ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ പുറത്തുവരാനിരിക്കുകയാണ്. വീണ്ടും മോദി സർക്കാർ തന്നെ അധികാരത്തിലേക്കെത്തും എന്ന പൊതുവികാരമാണ് ഓഹരി വിപണിയെ നയിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വോട്ടെടുപ്പിൽ ശതമാനം കുറഞ്ഞത് വിപണിയെ ബാധിച്ചിട്ടുണ്ട്. അതാണ് സൂചികകൾ തുടർച്ചയായി താഴോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം വരെ ഈ ചാഞ്ചാട്ടം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ വിപണിയിലെ നിക്ഷേപം വളരെ ശ്രദ്ധയോടെ വേണം.
നിലവിലെ സാഹചര്യത്തിൽ അംബുജ സിമന്‍റ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളായ പ്രഭുദാസ് ലില്ലാധേറും ചോയ്‌സ് ഇക്വിറ്റിയുമാണ് ഓഹരിക്ക് ബൈ കോൾ നൽകിയിരിക്കുന്നത്. അംബുജ സിമന്‍റ് ഓഹരിയെക്കുറിച്ചും ബ്രോക്കറേജ് വിലയിരുത്തലിനെക്കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം.

അംബുജ സിമന്‍റ്
അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് ഉത്പാദകരാണ് അംബുജ സിമൻ്റ്‌സ് ലിമിറ്റഡ്. ആഭ്യന്തര, കയറ്റുമതി വിപണികൾക്കായി സിമൻ്റ്, ക്ലിങ്കർ എന്നിവ കമ്പനി നിർമിക്കുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിമൻ്റ് കമ്പനിയാണിത്. 153267.86 കോടി രൂപ വിപണി മൂലധനമുള്ള ഒരു ലാർജ് ക്യാപ് കമ്പനിയാണിത്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 585.50 രൂപ എന്നതാണ് അംബുജ സിമന്‍റിന്‍റെ നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം ആറ് ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 40 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ സിമന്‍റ് ഓഹരി നേടിയത്. 2024ൽ ഇതുവരെ പത്ത് ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു.
44.34 ശതമാനം ലാഭമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ അംബുജ സിമന്‍റ് നിക്ഷേപകർക്ക് നൽകിയത്. 649 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 395.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
683 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് അംബുജ സിമന്‍റ് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധേറിന്‍റെ വിലയിരുത്തൽ. കമ്പനി ചെലവ് ഒപ്റ്റിമൈസേഷനിലും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും വലിയ ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. ഗ്രീൻ പവർ മിക്സ് മെച്ചപ്പെടുത്തൽ, ക്യാപ്റ്റീവ് കൽക്കരി ഖനികൾ, ആർഎം ദീർഘകാല സംഭരണം തുടങ്ങിയവ വഴി വരും നാളുകളിൽ കമ്പനി കൂടുതൽ ലാഭകരമാകാൻ സാധ്യതയുണ്ടെന്നും പ്രഭുദാസ് ലില്ലാധേറിന്‍റെ റിപ്പോർട്ടിലുണ്ട്.

അംബുജ സിമന്‍റ് ഓഹരി വരും ദിവസങ്ങളിൽ വലിയ മുന്നേറ്റത്തിലേക്കെത്തുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ചോയ്‌സ് ഇക്വിറ്റി വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 665 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ചോയ്‌സ് ഇക്വിറ്റിയുടെ ശുപാർശ.
പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്‌സ്
പ്രൊമോട്ടർമാർക്ക് 31-മാർച്ച്-2024 വരെ കമ്പനിയിൽ 66.74 ശതമാനം ഓഹരിയുണ്ട്, എഫ്ഐഐകൾക്ക് 11.09 ശതമാനവും ഡിഐഐകൾ 14.24 ശതമാനവും ഓഹരിയാണുള്ളത്.
വരുമാനത്തിൽ വർധനവ്
31-03-2024 അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം 9127.45 കോടി രൂപയാണ്. കഴിഞ്ഞ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 9.67 ശതമാനം വളർച്ച.1522.35 കോടിയാണ് നികുതിക്ക് ശേഷമുള്ള അറ്റാദായം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications