തിരുവനന്തപുരം: തങ്ങളുടെ ഡിസൈന്‍ അനുകരിച്ച് മറ്റ് സ്വകാര്യ കമ്പനികള്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മില്‍മ രംഗത്ത്. പാല് ഉത്പന്നങ്ങളുടെ പാക്കറ്റ് ഡിസൈന്‍ അനുകരിച്ച് വിപണിയില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനെതിരെയാണ് മില്‍മയുടെ മുന്നറിയിപ്പ്. ഡിസൈന്‍ അനുകരിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്താനാണ് ഇത്തരം കമ്പനികളുടെ ശ്രമം. വിപണിയില്‍ പാല് ഉത്പന്നങ്ങള്‍ എത്തിക്കുന്ന ചില സ്വകാര്യ കമ്പനികളുടെ പാക്കറ്റ് ഡിസൈന്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മുന്നറിയിപ്പുമായി മില്‍മ രംഗത്തെത്തിയത്.

മില്‍മ്മയുടെ വിപണിയില്‍ കടന്നുകയറാനുള്ള കുറുക്കു വഴിയാണിത്. എത്ര അനുകരിച്ചാലും മില്‍മ കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ മറ്റ് കമ്പനികള്‍ക്ക് അനുകരിക്കാനാവില്ലെന്ന് ചെയര്മാന് പിഎ ബാലന് മാസ്റ്റര്‍ പറഞ്ഞു. ഉപഭോക്താവ് ചെലവഴിക്കുന്ന ഒരു രൂപയുടെ 82 പൈസയും ക്ഷീര കര്ഷകനിലേക്കാണ് എത്തുന്നത്. മറ്റ് കമ്പനികള്‍ക്ക് ഈ പ്രതിബദ്ധത അനുകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് മില്‍മ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. 'മില്‍മക്കൊപ്പം എത്താനുള്ള മേന്മയും, മഹിമയും മറ്റൊന്നിനുമില്ല. അതുകൊണ്ട് ഇനി പാലും പാലുല്‍പ്പന്നങ്ങളും വാങ്ങുമ്പോള്‍ മില്‍മ തന്നെയാണെന്ന് രണ്ടുവട്ടം ഉറപ്പുവരുത്തുക, ഗുണമേന്മയില്ലാത്ത അനുകരണങ്ങള്‍ വാങ്ങി ആരോഗ്യം അപകടത്തിലാക്കാതിരിക്കുക'- ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മധ്യകേരളത്തില്‍ മാത്രം 35,000 ലിറ്റര്‍ പാലിന്റെ പ്രതിദിന അധിക വില്‍പ്പനയാണ് കഴിഞ്ഞ മാസങ്ങളിലായി മില്‍മ നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് പാല് എത്താതെ വന്നതോടെ മില്‍മയ്ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചിരുന്നു. ഇതോടെ വിപണിയില്‍ മില്‍മ പാലിന് ആവശ്യക്കാരേറി. വരുമാനം കൂടിയതോടെ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ പുതിയ പദ്ധതികളും മില്‍മ തയ്യാറാക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
