ഓഹരി വിപണിയിൽ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാവുന്നത്. ഇന്ത്യൻ സൂചികകളായ സെൻസെക്സും നിഫ്റ്റി-50യും ഇന്നലെ ഇടിഞ്ഞു. നിഫ്റ്റി-50 ഇന്നലെ 0.6% ഇടിവും സെൻസെക്സ് 0.5% ഇടിവും രേഖപ്പെടുത്തി. എന്നിട്ടും ഡോളി ഖന്നക്ക് ഓഹരി വിപണിയിൽ ചാകരയാണ്. പ്രമുഖ നിക്ഷേപകയായ ഡോളി ഖന്നക്ക് ഏകദേശം 365.4 കോടി രൂപയിലധികം ആസ്തിയുണ്ട്. നിരവധി ഓഹരികൾ ഡോളി ഖന്ന നിക്ഷേപം നടത്തിയത്.
നിലവിൽ ഡോളി ഖന്ന വാങ്ങിയ 14,17,996 ഓഹരികൾ 2025 മാർച്ചിൽ 2.07 ശതമാനമായി (37,13,174 ഓഹരികൾ) വർദ്ധിപ്പിച്ചു, ഇത് 2024 ഡിസംബറിലെ വളർച്ചയേക്കാൾ ഉയർന്നതാണ്. പ്രകാശ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നാണ് ഡോളി ഖന്നയുടെ നിലവിൽ മുന്നേറുന്ന ഓഹരി. ഡോളി ഖന്നക്കു പുറമേ പ്രമുഖ നിക്ഷേപകനായ മുകുൾ അഗർവാളിന് 2025 മാർച്ച് വരെയുള്ള കണക്ക് പ്രകാരം ഇതേ കമ്പനിയിൽ 25,00,000 ഓഹരികൾ അഥവാ 1.40 ശതമാനം ഓഹരികളുണ്ട്. എന്നാൽ ഡോളി ഖന്നക്കാണ് ഓഹരിയിൽ നിന്നും കൂടുതൽ ലാഭം നേടാനായത്.
എന്താണ് പ്രകാശ് ഇൻഡസ്ട്രീസ് ലിമിറ്റഡ്?....
ഖനനം, ഉരുക്ക്, വൈദ്യുതി എന്നീ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് പ്രകാശ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അവരുടെ വരുമാനത്തിന്റെ ഏകദേശം 71 ശതമാനവും മികച്ച പത്ത് ഉപഭോക്താക്കളിൽ നിന്നാണ്. ഛത്തീസ്ഗഡിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്. അതായത് സ്പോഞ്ച് ഇരുമ്പിന് 1.20 ദശലക്ഷം ടൺ, സ്റ്റീൽ ബില്ലറ്റുകൾക്ക് 1.25 ദശലക്ഷം ടൺ, ഫെറോ അലോയ്‌കൾക്ക് 0.13 ദശലക്ഷം ടൺ, ഫിനിഷ്ഡ് സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 1.10 ദശലക്ഷം ടൺ എന്നിങ്ങനെയാണ് ഛത്തീസ്ഗഡിലെ ഫാക്ടറിക്കുള്ള ശേഷി.

കൂടാതെ, പ്രകാശ് ഇൻഡസ്ട്രീസ് ഛത്തീസ്ഗഡിൽ 245 മെഗാവാട്ട് കാപ്റ്റീവ് പവർ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ 6 മെഗാവാട്ട് കാറ്റാടി യൂണിറ്റുകൾ പ്രകാശ് ഇൻഡസ്ട്രീസിനുണ്ട്. അതായത് സ്റ്റീൽ ഉൽപ്പാദനത്തിലും വൈദ്യുതി ഉൽപ്പാദനത്തിലും ഒരുപോലെയാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കമ്പനിയുടെ നിലവിലെ വിപണി മൂലധനം 2,800 കോടി രൂപയിലധികവും 5 വർഷത്തെ ഓഹരി വില സിഎജിആർ 50 ശതമാനവുമാണ്. ഈ കമ്പനിയുടെ ഓഹരി ബുക്ക് വാല്യൂവിന്റെ 0.92 ഇരട്ടിയിലാണ് വ്യാപാരം നടക്കുന്നത്. ഈ ഓഹരികൾ വെറും 2 വർഷത്തിനുള്ളിൽ 205 ശതമാനവും 5 വർഷത്തിനുള്ളിൽ 560 ശതമാനവും മൾട്ടിബാഗർ റിട്ടേണുകൾ നൽകി. അതിനാൽ തന്നെ ദീർഘകാല നിക്ഷേപങ്ങൾ ഉചിതമായ ഓഹരികളാണ് ഇത്.
2025 ജനുവരി 1 മുതൽ ഇന്ന് വരെ മികച്ച നേട്ടമാണ് ഈ ഓഹരികൾ കാഴ്ച വെച്ചത്. എന്നാൽ കഴിഞ്ഞ 5 ദിവസമായി ഓഹരികളുടെ പ്രകടനം മോശമാണ്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 237.25 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 132.50 രൂപയുമാണ്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഓഹരി വില 162.65 രൂപയിലാണ് ക്ലോസ് ചെയ്തത്. 2025 സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്.
ഈ ഓഹരികൾ വാങ്ങുന്നുണ്ടോ? ഡോളി ഖന്നയെ പോലെ കോടികൾ കൊയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ? പ്രകാശ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ 37,13,174 ഓഹരികളാണ് അവർ കൈവശം വെച്ചത്. അതിൻ്റെ മൊത്തം മൂല്യം 59.3 കോടിയാണ്. പ്രകാശ് പൈപ്സ്, ചെന്നൈ പെട്രോളിയം, 20 മൈക്രോൺസ്, എംകെ ഗ്ലോബൽ തുടങ്ങിയ നിരവധി ഓഹരികളാണ് ഡോള ഖന്ന സ്വന്തമാക്കിയത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications