നാളെ അവതരിപ്പിക്കുന്ന പൊതുബജറ്റിലുള്ള പ്രതീക്ഷയും അമേരിക്കന്‍ വിപണിയുടെ ഉണര്‍വിനെ തുടര്‍ന്നുള്ള അനുകൂല ആഗോള സൂചനകളുടേയും പിന്‍ബലത്തില്‍ ആഭ്യന്തര വിപണികളിലും കുതിപ്പ്. സെന്‍സെക്സ് 800 പോയിന്റിലേറേയും നിറഫ്റ്റി 200-ലേറെ പോയിന്റും മുന്നേറി. കഴിഞ്ഞയാഴ്ചകളില്‍ തിരിച്ചടി നേരിട്ട ഐടി വിഭാഗം ഓഹരികളില്‍ വമ്പന്‍ മുന്നേറ്റം ദൃശ്യമായി. ഇതിനിടെ പുറത്തുവന്ന സാമ്പത്തിക സര്‍വേയില്‍ അടുത്ത സാമ്പത്തിക വര്‍ഷം 8-8.5 ശതമാനം വളര്‍ച്ച നേടുമെന്ന് സൂചിപ്പിച്ചതും വിപണി ഉള്‍ക്കൊണ്ടു. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 237 പോയിന്റ് നേട്ടത്തില്‍ 17,339-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 813 പോയിന്റ് ഉയര്‍ന്ന് 58,014-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 285 പോയിന്റ് നേട്ടത്തോടെ 37,975-ലും വ്യാപാരം അവസാനിപ്പിച്ചു.
നേട്ടവും കോട്ടവും
നാളെ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പി.എസ്.യു ബാങ്കുകളുടെ ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായിരുന്നു. ഈ വിഭാഗം സൂചികകളില്‍ 3 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. ഇതിനോടൊപ്പം ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ & ഗ്യാസ്, റിയാല്‍റ്റി വിഭാഗം ഓഹരികളും 1 മുതല്‍ 3 ശതമാനത്തോളം നേട്ടം സ്വന്തമാക്കി. മെറ്റല്‍ വിഭാഗം ഓഹരികള്‍ മാത്രമാണ് ദുര്‍ബലമായി കാണപ്പെട്ടത്. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളും 1 മുതല്‍ 1.7 ശതമാനം വരെ ഉയര്‍ന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX), 6 ശതമാനത്തിലേറെ വര്‍ധിച്ച് 21.95-ലേക്കെത്തി. വിക്സ് ഉയരുന്നത് വിപണിക്ക് ഗുണകരമല്ല.
നിഫ്റ്റി മൂവ്മെന്റ്
ഈ വര്‍ഷത്തെ തന്നെ നിര്‍ണായകമായ വ്യാപാര ആഴ്ച, നിഫ്റ്റി 200 പോയിന്റ് നേട്ടത്തോടെയാണ് ആരംഭിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെയില് കടുത്ത വില്‍പ്പന സമ്മര്‍ദം നേരി്ട്ടില്ലെങ്കിലും 17,400 നിലവാരം മറികടക്കാനുള്ള മൂന്ന് ശ്രമങ്ങളും പരാജയപ്പെടുന്നതും കണ്ടു. ഏറെ നേരവും 17,300 നിലവാരത്തിന് മുകളിലാണ് നിഫ്റ്റി നിലകൊണ്ടുവെന്നത് ശ്രദ്ധേയം. പക്ഷേ വില്‍പ്പനക്കാരായി മാറിയ വിദേശ നിക്ഷേപകരുടെ പിന്തുണ കൂടിയില്ലാതെ നിഫ്റ്റിക്ക് കുതിക്കാനാവില്ലെന്ന ധ്വനിയും ഇന്നത്തെ വിപണിയുടെ നീക്കങ്ങളില്‍ നിന്നും വായിച്ചെടുക്കാനാവും. ഇന്നത്തെ ഉയര്‍ന്ന നിലവാരം 17,410-ലും താഴ്ന്ന നിലവാരം 17,264-ലുമാണ്. വെള്ളിയാഴ്ച 17,101-ലായിരുന്നു ക്ലോസ് ചെയ്തിരുന്നത്.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,146 ഓഹരികളില്‍ 1,160 ഓഹരികള്‍ വില വര്‍ധനയും 927 ഓഹരികളില്‍ വിലയിടിവും 59 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ്- ഡിക്ലെയിന്‍ (എഡി) റേഷ്യോ ഇന്ന് 1.25-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.54 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളിലും ബജറ്റിന് മുന്നോടിയായി ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. അതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 359 എണ്ണം നേട്ടത്തിലും 139 കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 44 എണ്ണവും നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു. ടെക് മഹീന്ദ്ര ഓഹരികള്‍ 5 ശതമാനത്തോളം കുതിച്ചു. ടാറ്റ മോട്ടോര്‍സ് 4 ശതമാനത്തിലേറെയും ബിപിസിഎല്‍, വിപ്രോ, ബജാജ് ഫിന്‍സേര്‍വ് എന്നിവ 3 ശതമാനത്തിലേറെയും മുന്നേറി. ഇന്‍ഫോസിസ്, എസ്ബിഐ, പവര്‍ ഗ്രിഡ്, ഡിവീസ് ലാബ്, എസ്ബിഐ ലൈഫ്, ഒഎന്‍ജിസി, റിലയന്‍സ്, ഡോ. റെഡ്ഡീസ് ലാബ്സ് എന്നിവ 2 ശതമാനത്തിലേറെയും ഉയര്‍ന്നു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 6 എണ്ണം മാത്രമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മൂന്നാം പാദഫലം പുറത്തുവിട്ട ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 3 ശതമാനത്തിലേറെ ഇടിഞ്ഞു. കൊട്ടക് മഹീന്ദ്ര 2 ശതമാനത്തിലേറെയും വിലയിടിഞ്ഞു. യുപിഎല്‍, കോള്‍ ഇന്ത്യ എന്നീ ഓഹരികളും ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications