പി‌ഡി‌ഒ‌ടി കേന്ദ്രങ്ങള്‍ ഏറ്റെടുത്ത് പ്രവാസി തൊഴിലാളികൾ: 100 ലേറെ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വിദേശത്ത്‌ ജോലി തേടി പോകുന്നവർക്കായുള്ള ഗവണ്മെന്റിന്റെ പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ ട്രെയിനിംഗ് (പി‌ഡി‌ഒ‌ടി) പരിപാടിക്ക് മികച്ച പ്രതികരണം. ഇതിനോടകം ഒരു ലക്ഷം പേരാണ് കേന്ദ്രത്തില്‍ നിന്നും പരിശീലനം പുര്‍ത്തിയാക്കിയത്. ഇതോടനുബന്ധിച്ചു വെർച്വൽ മോഡിൽ നടന്ന ചടങ്ങിൽ 1,00,000 )മത്തെ പങ്കാളിക്ക് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പങ്കാളിത്ത സർട്ടിഫിക്കറ്റ് കൈമാറി, കൂടാതെ പുതിയ പി‌ഡി‌ഒ‌ടി പോർട്ടൽ http://pdot.mea.gov.in ന്റെ ഉദ്‌ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

 

ദേശീയ നൈപുണ്യ വികസന കോർപ്പറേഷനും സംസ്ഥാന ഗവണ്മെന്റുകൾക്കും അനുബന്ധമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി (സി ഐ ഐ ) , ഫിക്കി, കേന്ദ്ര ഇലൿട്രോണിക്സ്- ഐ ടി മന്ത്രാലയം എന്നിവയുടെ പൊതു സേവന കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി രാജ്യത്തൊട്ടാകെ പി‌ഡി‌ഒ‌ടി കേന്ദ്രങ്ങൾ‌ 30ൽ നിന്ന് 100 ​​ലധികം വരെ വിപുലീകരിക്കുകയും പങ്കാളികളെ വൈവിധ്യവത്കരിക്കുകയും ചെയ്തതായി മുരളീധരൻ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

പി‌ഡി‌ഒ‌ടി കേന്ദ്രങ്ങള്‍ ഏറ്റെടുത്ത് പ്രവാസി തൊഴിലാളികൾ: 100 ലേറെ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു

വിദേശത്തേക്ക്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് ഇസിആർ രാജ്യങ്ങളിലേക്കും പോകുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ, സോഫ്റ്റ് സ്‌കിൽസ് വർദ്ധിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 2018 ൽ പിഡിഒടി പരിപാടി ആരംഭിച്ചു. ലക്ഷ്യസ്ഥാനമായ രാജ്യത്തിന്റെ സംസ്കാരം, ഭാഷ, പാരമ്പര്യം, ദേശീയ നിയമങ്ങളും ചട്ടങ്ങളും മനസിലാക്കാൻ പ്രവാസി തൊഴിലാളികളെ ഓറിയന്റേഷൻ സഹായിക്കുന്നു. അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വിവിധ സർക്കാർ സംരംഭങ്ങളായ പ്രവാസി ഭാരതീയ ഭീമ യോജന, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ‌ഫെയർ ഫണ്ട്, മദദ് പോർട്ടൽ, പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങൾ തുടങ്ങിയവ അറിയാനും ഇത് സഹായിക്കുന്നു.

Read more about: ഗള്‍ഫ് gulf
English summary

Pre-Departure Orientation Training for Migrant Workers: More than 100 new centers to be set up

Pre-Departure Orientation Training for Migrant Workers: More than 100 new centers to be set up
Story first published: Wednesday, July 28, 2021, 18:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X