വിലയിടിയാം; 12 സ്‌റ്റോക്കിലെ ആങ്കര്‍ നിക്ഷേപകരുടെ ലോക്ക്-ഇന്‍-പീരീയഡ് ഉടനെ തീരുന്നു; ശ്രദ്ധിച്ചോളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയെ സംബന്ധിച്ച് 2021 നിരവധി പ്രത്യേകതകളുള്ള വര്‍ഷമായിരുന്നു. അതില്‍ സവിശേഷമായതായിരുന്നു ദ്വിതീയ വിപണിയിലേക്കുള്ള പുതുതലമുറ, ടെക്‌നോളജി കമ്പനികളുടെ തള്ളിക്കയറ്റം. ഭൂരിഭാഗവും നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം കുറിച്ചെങ്കിലും കാടിളക്കിയ പ്രചാരണത്തോടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) പൂര്‍ത്തിയാക്കിയ രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ട് കമ്പനിയായ പേടിഎമ്മിന്റെ ലിസ്റ്റിങ് വമ്പന്‍ നഷ്ടത്തില്‍ കലാശിക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ ഡിസംബറില്‍ 12 കമ്പനികളാണ് ഐപിഒ നടത്തി ഓഹരി വിപണിയിലേക്കെത്തിയത്. ഇവയുടെ ഓരോന്നിന്റേയും ആങ്കര്‍ നിക്ഷേപകരുടെ ലോക്ക്- ഇന്‍ -പീരിയഡ് അവസാനിക്കുന്നത് ജനുവരി 7 മുതല്‍ തുടങ്ങിക്കഴിഞ്ഞു.

ആങ്കര്‍ ഇന്‍വസ്റ്റര്‍

ആങ്കര്‍ ഇന്‍വസ്റ്റര്‍

10 കോടി രൂപയ്ക്ക് മുകളിൽ നിക്ഷേപക ശേഷിയുള്ള യോഗ്യരായ വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ (QIB) ആണ് ആങ്കര്‍ ഇന്‍വെസ്റ്റര്‍സ് അഥവാ ആങ്കര്‍ നിക്ഷേപകര്‍. മ്യൂച്വല്‍ ഫണ്ടുകള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാനങ്ങള്‍, സ്വകാര്യ വന്‍കിട നിക്ഷേപ/ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ അംഗീകൃത വന്‍കിട നിക്ഷേപകരൊക്കെ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാകും. ഒരു പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 50 ശതമാനത്തോളം ഓഹരികളും ക്യൂഐബി വിഭാഗത്തിനാവും ലഭിക്കുക. ഇതിന്റെ 60 ശതമാനം വിഹിതവും ആങ്കര്‍ നിക്ഷേപകര്‍ക്കായി മാറ്റിവയക്കും. കമ്പനിയുടെ മര്‍ച്ചന്റ് ബാങ്കുകളും പ്രൊമോട്ടര്‍മാരുടെ രക്തബന്ധുക്കളും ആങ്കര്‍ നിക്ഷേപകരാകുന്നതില്‍ വിലക്കുണ്ട്. ആങ്കര്‍ നിക്ഷേപകര്‍ക്ക് വ്യത്യസ്ത ഓഫര്‍ പിരീഡും വ്യത്യസ്ത ഓഫര്‍ വിലയും ഉണ്ടാകും. അതുകൊണ്ടാണ് ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ലോക്ക്- ഇന്‍- പീരീയഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇത് ഓഹരി അനുവദിക്കുന്ന (അലോട്ട്‌മെന്റ്) തീയതിയില്‍ നിന്നും 30 ദിവസമാണ്.

സമീപകാല ചരിത്രം

സമീപകാല ചരിത്രം

മിക്കപ്പോഴും ലോക്ക് ഇന്‍ പീരിയഡ് അവസാനിക്കുന്ന സമയത്ത് പുതു ഓഹരികളില്‍ ഒരു ദുര്‍ബലാവസ്ഥ അനുഭവപ്പെടാറുണ്ട്. 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഐപിഒ പൂര്‍ത്തിയാക്കിയ 41 ഓഹരികളില്‍ 76 ശതമാനത്തിലും ആങ്കര്‍ നിക്ഷേപകരുടെ നിര്‍ബന്ധിത കാലാവധി അവസാനിക്കുന്ന ദിവസം വില്‍പ്പന സമ്മര്‍ദം നേരിട്ടിരുന്നു. 61 ശതമാനം ഓഹരികളിലും തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ കൂടി വിലയിടിവ് നേരിട്ടുവെന്നും ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഡിസംബറില്‍ സംഭവിച്ചത്

