കഴിഞ്ഞ വർഷം ലാഭം മൂന്നിലൊന്നായി കുറഞ്ഞതിനെത്തുടർന്ന് അമേരിക്കയിലെയും യൂറോപ്പിലെയും 35,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി എച്ച്എസ്ബിസി. യുഎസ് - ചൈന വ്യാപാര യുദ്ധം, ചൈനയിലെ മാരകമായ പുതിയ കൊറോണ വൈറസ് എന്നിവ മൂലമുണ്ടായ അനേകം അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ ഏഷ്യ കേന്ദ്രീകരിച്ചുള്ള എച്ച്എസ്ബിസി ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോള ജീവനക്കാരുടെ എണ്ണം 235,000 ൽ നിന്ന് 200,000 ആയി കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. വിശാലമായ വിപണിയിലെ നഷ്ടത്തെ മറികടന്ന് എച്ച്എസ്ബിസിയുടെ ഓഹരികൾ ഹോങ്കോങ്ങിൽ ഇന്ന് 2.2 ശതമാനം ഇടിഞ്ഞു. 2022 ഓടെ 4.5 ബില്യൺ ഡോളർ ചെലവ് ചുരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും 6 ബില്യൺ ഡോളർ പുന സംഘടിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചു.

മെച്ചപ്പെട്ട വരുമാനവും വളർച്ചാ സാധ്യതയുമുള്ള ബിസിനസുകളിൽ തുടർച്ചയായുള്ള നിക്ഷേപം ഉറപ്പാക്കുന്നതിനും ഊർജ്ജസ്വലമായ ബിസിനസ്സുകളിലെ മൂലധനം വർദ്ധിപ്പിക്കുന്നതിന് ചെലവുകൾ കുറയ്ക്കാനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. യുഎസിൽ, ബ്രാഞ്ച് ശൃംഖല 30 ശതമാനം കുറയ്ക്കാനും ബാക്ക്, മിഡിൽ ഓഫീസ് പ്രവർത്തനങ്ങൾ ഏകീകരിക്കാനും പ്രവർത്തന ചെലവ് 10 മുതൽ 15 ശതമാനം കുറയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു.
യുകെ ഇതര യൂറോപ്പ് മേഖലയെ സംബന്ധിച്ചിടത്തോളം, യൂറോപ്പിലെ വിൽപ്പന, വ്യാപാരം, ഇക്വിറ്റി എന്നിവ കുറയ്ക്കുമെന്നും ഘടനാപരമായ ഉൽപ്പന്ന ശേഷികളെ യുകെയിൽ നിന്ന് ഏഷ്യയിലേക്ക് മാറ്റുമെന്നും ബാങ്ക് അറിയിച്ചു. റിസ്കിയർ ആസ്തികൾ യൂറോപ്പിൽ 35 ശതമാനവും യുഎസിൽ 45 ശതമാനവും കുറയ്ക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
