കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന പ്രധാന ചിലവുകളിൽ ഒന്ന് വൈദ്യുതി ബില്ലുകളാണ്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ചില മാസങ്ങളിൽ വൈദ്യുതി ബിൽ കുതിച്ചുയരുക. വൈദ്യുതി ബിൽ കുറയ്ക്കാനുള്ള നിരവധി വഴികൾ പരീക്ഷിച്ചെങ്കിലും ഒന്നും ഫലവത്തായിട്ടുണ്ടാവില്ല. എന്നാൽ സഹായത്തിന് കേന്ദ്ര സർക്കാർ പദ്ധതിയുണ്ട്. അതുവഴി പ്രതിവർഷം 15000-18000 രൂപ വരെ ലാഭിക്കാൻ സഹായിക്കും. പ്രധാനമന്ത്രി സൂര്യോദയ യോജന എന്ന പദ്ധതിയെക്കുറിച്ച് കൃത്യമായി അറിയാം.
പ്രധാനമന്ത്രി സൂര്യോദയ യോജന
സോളാർ റൂഫ്‌ടോപ്പ് ഇൻസ്റ്റാളേഷനുകളിലൂടെ വൈദ്യുതി ഉല്പാദിപ്പിക്കുകയും അധിക വൈദ്യുതി ഉൽപാദനത്തിന് അധിക പണം നൽകുകയും ചെയ്യുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യോദയ യോജന. 2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം 3 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ 40 ശതമാനം സബ്‌സിഡിയാണ് നൽകുക. 10 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ തെരഞ്ഞെടുക്കുന്നവർക്ക് 20 ശതമാനം സബ്‌സിഡിയും ലഭിക്കും. പരിസ്ഥിതി സൗഹാർദ്ദത്തിനുപരിയായി വൈദ്യുതി സബ്‌സിഡി ലാഭിക്കുന്നതിനും വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

പദ്ധതിയുടെ ഗുണങ്ങൾ
ഉപഭോക്താവിന് വൈദ്യുതി ബില്ലിൽ ലാഭിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ ഗുണം. അതോടൊപ്പം ഒഴിഞ്ഞ മേൽക്കൂര വിനിയോഗിക്കുന്നത് കൊണ്ടു തന്നെ അധികമായ ഭൂമിയുടെ ആവശ്യമില്ല. ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ലൈനുകളുടെ അധിക ആവശ്യമില്ല എന്നതും നേട്ടമാണ്. ഡിസ്‌കോം/ യൂട്ടിലിറ്റി മുഖേന പകൽസമയത്തെ പീക്ക് ലോഡുകളുടെ മികച്ച മാനേജ്മെൻ്റ്, ടെയിൽ-എൻഡ് ഗ്രിഡ് വോൾട്ടേജുകളുടെ മെച്ചപ്പെടുത്തലും സിസ്റ്റം തിരക്ക് കുറയ്ക്കലും തുടങ്ങിയവയും നേട്ടമാണ്. നിർമാണ പ്രവർത്തനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിലൂടെ ദീർഘകാല ഊർജ്ജവും പാരിസ്ഥിതിക സുരക്ഷയും ഉറപ്പാക്കാൻ സാധിക്കുന്നു എന്നത് ഇരട്ട നേട്ടമാണ്.
എങ്ങനെ അപേക്ഷിക്കാം..?
വീടുകളിൽ സൗരോർജ പാനൽ സ്ഥാപിക്കുവാൻ താത്പര്യം ഉള്ളവർക്ക് ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തിന്റെ പേര്, ഇലക്ട്രിസിറ്റി ബില്ല് നമ്പർ,മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വൈദ്യുതി വിതരണക്കമ്പനിയുടെ പേര് എന്നിവ നൽകി അപേക്ഷ നൽകാവുന്നതാണ്. ഒരു ഉപഭോക്താവിന് ഡിസ്‌കോം ടെൻഡർ ചെയ്ത പ്രോജക്ടുകൾ വഴിയോ നാഷണൽ പോർട്ടൽ (www.solarrooftop.gov.in) വഴിയോ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ദേശീയ പോർട്ടലിൽ, ഉപഭോക്താവിന് ഏത് വെണ്ടറെയും തിരഞ്ഞെടുക്കാനും സൗരോർജ്ജ ഉപകരണങ്ങളുടെ ബ്രാൻഡും ഗുണനിലവാരവും/കാര്യക്ഷമതയും തിരഞ്ഞെടുക്കാനും കഴിയും. സാങ്കേതിക സാധ്യതാ അംഗീകാരം നൽകൽ, നെറ്റ് മീറ്റർ സ്ഥാപിക്കൽ, സിസ്റ്റം പരിശോധിക്കൽ എന്നിവയിൽ ഡിസ്കോമുകളുടെ പങ്ക് പരിമിതമാണ്.
സിസ്റ്റത്തിന്റെ ഇൻസ്റ്റാളേഷനും പരിശോധനയ്ക്കും ശേഷം, സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ഉപഭോക്താവിന് അധിക കയറ്റുമതി ചെയ്ത വൈദ്യുതിക്ക് പണ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.
ഊർജ്ജ മേഖലയിലെ സ്വയം പര്യാപ്ത
രാജ്യത്തെ പാവപ്പെട്ടവരെയും, ഇടത്തരക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. റൂഫ്‌ടോപ് സോളാർ പദ്ധതി ഇവരുടെ വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയെന്ന മഹത്തായ ലക്ഷ്യവും പദ്ധതിക്കുണ്ട്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് പദ്ധതി. "ദരിദ്രരുടെയും ഇടത്തരക്കാരുടെയും" വൈദ്യുതി ബില്ലുകൾ കുറയ്ക്കുക മാത്രമല്ല, ഊർജ്ജ മേഖലയിൽ സ്വയം പര്യാപ്തരാകുക എന്ന ഇന്ത്യയുടെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രി സൂര്യോദയ യോജന സഹായിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
