പ്രധാനമന്ത്രി സ്വനിധി പദ്ധതി: മൂന്ന് ലക്ഷം കച്ചവടക്കാർക്ക് പ്രധാനമന്ത്രി വായ്പ വിതരണം ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മനിഭർ നിധി യോജനയുടെ ഭാഗമായുള്ള തെരുവ് കച്ചവടക്കാർക്കുള്ള പ്രധാനമന്ത്രി സ്വനിധി സ്കീം വഴിയുള്ള വായ്പ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ വിതരണം ചെയ്തു. 300,000 തെരുവ് കച്ചവടക്കാർക്കാണ് വായ്പ വിതരണം ചെയ്തിരിക്കുന്നത്. വായ്പയെടുത്ത തെരുവ് കച്ചവടക്കാർക്ക് തടസ്സരഹിതമായ സേവനങ്ങൾ നൽകിയതിന് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

വീഡിയോ കോൺഫറൻസ്

വീഡിയോ കോൺഫറൻസ്

ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് തെരുവ് കച്ചവടക്കാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ ഹ്രസ്വ സംഭാഷണം നടത്തി. പ്രധാനമന്ത്രി സ്വാനിധി പദ്ധതി പ്രകാരം വിതരണം ചെയ്ത വായ്പ എളുപ്പത്തിൽ ലഭിക്കുന്നതും തടസ്സരഹിതവുമായ ഒന്നാണെന്ന് അവർ പ്രധാനമന്ത്രിയോട് പറഞ്ഞു. ഡിജിറ്റൽ ഇടപാട് നിലനിർത്തുന്നതിനും അതേ സമയം സാമൂഹിക അകലം പാലിക്കുന്നതിനും സാങ്കേതികവിദ്യയും ഡിജിറ്റൽ പേയ്‌മെന്റും തെരുവ് കച്ചവടക്കാർ ഉപയോഗിച്ചിട്ടുണ്ട്.

സ്വർണ്ണാഭരണങ്ങൾ പണയം വച്ച് ഇനി കൂടുതൽ പണം നേടാം, എങ്ങനെയെന്ന് നോക്കാംസ്വർണ്ണാഭരണങ്ങൾ പണയം വച്ച് ഇനി കൂടുതൽ പണം നേടാം, എങ്ങനെയെന്ന് നോക്കാം

പിഎം സ്വനിധി പദ്ധതി

പിഎം സ്വനിധി പദ്ധതി

‘ആത്മനിർഭർ ഭാരത് അഭിയാൻ' എന്ന ലക്ഷ്യത്തിലാണ് പി.എം.സ്വനിധി പദ്ധതി ആരംഭിച്ചത്. 1 വർഷത്തെ കാലാവധിയുള്ള 10,000 രൂപ വരെ കൊളാറ്ററൽ ഫ്രീ വായ്പകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നഗരപ്രദേശങ്ങളിലെ 50 ലക്ഷത്തോളം തെരുവ് കച്ചവടക്കാർക്കും അർബൻ / ഗ്രാമീണ മേഖലകളിൽ നിന്നുള്ളവർക്കും വായ്പ ലഭിക്കും. സ്ഥിരമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് പ്രതിവർഷം 7% പലിശ സബ്സിഡി രൂപത്തിലുള്ള ആനുകൂല്യങ്ങൾ, ഡിജിറ്റൽ ഇടപാടുകൾക്ക് പ്രതിവർഷം 1,200 രൂപ വരെ ക്യാഷ്ബാക്ക്, അടുത്ത തവണ വായ്പയെടുക്കുന്നതിനുള്ള യോഗ്യത എന്നിവയും നൽകിയിട്ടുണ്ട്.

വായ്പാ മൊറട്ടോറിയം നീട്ടലും പലിശയും; ഉത്തരവ് നവംബർ 2 ന് മുമ്പ് വേണമെന്ന് സുപ്രീം കോടതിവായ്പാ മൊറട്ടോറിയം നീട്ടലും പലിശയും; ഉത്തരവ് നവംബർ 2 ന് മുമ്പ് വേണമെന്ന് സുപ്രീം കോടതി

വായ്പ നൽകുന്ന ബാങ്കുകൾ

വായ്പ നൽകുന്ന ബാങ്കുകൾ

ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്ക് പുറമേ വായ്പ നൽകുന്ന സ്ഥാപനങ്ങളായി ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെയും (എൻ‌ബി‌എഫ്‌സി) മൈക്രോ-ഫിനാൻസ് സ്ഥാപനങ്ങളെയും (എം‌എഫ്‌ഐ) ഏർപ്പെടുത്തിക്കൊണ്ട് 'നാനോ സംരംഭകരുടെ' 'വാതിൽപ്പടിയിലേക്ക്' ബാങ്കുകളെ കൊണ്ടുവരാനാണ് പ്രധാനമന്ത്രി സ്വാനിധി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. & സ്വകാര്യ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, എസ്എച്ച്ജി ബാങ്കുകൾ തുടങ്ങിയവ വഴിയും വായ്പയെടുക്കാം.

സുതാര്യമായ നികുതി സംവിധാനം; പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയ്ക്ക് തുടക്കംസുതാര്യമായ നികുതി സംവിധാനം; പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയ്ക്ക് തുടക്കം

നടപ്പാക്കൽ പങ്കാളി

നടപ്പാക്കൽ പങ്കാളി

ചെറുകിട വ്യവസായ വികസന ബാങ്ക് (ഇന്ത്യ) പദ്ധതിയുടെ നടപ്പാക്കൽ പങ്കാളിയാണ്. തെരുവ് കച്ചവടക്കാർക്ക് വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (സിജിടിഎംഎസ്ഇ) വഴി പോർട്ട്ഫോളിയോ അടിസ്ഥാനത്തിൽ ഒരു ഗ്രേഡഡ് ഗ്യാരണ്ടി കവറും നൽകുന്നുണ്ട്.

English summary

Pradhan Mantri Swanidhi Scheme: Pradhan Mantri Disbursed Loans To Three Lakh Street Vendors | പ്രധാനമന്ത്രി സ്വനിധി പദ്ധതി: മൂന്ന് ലക്ഷം കച്ചവടക്കാർക്ക് പ്രധാനമന്ത്രി വായ്പ വിതരണം ചെയ്തു

Prime Minister Narendra Modi disbursed loans through the Pradhan Mantri Swanidi Scheme through video conferencing. Read in malayalam.
Story first published: Tuesday, October 27, 2020, 14:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X