വില കൂട്ടി; പ്രകൃതി വാതകം വില്‍ക്കുന്ന 3 കമ്പനികളുടെ ഓഹരികൾ കുതിക്കും; 35% ലാഭം നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുന്ന ആഴ്ച വിപണികളെ സംബന്ധിച്ച് നിര്‍ണായകമാണ്. ഏറെ നിര്‍ണായക നിലവാരമായ 17,000 താഴെയായാണ് എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി ക്ലോസ് ചെയ്തത്. എങ്കിലും നിലവിലെ തിരുത്തല്‍ താത്കാലികം മാത്രമാണെന്നും തെരഞ്ഞെടുക്കപ്പെട്ട അടിസ്ഥാനപരമായും സാമ്പത്തികാടിസ്ഥാനത്തിലും മികച്ച ഓഹരികളില്‍ നിക്ഷേപം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണക്കാമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ ഭാഗമായി 35 ശതമാനത്തോളം നേട്ടം ലഭിക്കാവുന്ന പ്രകൃതി വാതക വിതരണ മേഖലയിലെ മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങാമെന്ന് അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

 

വില വര്‍ധന

വില വര്‍ധന

അടുത്തിടെയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും ഹരിത ഇന്ധനങ്ങളുടെ വില വര്‍ധിപ്പിച്ചത്. മുംബൈയില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) വില 2 രൂപയും പൈപ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) 1.5 രൂപയും വര്‍ധിപ്പിച്ചത്. നിലവില്‍ 63.5 രൂപയാണ് ഒരു കിലോ സിഎന്‍ജിയുടെ വില. കഴിഞ്ഞ 3 ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മുംബൈയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. അതേസമയം, ഡല്‍ഹിയില്‍ ഡിസംബര്‍ ആദ്യ വാരം തന്നെ വാതകങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയില്‍ സിഎന്‍ജിക്ക് 53.04 രൂപയാണ് ചെലവ്. ഇതോടെ ടാക്‌സ ഡ്രൈവര്‍മാരും യാത്രാ നിരക്ക് വര്‍ധന ആവശ്യപ്പെട്ടു കഴിഞ്ഞു.

Also Read: കടങ്ങളില്ല; മികച്ച പ്രവര്‍ത്തനവും; 135 രൂപയുള്ള ഈ ഓഹരിയില്‍ 30% ലാഭം നേടാംAlso Read: കടങ്ങളില്ല; മികച്ച പ്രവര്‍ത്തനവും; 135 രൂപയുള്ള ഈ ഓഹരിയില്‍ 30% ലാഭം നേടാം

1) മഹാനഗര്‍ ഗ്യാസ്

1) മഹാനഗര്‍ ഗ്യാസ്

ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക വിതരണ കമ്പനിയാണ് മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ്. മുംബൈ ആസ്ഥാനമായാണ് പ്രവര്‍ത്തനം. നവരത്ന പദവിയുള്ളതും രാജ്യത്തെ ഏറ്റവും വലിയ വാതക വിതരണ കമ്പനിയുമായ ഗെയിലും ബ്രിട്ടണിലെ ബിജി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി ആരംഭിച്ച സംരംഭം കൂടിയാണ് മഹാനഗര്‍ ഗ്യാസ് ലിമറ്റഡ്. പ്രധാനമായും മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് വാതകക്കുഴല്‍ വഴിയുള്ള പ്രകൃതി വാതകവും വാണിജ്യ ആവശ്യത്തിനുളള സിഎന്‍ജിയും വ്യവസായിക ആവശ്യത്തിനുള്ള സിഎന്‍ജിയും പിഎന്‍ജിയും കമ്പനി ഉത്പാദിപ്പിക്കുന്നു.

Also Read: ഉടന്‍ തന്നെ ഈ 6 ഓഹരികള്‍ 5 മടങ്ങായി വര്‍ധിക്കും; ഏതൊക്കെയെന്ന് നോക്കിക്കോളൂAlso Read: ഉടന്‍ തന്നെ ഈ 6 ഓഹരികള്‍ 5 മടങ്ങായി വര്‍ധിക്കും; ഏതൊക്കെയെന്ന് നോക്കിക്കോളൂ

ലക്ഷ്യവില 1,025

ലക്ഷ്യവില 1,025

നിലവില്‍ 877.45 രൂപ നിലവാരത്തിലാണ് മഹാനഗര്‍ ഗ്യാസ് ലിമറ്റഡിന്റെ (BSE: 539957, NSE: MGL) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,025 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 17 ശതമാനത്തോളം നേട്ടം കരസ്ഥാമാക്കാനാകും. നിലവില്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 45 ശതമാനത്തോളം താഴ്ചയിലാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന വില നിലവാരം 1284.40 രൂപയും കുറഞ്ഞ വില നിലവാരം കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 869 രൂപയുമാണ്.

Also Read: 36% നേട്ടം കിട്ടും; തിരുത്തല്‍ കഴിഞ്ഞ് പറക്കാന്‍ നില്‍ക്കുന്ന ഈ ബാങ്കിംഗ് ഓഹരി വാങ്ങുന്നോ?Also Read: 36% നേട്ടം കിട്ടും; തിരുത്തല്‍ കഴിഞ്ഞ് പറക്കാന്‍ നില്‍ക്കുന്ന ഈ ബാങ്കിംഗ് ഓഹരി വാങ്ങുന്നോ?

