ഇന്ത്യൻ ഓഹരി വിപണികൾ പലപ്പോഴും പല പ്രവചനങ്ങളെയും തകർത്തെറിഞ്ഞിട്ടുണ്ട്. വൻ വളർച്ച പ്രതീക്ഷിക്കുമ്പോൾ തളർന്നും ഇടിവ് പ്രതീക്ഷിക്കുമ്പോൾ ഉയർന്നും അപ്രതീക്ഷിത ഫലങ്ങൾ പലപ്പോഴും സമ്മാനിച്ചിട്ടുണ്ട് ഇന്ത്യൻ ഓഹരി വിപണികൾ. ഈ ചാഞ്ചാട്ടങ്ങൾക്കിടയിലും ചില വിപണി നിരീക്ഷകർ ഏറെകുറെ കൃത്യമായി വ്യാപാര സാധ്യതകൾ പ്രവചിക്കാറുണ്ട്. ഇത്തരം പ്രവചനങ്ങൾ കൃത്യമായി പിന്തുടരുന്നവർക്ക് ഓഹരി വിപണികളിൽ നിന്ന് നേട്ടം കൊയ്യാം. ഒരു നിശ്ചിത കാലയളവിൽ ഒരു കമ്പനിയുടെ ഓഹരികൾക്ക് വിപണിയിലുണ്ടാവുന്ന ഉയർച്ച താഴ്ച്ചകൾ പഠിച്ച ശേഷമാണ് പലപ്പോഴും ട്രേഡ് അനലിസ്റ്റുകൾ വിപണിയെ സംബന്ധിച്ച നിരീക്ഷണങ്ങൾ നടത്താറുള്ളത്. ഇപ്പോഴിതാ റെലിഗെർ ബ്രോക്കിങ്ങിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായ രവി സിംഗ് അത്തരത്തിൽ ഒരു വിപണി വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
3 ഓഹരികൾ ലാഭത്തിലെത്തും
റെലിഗെർ റീട്ടയിൽ റിസർച്ചിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായ രവി സിംഗ് ദീർഘ കാലമായി ഓഹരി വിപണി സംബന്ധിച്ചു വ്യക്തമായ നിരീക്ഷണങ്ങൾ നടത്താനുള്ള വ്യക്തിയാണ്. ബി എസ് സി സെൻസെക്സ് അടുത്ത ദീപാവലി കാലത്ത് വലിയ വളർച്ച കൈവരിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണം. സൂചിക 1 ലക്ഷത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പ്രവചിച്ചു. നിഫ്റ്റിയിലും കാര്യമായ വ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ വാദം, നിഫ്റ്റി സൂചികകൾ 28000 ലേക്ക് ഉയരുമെന്നാണ് രവി സിംഗ് പറയുന്നത്. ആഗോള സാമ്പത്തിക ചലനങ്ങൾ, ലോകത്തെ സുപ്രധാന മേഖലകളിൽ നില നിൽക്കുന്ന യുദ്ധ ഭീതി, പണപ്പെരുപ്പം എന്നീ കാരണങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കു വെയ്ക്കുന്നുണ്ട്.

നേട്ടം ഉറപ്പുള്ള ഓഹരികൾ
വിപണി കുതിക്കുമ്പോൾ, ഓഹരി നിക്ഷേപകർക്കും ഒപ്പം കുതിക്കാൻ രവി സിംഗിനെ പോലുള്ള വിദഗ്തരുടെ നിർദേശങ്ങൾ പിന്തുടരുന്നത് നല്ലതാണ്. നിഫ്റ്റി 50 ഗണത്തിൽപ്പെടുന്ന 3 കമ്പനികളുടെ ഓഹരി വില കുതിച്ചുയരുമെന്നാണ് രവി സിംഗിൻ്റെ നിരീക്ഷണം. നമുക്ക് ഏവർക്കും സുപരിചിതമായ 3 കമ്പനികളെക്കുറിച്ചു തന്നെയാണ് അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഒരു പ്രമുഖ പൊതുമേഖല സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. വ്യോമയാന, പ്രതിരോധ, ഇലക്ട്രോണിക്സ് മേഖലകൾക്ക് ആവശ്യമായ യന്ത്രങ്ങളും യന്ത്ര സാമഗ്രികകളുമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഉത്പ്പാദിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ നവരത്നാ വിഭാഗത്തിൽ ഉൾപ്പെടുന്ന കമ്പനികളിലൊന്നാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. 1954 ലാണ് കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവാണ് ആസ്ഥാനം. ഒരു വർഷത്തിനുള്ളിൽ രാജ്യത്തിൻ്റെ വികസനത്തിൽ നിർണ്ണായക പ്രേരകങ്ങളായേക്കാവുന്ന നിരവധി സാങ്കേതിക വിദ്യകളും യന്ത്രങ്ങളും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്ന് പുറത്തു വരും. ഈ കാരണങ്ങൾ കൊണ്ടു തന്നെ ഒറ്റ വർഷം കൊണ്ട് ഈ കമ്പനിയുടെ ഓഹരി വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് രവി സിംഗിൻ്റെ വിലയിരുത്തൽ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മഹാരാഷ്ട്രയിലെ മുംബൈയാണ് ബാങ്കിൻ്റെ ആസ്ഥാനം. 1955 ജൂലൈ 1 ന് രൂപം കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ഓഹരി ഉടമ ഇന്ത്യാ ഗവൺമെൻ്റ് തന്നെയാണ്. 250000 ജീവനക്കാരാണ് എസ് ബി ഐയുടെ വിവിധ വിഭാഗങ്ങളിൽ പണിയെടുക്കുന്നത്. ദീർഘ വീക്ഷണമുള്ള നിരവധി മാറ്റങ്ങൾ നടപ്പാക്കിയതിലൂടെ കഴിഞ്ഞ വർഷങ്ങളിൽ ബാങ്ക് വലിയ വളർച്ചയാണ് കൈവരിച്ചത്. അതിനാൽ തന്നെ എസ് ബി ഐ ഓഹരികൾ വാങ്ങുന്നവർക്കും ലാഭം ഉറപ്പാക്കാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വാദം.
ബ്രിട്ടാണിയ ഇൻഡസ്ട്രീസ്
ലോകത്തിലെ ഏറ്റവും വലിയ ബിസ്ക്കറ്റ് കമ്പനികളിലൊന്നാണ് ബ്രിട്ടാണിയ. പ്രധാനമായും ബിസ്ക്കറ്റും പാൽ ഉത്പ്പന്നങ്ങളുമാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കമ്പനികളിലൊന്നായ ബ്രിട്ടാണിയ 1892 ലാണ് രൂപീകൃതമാകുന്നത്. കാലത്തിനൊത്ത് കമ്പനിയുടെ മൂല്യം പല മടങ്ങ് വർദ്ധിക്കുന്നതിനാൽ ഓഹരി വിപണിയിലും മികച്ച നിലവാരമാണ് വർഷങ്ങളായി ബ്രിട്ടാണിയ പുലർത്തുന്നത്. അതിനാൽ വരും വർഷങ്ങളിൽ ബ്രിട്ടാണിയയുടെ ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ നിക്ഷേപകർക്ക് മികച്ച ലാഭം കൈവരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications