗ്രാമീണ മേഖലയില്‍ കടന്നുകയറാനും സഹായിക്കുന്നു. ആകെ വായ്പയുടെ 16 ശതമാനം കാര്‍ഷിക മേഖലയിലാണ്. അതിനാല്‍ കര്‍ഷകരുടെ വരുമാനം വര്‍ധിച്ചാല്‍ ഗ്രാമീണ മേഖലയിലെ ശക്തമായ സാന്നിധ്യം ബാങ്കിന് നേട്ടമാകും. സമീപ ഭാവിയിലേക്ക് 610 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്ന ലക്ഷ്യവില.
- ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്- ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാണിജ്യ വാഹനങ്ങളുടെ വില്പന കൂടിയിരുന്നു. ലഘു വാണിജ്യ വാഹനങ്ങളുടെ വില്പന, ഗ്രാമീണ മേഖലയിലെ ഉണര്‍വിനെ സൂചിപ്പിക്കുന്നു. 1,459 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന ഹ്രസ്വകാല ലക്ഷ്യവില.
- ഇമാമി- കമ്പനിയുടെ വരുമാനത്തിന്റെ 50-55 ശതമാനം പങ്കും ഗ്രമീണ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ കാര്‍ഷിക മേഖലയിലെ നേട്ടം കമ്പനിയ്ക്കും ഗുണപ്രദമാകും. ചൂടുകാലം വരുന്നതോടെ നവരത്ന ഓയില്‍, കൂള്‍ ടാക്, വേദന സംഹാരികളുടേയും വിഭാഗത്തില്‍ വില്പന വര്‍ധിക്കും. ഇതിനോടൊപ്പം ഡെര്‍മികൂളിനെ ഏറ്റെടുത്തതും ഗുണകരമാകും. 2022-24 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായത്തില്‍ 11.7 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. സമീപ കാലയളവിലേക്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 607 രൂപയാണ്.
- മഹീന്ദ്ര & മഹീന്ദ്ര- ഗ്രാമീണ മേഖലയിലേയും ഉണര്‍വ് ട്രാക്ടര്‍ വില്പനയ്ക്ക് ഗുണകരമാകും. നിലവില്‍ ട്രാക്ടര്‍ വിപണിയുടെ 40 ശതമാനം കൈവശമാണ്. മികച്ച വിളവെടുപ്പും സമയത്ത് ലഭിക്കുന്ന മണ്‍സൂണ്‍ മഴയും അനുകൂലമാകും. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ട നിലയിലാണ്. ഹ്രസ്വകാലയളവിലേക്ക് ഓഹരിയുടെ ലക്ഷ്യവില 1,015 രൂപയാണ്.
- ഡാബര്‍- സാധാരണയില്‍ നിന്നും വ്യത്യസ്തമായി നഗരങ്ങളേക്കാള്‍ ഗ്രാമീണ മേഖലയിലാണ് ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് അനുഭവപ്പെടുന്നത്. ഇത് വിതരണ ശൃംഖല ശക്തമാക്കിയതിന്റെ ഗുണഫലമാണ്. അതിനാല്‍ ഗ്രാമീണ മേഖലയിലെ ഉണര്‍വ് കമ്പനിക്ക് പ്രയോജനകരമാകും. സമീപ കാലയളവില്‍ ഓഹിയുടെ ലക്ഷ്യവില 604 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍- ഫാന്‍, പമ്പ്, വാട്ടര്‍ ഹീറ്റര്‍, കൂളേര്സ് തുടങ്ങിയ വിഭാഗങ്ങളിലെ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ്. ബട്ടര്‍ഫ്ലൈ ബ്രാന്‍ഡ് ഏറ്റെടുത്തതോടെ അടുക്കള ഉപകരണ വിഭാഗത്തിലും ഇനി ശോഭിക്കും. അതിനാല്‍ കാര്‍ഷിക മേഖലയിലെ ഉണര്‍വ് നേട്ടമാക്കാനാകും. 2021-24 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 17 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം. ഓഹരി വാങ്ങാം എന്ന റേറ്റിങ്ങാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്നത്.
- അള്‍ട്രാടെക് സിമന്റ്- ഉത്പാദന ശേഷി വര്‍ധിപ്പിച്ചതും മാനേജ്മെന്റിന്റെ ഉന്നത സമീപനവും ഫലപ്രദമായ പ്രവര്‍ത്തനങ്ങളും കമ്പനിക്ക് മേല്‍ക്കൈ ലഭിക്കുന്ന ഘടകങ്ങളാണ്. 20 ശതമാനം വിപണി വിഹിതമുണ്ട്. ഓഹരിയുടെ സമീപകാല ലക്ഷ്യവില 8,535 രൂപയാണ്.
- ബയേര്‍ കോര്‍പ്- മോണ്‍സാന്റോയുമായി ലയിച്ച ശേഷം, ഉത്പന്നങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും വര്‍ധിച്ചിട്ടുണ്ട്. ഇത് ഇടക്കാലയളവില്‍ കമ്പനിയുടെ വരുമാനത്തിലും ലാഭ മാര്‍ജിനിലും ഗുണകരമായി ഭവിക്കും. കടബാധ്യതയില്ലാത്തതും ഉയര്‍ന്ന വരുമാനവും വളര്‍ച്ചയും ശ്രദ്ധേയം. 5,350 രൂപയാണ് ഓഹരിയുടെ ലക്ഷ്യവില.
- റാലീസ് ഇന്ത്യ- വ്യാപാര നയങ്ങളിലെ മാറ്റം, വരും വര്‍ഷങ്ങളില്‍ 3-5 പുതിയ ഉത്പന്നങ്ങള്‍ വീതം പുറത്തിറക്കുന്നത്, ശക്തമായ വിതരണ ശൃംഖല എന്നീ ഘടകങ്ങള്‍ നേട്ടമാകും. 2021-24 സാമ്പത്തിക വര്‍ഷം 12 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് അനുമാനം. ഹ്രസ്വകാലയളവിലേക്ക 280 രൂപയാണ് ഓഹരിക്ക് ലക്ഷ്യവില കല്പ്പിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രഭുദാസ് ലീലാധര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