ഡിസംബറില്‍ സംഭവിച്ചത്

ഡിസംബറില്‍ ആങ്കര്‍ നിക്ഷേപകരുടെ നിര്‍ബന്ധിത കാലാവധി അവസാനിച്ച ദിവസം 40 ശതമാനം പുതു ഓഹരികളിലും 6 ശതമാനത്തിലധികം വില ഇടിഞ്ഞിരുന്നു. ബാക്കി 60 ശതമാനം ഓഹരികളിലും ശരാശരി 2.3 ശതമാനവും വിലയിറങ്ങി. തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ 70 ശതമാനം ഓഹരികളിലും 7 ശതമാനത്തിലധികം വില ഇടിവ് നേരിടുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബറില്‍ 12 കമ്പനികളാണ് പ്രാഥമിക ഓഹരി വ്ില്‍പ്പന പൂര്‍ത്തിയാക്കി ദ്വതീയ വിപണിയിലേക്ക് കടന്നത്. ഇവയെല്ലാം കൂടി വിപണിയില്‍ നിന്നും 16,800 കോടി രൂപയാണ് സമാഹരിച്ചത്.

കാലാവധി തീയതി

കാലാവധി തീയതി

കഴിഞ്ഞ മാസം ഐപിഒ നടന്നവയില്‍ ഏറ്റവും കൂടുതല്‍ അനുപാതത്തില്‍ ആങ്കര്‍ നിക്ഷേപകരുടെ സാന്നിധ്യമുള്ള സ്റ്റോക്കുകള്‍ ഇവയാണ്. 13.2 ശതമാനം ആങ്കര്‍ നിക്ഷേപ അനുപാതം ഉള്ള് റേറ്റ് ഗെയിനിലെ നിര്‍ബന്ധിത കാലാവധി തീരുന്നത് ജനുവരി 14-നാണ്. 13.4 ശതമാനം ആങ്കര്‍ നിക്ഷേപകരുള്ള ശ്രീറാം പ്രോപ്പര്‍ട്ടീസിലെ ലോക്ക് ഇന്‍ പീരിയഡും ജനുവരി 14-ന് തീരും. ആങ്കര്‍ നിക്ഷേപകര്‍ക്ക് 11.3 ശതമാനം പങ്കാളിത്തമുള്ള ഡേറ്റ പാറ്റേണ്‍സില്‍ ജനുവരി 21-നും 14.3 ശതമാനം സാന്നിധ്യമുളള സുപിയ ലൈഫ്‌സയന്‍സില്‍ ജനുവരി 24-നും 10.3 ശതമാനം വിഹിതമുള്ള സിഎംഎസ് ഇന്‍ഫോയിലെ കാലവധി ജനുവരി 28-നും അവസാനിക്കും.

മറ്റ് ഐപിഒകള്‍

മറ്റ് ഐപിഒകള്‍

പ്രശസ്ത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരി പങ്കാളിത്തമുളള സ്റ്റാര്‍ ഹൈല്‍ത്തിലെ ആങ്കര്‍ നിക്ഷേപകരുടെ നിര്‍ബന്ധിത കാലാവധി ഇന്നലെ (ജനുവരി 7) അവസാനിച്ചു. ആങ്കര്‍ നിക്ഷേപകരുടെ ലോക്ക് ഇന്‍ പീരിയഡ് ആനന്ദ് രതി വെല്‍ത്തിലേത് ജനുവരി 10-നും മെഡ് പ്ലസ് ഹെല്‍ത്തിലേത് ജനുവരി 19-നും എച്ച്പി അദേസീവിലേത് ജനുവരി 24-നും അവസാനിക്കും.