2) ഐജിഎല്‍

2) ഐജിഎല്‍

രാജ്യത്തെ മുന്‍നിര പ്രകൃതി വാതക വിതരണ കമ്പനിയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റേയും പൊതു മേഖല കമ്പനികളായ ബിപിസിഎല്ലിന്റേയും ഗെയിലിന്റേയും സംയുക്ത സംരംഭമാണിത്. പ്രധാനമായും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വാതക വിതരണമാണ് കമ്പനി നിര്‍വഹിക്കുന്നത്. പിന്നീട് നോയിഡ, ഗുരുഗ്രാം പോലുളള ഡല്‍ഹിയുടെ സമീപ നഗരങ്ങളിലും വിപണന ശൃംഖല വര്‍ധിപ്പിച്ചു. യാതൊരു കട ബാധ്യതകളും ഇല്ലാത്ത ചുരുക്കം ചില ലാര്‍ജ് കാപ്പ് കമ്പനികളിലൊന്നാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളിലും 20.37 ശതമാനം നിരക്കില്‍ വാര്‍ഷിക വളര്‍ച്ച പ്രവര്‍ത്തന ലാഭത്തില്‍ കൈവരിച്ചിട്ടുണ്ട്. എങ്കിലും ഇക്കാലയളവിലുള്ള വിറ്റുവരവിലെ വളര്‍ച്ച 6.04 ശതമാനം മാത്രമാണ്.

ലക്ഷ്യവില 665

ലക്ഷ്യവില 665

നിലവില്‍ 494.3 രൂപ നിരക്കിലാണ് ഐജിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 665 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലൂടെ 35 ശതമാനത്തോളം നേട്ടം അടുത്ത 12 മാസത്തിനുള്ളില്‍ കരസ്ഥമാക്കാം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഐജിഎല്‍ ഓഹരികളുടെ ( NSE: IGL, BSE: 532514 ) കൂടിയ വില 602.05 രൂപയും കുറഞ്ഞ വില 451.65 രൂപയുമാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെയില്‍ ഐജിഎല്ലിന്റെ ഓഹരികള്‍ 173.69 രൂപയില്‍ നിന്നും 505.50 രൂപയിലേക്കാണ് വര്‍ധിച്ചത്. അതായത്, 191 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു.

Also Read: 90 ദിവസത്തിനുള്ളില്‍ 90 രൂപ ലാഭം കിട്ടും; ഈ 2 ഓഹരികള്‍ പരിഗണിച്ചോളൂAlso Read: 90 ദിവസത്തിനുള്ളില്‍ 90 രൂപ ലാഭം കിട്ടും; ഈ 2 ഓഹരികള്‍ പരിഗണിച്ചോളൂ

3) ഗുജറാത്ത് ഗ്യാസ്

3) ഗുജറാത്ത് ഗ്യാസ്

1980-ല്‍ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച് പൊതു മേഖല വാതക വിതരണ കമ്പനിയാണ് ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്. പ്രധാനമായും ഗുജറാത്ത് സംസ്ഥാനത്തെ ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക മേഖലയിലെ പ്രകൃതി വാതക വിതരണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനാണ് കമ്പനിയിലെ മുഖ്യ ഓഹരി പങ്കാളിത്തം. കമ്പനിയുടെ വിപണി മൂലധനം 43,117 കോടി രൂപയാണ്.

Also Read: 3 മാസത്തിനകം 29 രൂപയുടെ ഈ ജുന്‍ജുന്‍വാല സ്റ്റോക്ക് 42-ലെത്തും; 45% നേട്ടം സ്വന്തമാക്കാംAlso Read: 3 മാസത്തിനകം 29 രൂപയുടെ ഈ ജുന്‍ജുന്‍വാല സ്റ്റോക്ക് 42-ലെത്തും; 45% നേട്ടം സ്വന്തമാക്കാം

ലക്ഷ്യവില 790

ലക്ഷ്യവില 790

നിലവില്‍ 626 രൂപ നിലവാരത്തിലാണ് ഗുജറാത്ത് ഗ്യസ് ലിമിറ്റഡിന്റെ (BSE: 539336, NSE: GUJGASLTD) ഓഹരികള്‍ വ്യാപരം ചെയ്‌യപ്പെടുന്നത്. ഇവിടെ നിന്നും 790 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 27 ശതമാനത്തോളം നേട്ടം അടുത്ത 12 മാസത്തിനുള്ളില്‍ കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 786 രൂപയും കുറഞ്ഞ വില 340 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Also Read: ലിസ്റ്റിങ് ദിനം 20% തകര്‍ച്ച; ഈയിടെ ഐപിഒ കഴിഞ്ഞ സ്‌റ്റോക്ക് തലയിലായോ! ഇനിയെന്ത് ചെയ്യണം?Also Read: ലിസ്റ്റിങ് ദിനം 20% തകര്‍ച്ച; ഈയിടെ ഐപിഒ കഴിഞ്ഞ സ്‌റ്റോക്ക് തലയിലായോ! ഇനിയെന്ത് ചെയ്യണം?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Price Hike Backs HDFC Securities To Recommend 3 Gas Distribution Stocks MGL IGL Gujarat Gas For 35 Percent Gain In Lon Term

Price Hike Backs HDFC Securities To Recommends 3 Gas Distribution Stocks MGL IGL Gujarat Gas For 35 Percent Gain In Lon Term
Story first published: Sunday, December 19, 2021, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X