രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക്കൽ ബ്രാൻഡുകളിൽ ഒന്നാണ് ഹാവെൽസ് ഇന്ത്യ. 1958 ൽ വ്യാപാര സ്ഥാപനമായി ആരംഭിച്ച കമ്പനി 1972 ൽ ഹാവെൽസ് ബ്രാൻഡ് സ്വന്തമാക്കി. 1976 ൽ സ്വിച്ചുകൾക്കായി ഡൽഹിയിൽ ആദ്യ ഉൽപ്പാദന കേന്ദ്രം ആരംഭിച്ചു. പിന്നീട് വലിയ വളർച്ചയാണ് കമ്പനി നേടിയത്. എന്തായാലും കമ്പനിയുടെ ഓഹരി ഇതുവരെ വാങ്ങാത്ത നിക്ഷേപകരുണ്ടെങ്കിൽ ഉടൻ വാങ്ങണമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാർശ. കാരണം വരും ദിവസങ്ങളിൽ ഹാവെൽസ് ഓഹരി വലിയ മുന്നേറ്റം കാഴ്ചവയ്ക്കും.
നിലവിലെ ഓഹരി വില
0.18 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 1667 രൂപ എന്നതാണ് എൻഎസ്ഇയിൽ ഹാവെൽസ് ഇന്ത്യയുടെ നിലവിലെ ഓഹരി വില. 6.72 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 8 ശതമാനത്തോളം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 31.16 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് കഴിഞ്ഞ ആറ് മാസം കൊണ്ട് ഹാവെൽസ് ഇന്ത്യയുടെ ഓഹരി നൽകിയത്. ഒരു വർഷത്തിനിടെ 34.29 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
1,706.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1,211.85 രൂപ എന്നതാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി വാങ്ങാമെന്ന് പ്രഭുദാസ് ലില്ലാധർ
ഹാവെൽസ് ഓഹരി ഇപ്പോൾ വാങ്ങാമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ നൽകുന്ന ശുപാർശ. ഇസിഡി, കേബിൾസ് വിഭാഗങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയാണ് കമ്പനി നേടിയത്. കമ്പനി അതിൻ്റെ വിപണി വിഹിതം നിലനിർത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ 1774 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ ചെയ്യുന്നത്.
വരുമാനത്തിൽ വർധനവ്
2024 സാമ്പത്തിക വർഷത്തിലെ മാർച്ചിൽ അവസാനിച്ച പാദത്തിൽ ഹാവെൽസ് ഇന്ത്യ 448.86 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 361.71 കോടി രൂപയായിരുന്നു. അതായത് 24.1 ശതമാനത്തിന്‍റെ വർധനവ്. 5,434.34 കോടി രൂപയാണ് പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 4,849.59 കോടി രൂപയായിരുന്നു.
ഒരു ഇക്വിറ്റി ഷെയറിന് 6 രൂപ എന്ന അന്തിമ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്
കേബിളുകള്‍, വയറുകള്‍, മോട്ടോറുകള്‍, ഫാനുകള്‍, മോഡുലാര്‍ സ്വിച്ചുകള്‍, വീട്ടുപകരണങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍, ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങി നിരവധി വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖ സ്ഥാപനം.
ക്രാബ് ട്രീ, സ്റ്റാൻഡേർഡ്, ലോയിഡ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ ഉടമസ്ഥർ. എയർ കണ്ടീഷണർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എൽ ഇ ഡി ടി വി എന്നിവയാണ് ലോയിഡ് ബ്രാൻഡിൽ പുറത്തിറക്കുന്നത്.

വിപണി ഇന്ന്
സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 128 പോയിൻ്റ് അഥവാ 0.17 ശതമാനം നേട്ടത്തിൽ 74,611.11 ലും നിഫ്റ്റി 43 പോയിൻ്റ് അഥവാ 0.19 ശതമാനം ഉയർന്ന് 22,648.20 ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 42,564.25 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. സൂചിക 0.91 ശതമാനം ഉയർന്ന് 42,503.13 ൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.29 ശതമാനം ഉയർന്ന് 47,451.13 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