Also Read: ലാഭവിഹിതം പ്രഖ്യാപിച്ചിട്ടും തകര്‍ന്നടിഞ്ഞ് ഹിന്ദുജ ഗ്ലോബല്‍, 20% വീഴ്ച്ച; കാരണമറിയാംAlso Read: ലാഭവിഹിതം പ്രഖ്യാപിച്ചിട്ടും തകര്‍ന്നടിഞ്ഞ് ഹിന്ദുജ ഗ്ലോബല്‍, 20% വീഴ്ച്ച; കാരണമറിയാം

സെബിയുടെ നിര്‍ദേശം

സെബിയുടെ നിര്‍ദേശം

ഓഹരി വിപണി റെക്കോഡ് ഉയരം ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെയാണ് ഐ.പി.ഒയ്ക്ക് തയാറെടുക്കുന്ന കമ്പനികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നത്. ഇതോടെ, രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) വ്യവസ്ഥകളും കര്‍ശനമാക്കാനൊരുങ്ങുന്നു. നിക്ഷേപകരുടെ ക്ഷേമമാണ് സെബിയുടെ ലക്ഷ്യമെങ്കിലും നിയമത്തിലെ നിര്‍ദിഷ്ട മാറ്റങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണികളില്‍ സ്വാധീനം ചെലുത്തുമെന്നാണു വിദഗ്ധരുടെ നിഗമനം. പുതിയതായി ഐപ്ഒയ്ക്ക് തയ്യാറെടുക്കുന്ന കമ്പനികളെയും പുതിയ തീരുമാനങ്ങള്‍ സ്വാധീനിച്ചേക്കാം.

പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍

ഇതില്‍ പ്രധാനപ്പെട്ടതാണ് ആങ്കര്‍ നിക്ഷേപകരില്‍ 50 ശതമാനം പേരെങ്കിലും 90 ദിവസമെങ്കിലും നിക്ഷേപം നിലനിര്‍ത്തണം എന്ന വ്യവസ്ഥ. അതുപോലെ പ്രമോട്ടര്‍മാരെ വ്യക്തമാക്കാത്ത സ്ഥാപനങ്ങളുടെ ഐപിഒയില്‍, പ്രധാനപ്പെട്ട ഓഹരി ഉടമകളുടെ 50 ശതമാനം വരെ ഓഹരികള്‍ മാത്രമെ വില്‍ക്കാന്‍ അനുവദിക്കൂകയുള്ളൂ. ഇനി മുതല്‍ 20 ശതമാനത്തില്‍ അധികം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നവരെ പ്രധാന ഓഹരി ഉടമകളായി കണക്കാക്കും. അത്തരം ഓഹരി ഉടമകള്‍ക്ക് ആറു മാസം വരെ ഓഹരി വില്‍ക്കാനാവില്ല. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍, മറ്റ് നിക്ഷേപകര്‍ എന്നിവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെടാം.

Also Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാAlso Read: 100% ലാഭം നേടാം; 2022-ലേക്കുള്ള 3 മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകള്‍ ഇതാ

2022-ലും ഐപിഒ പ്രവാഹം

2022-ലും ഐപിഒ പ്രവാഹം

വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ സെബി തയ്യാറെടുക്കുന്നതിനിടെയും വിപണിയില്‍ തിരിച്ചു വരവ് പ്രകടമായതിനാലും പലിശ നിരക്കുകള്‍ 2022-ലെ രണ്ടാം പകുതിയില്‍ വര്‍ധിക്കാനുള്ള സാഹചര്യവും മുന്‍നിര്‍ത്തി പുതുവര്‍ഷത്തിലും ഐപിഒകളുടെ പ്രവാഹമാണ്. 2022 മാര്‍ച്ച് പാദത്തിലേക്ക് മാത്രം 23 കമ്പനികളാണ് ഐപിഒ അപേക്ഷ നല്‍കിയിട്ടുള്ളത്. ഇവിയില്‍ ഏറെയും ടെക്‌നോളജി- സ്റ്റാര്‍ട്ട്അപ്പ് കമ്പനികളാണ്. ഹോട്ടല്‍ ആഗ്രിഗേറ്റര്‍ ആയ ഓയോ, സപ്ലൈ ചെയിന്‍ കമ്പനിയായ ഡല്‍ഹിവെറി, അദാനി വില്‍മര്‍ ഒക്കെ ഐപിഒ നടത്തുന്നവയില്‍ ഉള്‍പ്പെടുന്നു. ഇതിലൂടെ 44,000 കോടി രൂപ വിപണിയില്‍ നിന്നും സമാഹരിക്കുമെന്നാണ് അനുമാനം. 2021-ല്‍ 63 കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1.2 ലക്ഷം കോടി രൂപയാണ് സഹരിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എഡല്‍വീസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Price May Go Down Lock In Period Of Anchor Investors Ending Soon In 12 Debutant Stocks Completed IPO In December

Price May Go Down, Lock In Period Of Anchor Investors Ending Soon In 12 Debutant Stocks Completed IPO In December
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X