കഴിഞ്ഞ ഏതാനും മാസമായി ഇന്ത്യന്‍ ഓഹരി വിപണി വന്‍കുതിപ്പാണ് നടത്തുന്നത്. സെന്‍സെക്സ് 56,000 പോയിന്റിലേക്കും നിഫ്റ്റി 16,600 പോയിന്റിലേക്കും കാലെടുത്തുവെയ്ക്കുന്നത് ഈ വാരം നിക്ഷേപകര്‍ കണ്ടു. എന്നാല്‍ വെള്ളിയാഴ്ച്ച അപ്രതീക്ഷിത തകര്‍ച്ചയാണ് വിപണി നേരിട്ടത്. നിഫ്റ്റി 16,450 പോയിന്റിലേക്ക് താഴ്ന്നു. സെന്‍സെക്സ് 55,300 നിലയിലേക്കും തിരിച്ചെത്തി. 15,000 പോയിന്റ് നിലയിലേക്ക് നിഫ്റ്റി ക്രമപ്പെടുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം.
എന്തായാലും ഓഹരി വിപണിയില്‍ തിരുത്തല്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ സ്റ്റോക്കുകള്‍ വാങ്ങാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് കൈവരുന്നത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധര്‍ ഊര്‍ജ്ജ മേഖലയിലുള്ളൊരു സ്റ്റോക്കിന് 100 ശതമാനം നേട്ടസാധ്യത കല്‍പ്പിച്ചിരിക്കുകയാണ്.

സംഭവം ഏതെന്നല്ലേ? ഓയില്‍ ഇന്ത്യ ലിമിറ്റഡിലാണ് ബ്രോക്കറേജ് സ്ഥാപനം 'ബൈ' റേറ്റിങ് നല്‍കുന്നത്. നിലവില്‍ 166.35 രൂപയാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വില. കമ്പനിയുടെ ഓഹരി വില 328 രൂപയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനം കണക്കുകൂട്ടുന്നു (ടാര്‍ഗറ്റ് വില). അതായത് 97 ശതമാനം നേട്ടമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ പ്രഭുദാസ് ലില്ലാധര്‍ പ്രവചിക്കുന്നത്. നിര്‍ണായക വഴിത്തിരിവിലാണ് എണ്ണ ഖനനം നടത്തുന്ന ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍. അസംസ്കൃത എണ്ണവിലയുടെ ഉയര്‍ച്ച, ആഭ്യന്തര ഇന്ധനവിലയിലെ വര്‍ധനവ്, നുമാലിഗര്‍ സംസ്കരണ ശാലയില്‍ നടത്തിയ നിക്ഷേപം എന്നീ മൂന്നു ഘടകങ്ങള്‍ നടപ്പു സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ നിര്‍ണായകമാവും.
അടുത്തിടെയാണ് നുമാലിഗര്‍ സംസ്കരണ ശാലയിലെ ഓഹരി പങ്കാളിത്തം 26 ശതമാനത്തില്‍ നിന്നും 69.63 ശതമാനമായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഉയര്‍ത്തിയത്. 69.9 ബില്യണ്‍ രൂപ ഇതിനായി കമ്പനി ചിലവഴിച്ചു. എന്തായാലും കോവിഡ് ഭീതിയൊഴിഞ്ഞ് എണ്ണ വിപണി ഉണരുമ്പോള്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് കാര്യമായ നേട്ടം കൈവരിക്കും. കാരണം എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് ഉത്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷം പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കമ്പനിയുടെ എണ്ണ നിലവാരമെത്തും. അതായത് ബാരലിന് 69.2 ഡോളര്‍ വരെയ്ക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാരലിന് 44 ഡോളറായിരുന്നു ഓയില്‍ ഇന്ത്യ ലിമിറ്റഡിന് ലഭിച്ചത്.
ഇതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന് 178 ബില്യണ്‍ രൂപയുടെ ബാധ്യതയുണ്ട്. 128 ബില്യണ്‍ രൂപയാണ് കമ്പനിയുടെ കൈവശമുള്ളതും. മൊസംബിക്ക്, റഷ്യന്‍ എണ്ണപ്പാടങ്ങളില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചതിനൊപ്പം നുമാലിഗര്‍ സംസ്കരണ ശാലയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതും നെറ്റ് ക്യാഷ് കുറയ്ക്കാന്‍ ഇടവരുത്തി. എന്തായാലും മലിനീകരണം മുന്‍നിര്‍ത്തി ആഗോള രാജ്യങ്ങള്‍ പ്രകൃതി വാതകങ്ങളിലേക്ക് തിരിയുന്നത് എല്‍എന്‍ജി വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഈ മേഖലയില്‍ ഓയില്‍ ഇന്ത്യ നടത്തിയിരിക്കുന്ന നിക്ഷേപങ്ങള്‍ നേട്ടങ്ങള്‍ തിരിച്ചുനല്‍കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. പ്രുഭദാസ് ലില്ലാധറിന്റെ ബ്രോക്കറേജ് റിപ്പോര്‍ട്ടാണ് ലേഖനത്തിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
